സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍’: റിയാസ് മൗലവി വധക്കേസില്‍ വെറുതെ വിട്ട യുവാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കാസർകോട്: പോലിസ് സ്റ്റേഷൻ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്പള പോലിസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിൽ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോൾ അറസ്റ്റിലായ അജേഷ്. മതവിദ്വേഷം പ്രോൽസാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാർദ്ദത്തിന് കോട്ടംവരത്തക്ക വിധത്തിൽ പോസ്റ്റ് ചെയ്തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവർത്തകരുടെ മിന്നൽ കേസരി ഫ്രണ്ട്സ് എന്ന ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു […]

പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ കരിപ്പൂർ സ്വദേശി അറസ്റ്റിൽ

കൊണ്ടോട്ടി;പന്ത്രണ്ടുകാരിയെ മാതാവിന്റെ ആൺസുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കരിപ്പൂർ സ്വദേശി ആഷിക്ക് ആണ് അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അതിജീവിതയും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുഞ്ഞിനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വയനാട്ടിലെ റിസോർട്ടിലും, കോഴിക്കോടും കൊണ്ടുപോയി പ്രതി ഉപദ്രവിച്ചു. […]

ഇന്ന് മുഹറം ഒന്ന് ; മുഹറം 10 ജൂലൈ 17ന്

കോഴിക്കോട്:മുഹറം മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (08-07-2024 തിങ്കൾ) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ള കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് […]

ആപ്പിൾ 16 പ്രോ മോഡലുകളിൽ മാറ്റം

ന്യൂയോർക്ക്: ഐഫോൺ 16 പരമ്പരയിലെ പ്രോ മോഡലുകളിൽ ഇനി ക്യാമറ വ്യത്യാസം ഉണ്ടാവില്ല. രണ്ട് മോഡലുകളിലും ക്യാമറ യൂണിറ്റും അതിലടങ്ങിയ ഫീച്ചറുകളും സമാനമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിലൊന്നാണ് 5x സൂം. 16 മോഡലിലെ പ്രോ മോഡലുകളിൽ 5x സൂം സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പവർഫുൾ ടെലിഫോട്ടോ സൂം ലെൻസ് വേണമെങ്കിൽ 15 പ്രോ മാക്‌സ് തന്നെ വാങ്ങണം. 15 പ്രോയിൽ 3x സൂം സൗകാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫോണിന്റെ വലിപ്പമാണ് ഈയൊരു പോരായ്മക്ക് കാരണം. പ്രോ മാക്‌സിന് […]

ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

കുട്ടിക്കാലത്ത് നമ്മളൊക്കെ ഏറ്റവുമധികം കഴിച്ചിട്ടുള്ള ഒന്നാണ് പാർലെ ജിയുടെ ബിസ്കറ്റ്. ഇതിന്റെ കവർ ചിത്രമായി ഉണ്ടായിരുന്ന കൊച്ചു സുന്ദരിയെ നമ്മളൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം ആധാർ എടുക്കാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആധാർ എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ ഞെട്ടിയതും അതുകൊണ്ട് തന്നെയാണ്. പാർലെ ജിയിലെ പെൺകുട്ടിയുടെ അതെ മുഖ സാദൃശ്യമുള്ള ഒരു കൊച്ചു മിടുക്കിയാണ് തങ്ങളുടെ മുന്നിൽ ഉള്ളത് എന്ന കാര്യം അവരെ അത്ഭുതപ്പെടുത്തി. കൊച്ചു മിടുക്കിയുടെ കുറുമ്പുകൾ നിറഞ്ഞ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ […]

അത്ര നിസാരക്കാരനല്ല കേട്ടോ ഈ പേപ്പർ! വാഹനത്തിൽ ഇവനില്ലെങ്കിൽ ഇനി ജയിൽവാസം ഉറപ്പ്!

നിങ്ങൾ ഒരു കാർ ഓടിക്കുമ്പോഴോ അല്ലെങ്കിൽ ഏറ്റവും മോശം സാഹചര്യത്തിലോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ മറ്റേയാൾ കൊല്ലപ്പെടുകയോ ചെയ്താൽ എന്ത് സംഭവിക്കും? അത്തരം സാഹചര്യങ്ങളിൽ ഇരകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിരിക്കുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും 4,000 വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുംമെന്ന് അടുത്തിടെ ഒരിക്കൽക്കൂടി വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാ തേർഡ് […]

ഞങ്ങളുടെ ഫൈൻ ഇങ്ങനയല്ല, അങ്ങനെയൊന്നും ചെയ്യരുത്, വൻ തട്ടിപ്പാണ്! മുന്നറിയിപ്പുമായി എംവിഡി!

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ലഭിക്കുന്ന ഇ-ചെല്ലാൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. ഫേസ് ബുക്ക പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വൻ തട്ടിപ്പുകൾ നടക്കുന്നതായും സൂക്ഷിക്കണമെന്നും എംവിഡി പറയുന്നു. ഇതാ പോസ്റ്റിന്‍റെ പൂർണരൂപം വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരിൽ വ്യാജ […]

ഊരകം പുല്ലഞ്ചാലിൽ നിയന്ത്രണം വിട്ട് അപകടം : ഒരു മരണം

ഊരകം പുല്ലഞ്ചാൽ കീരങ്കുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പഞ്ചായത്ത് സ്വദേശിയായ ഒരാൾ മരണപ്പെട്ടു. അൽഫോൺസാ ബസ് ഡ്രൈവറായ ജയേഷിന്റെ അനിയൻ ജയകൃഷ്ണനാണ് മരണപ്പെട്ടത്.

ഉണ്ണിയേട്ടൻ അനുശോചനം: അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ മിനി ഹാളിൽ ഇന്ന് രാത്രി 9:00 ന്

അൽ ഐൻ: മലപ്പുറം ജില്ലയിലെ കണ്ണമംഗലത്ത് നിന്നും വളർന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ട് ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നിലവിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ പദവികളിലും എത്തി പൊടുന്നനെ നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ പ്രഭാഷകനുമായ എ പി ഉണ്ണികൃഷ്ണൻ അനുസ്മരണം ഇന്ന് രാത്രി 9:00 മണിക്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ മിനി ഹാളിൽ അൽഐൻ സ്റ്റേറ്റ് കെഎംസിസി നടത്തപെടുന്നു. ഈ പരിപാടിയിലേക്ക് ഏവരെയും […]

കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓട്ടം; ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍; കേസ്

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസ്സിന്റെ വഴിമുടക്കി ഓടിയതിനെത്തുടര്‍ന്ന് ഹോണടിച്ചപ്പോള്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തി ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെ പൊലീസ് കേസെടുത്തു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശീയപാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പുള്ളിക്കലില്‍ ആളെ […]