തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കണ്ണൂർ: തലശ്ശേരിയിൽ പെൺകുട്ടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കണ്ണൂർ കോടിയേരി സ്വദേശി ശ്രേയയാണ് (18) മരിച്ചത്. എരഞ്ഞോളി പാലം ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  

ഫെഡെക്‌സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണ് എന്നുപറഞ്ഞ് ഫോണ്‍ വരും, പക്ഷേ വിശ്വസിക്കരുത്’; മുന്നറിയിപ്പുമായി പൊലീസ്.

ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം പൊലീസ്. വ്യാജ ഐഡി ഉപയോ?ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളില്‍ വന്നായിരിക്കും അവര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് […]

അറബിക്കടലിൽ ‘അസ്‌ന’ കേരളത്തിൽ മഴ ശക്തമാകും

കണ്ണൂർ : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലെ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം എന്നിവയുടെ സ്വാധീനം മഴ ശക്തമാക്കും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ തുടരുന്ന അസ്‌ന ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്നും വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യത ഉണ്ടെന്നും ഐഎംഡി മുന്നറിയിപ്പ്. […]

തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് കൂട്ടിയതിൽ പ്രതിഷേധം കനക്കുന്നു

തിരൂർ: തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കാനുള്ള അധികൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പാവങ്ങളും സാധാരണക്കാരുമായ രോഗികൾ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി തീരുമാനം പിൻവലിക്കണമെന്നും ഇത് സംബന്ധിച്ച് ചേർന്ന യോഗം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി, ജില്ലാ […]

സിനിമയുടെ അവസാന ദിവസം കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാർമിള 28 പേർ മോശമായി പെരുമാറി

തിരുവനന്തപുരം :മലയാള സിനിമയിൽനിന്ന് വളരെ മോശം അനുഭവം ഉണ്ടായതായി നടി ചാർമിള. സിനിമയിലെ 28 സംവിധായകരും നടൻമാരും അണിയറ പ്രവർത്തകരും മോശമായി പെരുമാറിയെന്ന് ചാർമിള ആരോപിച്ചു. അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയുടെ നിർമാതാവ് എം.പി മോഹനൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു. ചാർമിള സഹകരിക്കുമോ എന്ന് സിനിമയുടെ സംവിധായകൻ ഹരിഹരൻ നടൻ വിഷ്‌ണുവിനോട് ചോദിച്ചുവെന്നും ഇല്ല എന്ന് പറഞ്ഞതോടെ ഹരിഹരന്റെ പരിണയം എന്ന സിനിമയിൽനിന്ന് ഒഴിവാക്കിയെന്നും ചാർമിള ആരോപിക്കുന്നു. നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പമാണ് തന്നെ […]

ബസിൽ 5000, വിമാനത്തിൽ 34,000 രൂപ; കാണം വിറ്റാലും ഓണമുണ്ണാൻ നാട്ടിൽ എത്താനാകില്ല.

കോഴിക്കോട് : നാട്ടിലെത്തി ഓണമുണ്ണാൻ ആഗ്രഹിക്കുന്ന മലയാളികളെ പിഴിയാൻ ഇരട്ടിനിരക്കുമായി ബസുകളും വിമാനങ്ങളും ‘ഓണത്തല്ല്’ തുടങ്ങി. ട്രെയിനുകളിൽ ഇനിയങ്ങോട്ട് ടിക്കറ്റ് കിട്ടാൻ ഒരു സാധ്യതയുമില്ല. മലബാർ ജില്ല കളിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്നത്. ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം നാട്ടിലെത്തണമെങ്കിൽ സ്വന്തം വണ്ടിയിൽ വരേണ്ട അവസ്ഥയാണ്. ട്രെയിൻ, ബസ് ടിക്കറ്റുകൾ ഏറക്കുറെ തീർന്നു.വിമാന ടിക്കറ്റാണെങ്കിൽ ആകാശം മുട്ടെ നിരക്ക് കുത്തനെ കുതിച്ചുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി ഏറ്റവുമധികം […]

ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകള്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

ചണ്ഡീഗഢ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു.ആക്രിത്തൊഴിലാളിയായ സാബിറിനെയാണ് (26) ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയും ചെയ്തത്. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. ഈ മാസം 27നാണ് സംഭവം നടന്നത്. ചർഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മർദിക്കുകയുമായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മർദനമേറ്റു. സംഭവദിവസം, അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്ത്, സാഹിൽ എന്നിവർ കാലി പ്ലാസ്റ്റിക് കുപ്പികൾ […]

ആലത്തിയൂർ സ്വദേശി സൈനബ അന്തരിച്ചു

തൃപ്രങ്ങോട് : ആലത്തിയൂർ സ്വദേശി അലവിക്കുട്ടിയുടെ ഭാര്യ പാറപ്പുറത്ത് സൈനബ (65) അന്തരിച്ചു. മക്കൾ: ഉസ്മാൻ, ഫാത്തിമ, സഫിയ. മരുമക്കൾ: ഫാത്തിമത്ത് മുബഷിറ, സിദ്ദീഖ്, ഷാഹുൽ ഹമീദ്.

മുകേഷിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ചിൽ സംഘർഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു

കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ നടന്‍ എം. മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സുധീര്‍മോഹന് പോലീസ് ലാത്തിവീശലിൽ പരിക്കേറ്റു. മാര്‍ച്ചിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സുധീർ മോഹന് ലാത്തിയടിയേറ്റത്. കൈയ്ക്ക് പരിക്കുണ്ട്. മനോരമ ന്യൂസ് ക്യാമറാമാന്‍ രഞ്ജിത്തിനും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് ആനന്ദവല്ലീശ്വരത്തെ എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനംചെയ്തു. തുടർന്ന് നടന്ന മാര്‍ച്ച് അക്രമാസക്തമാകുകയും ബാരിക്കേഡ് ചാടിക്കടന്ന […]

ബസില്‍ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍; പെണ്‍ സുഹൃത്തിനെ കളിയാക്കിയത് പ്രകോപനം

കൊച്ചി: ആലുവ കളമശേരിയില്‍ ബസില്‍ കയറി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍(34)ആണ് കൊല്ലപ്പെട്ടത്. പെണ്‍ സുഹൃത്തിനെ കളിയാക്കിയതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം. ബസ് കളമശേരി എച്ച്എംടി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രതി ബസില്‍ ചാടിക്കയറി അക്രമി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു_. മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ ഇതിന് പിന്നാലെ […]