സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിത്, എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം’; വിഡി സതീശൻ.

തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി നൽകുമെന്നും സതീശൻ പറഞ്ഞു. രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല.ദുരിതാശ്വാസ നിധി സുതാര്യമാകണമെന്നും സതീശന്‍ വ്യക്തമാക്കി. അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരരാംഭിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ചുവെന്നും […]

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ; അബദ്ധത്തിൽ പോലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു. എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ […]

അർജുനായുള്ള തെരച്ചിൽ; ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിലിന് തയാറെന്ന് മൽപെ, ദൗത്യം പ്രതിസന്ധിയിലെന്ന് കുടുംബം

കോഴിക്കോട്: ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം […]

വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പാകം ചെയ്ത ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ

വയനാട്ടിലെ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ളവർക്കും ഭക്ഷണം മേപ്പാടിയിലെ അടുക്കളയിലാണ് തയ്യാറാക്കുന്നത് ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തരമാണ് നൽകുന്നത് പ്രസ്തുത സാഹചര്യത്തിൽ ദുരന്തപ്രദേശം ഉൾപ്പെടുന്ന വിവിധ […]

ദുരന്ത മുഖത്ത് മഞ്ഞൊടി സ്വദേശി നിഖിൽ ദൈവ ദൂതനായ് പറന്നിറങ്ങിയപ്പോൾ

മേപ്പാടി ആ കുഞ്ഞിനു മുന്നിലെത്തിയ ദേവദൂതനായിരുന്നു അവൻ. കൈകൾ നീട്ടി നെഞ്ചോടു ചേർത്തു കലിതുള്ളി ഒഴുകുന്ന പുഴയ്ക്കു മീതെ പറന്നപ്പോൾ ഒരുപക്ഷേ ആ കു‍ഞ്ഞിക്കണ്ണുകൾ മനുഷ്യരൂപത്തിൽ കണ്ടത് ദൈവത്തെ ആയിരിക്കും. കണ്ണ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, കൈ ഒന്നു ചലിച്ചാൽ എല്ലാം ഒരു നിമിഷം കൊണ്ടു തീരുമായിരുന്നു. കടലിനും ചെകുത്താനും ഇടയിലെന്നു പറയും പോലെ രൗദ്രഭാവം പൂണ്ടു താഴെ പുഴ ഒഴുകുകയാണ്. രാക്ഷസ ഭാവം അടക്കാതെ പ്രകൃതി. ആകാശത്തെ മഴകാറു മൂടുന്നു. ഏതു നിമിഷവും മഴ പെയ്യാം. […]

ഉരുൾപൊട്ടലിൽ കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളി ചൂരൽമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്‌ദുൽ റൗഫിന്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി.നാല് ദിവസം മുൻപ് മാതാവിന്റെ സഹോദരി റുക്‌സാനയുടെ ചൂരൽ മലയിലെ വീട്ടിലേക്ക് മാതാവിൻ്റെ പിതാവിനും മാതാവിനെപ്പമാണ് സൂഹി താമസിക്കാൻ പോയതായിരുന്നു. അന്ന് അർദ്ധ രാത്രിയാണ് ഉരുൾ പൊട്ടലുണ്ടായത്. പന്നൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് ട്രഷററാണ് പിതാവ് പാറയുള്ള കണ്ടിയിൽ അബ്‌ദുൽ റഊഫ്.മാതാവ്:   നൗഷിബ സഹോദരി: വാദി […]

ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സമുദ്രനിരപ്പിൽനിന്നു 1550 മീറ്റർ ഉയരത്തിൽ: നിർണായക വിവരവുമായി ഐഎസ്‌ആർഒ

മേപ്പാടി : മുണ്ടക്കൈ ദുരന്ത മേഖലയിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്നു കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിങ് പരിശോധനയിലാണു സജീവ മനുഷ്യസാന്നിധ്യം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽനിന്നു ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്നു സർക്കാരും രക്ഷ സംഘവും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഏജന്‍സിയാണു ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിങ് പരിശോധനാ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനു കൈമാറി. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഐഎസ്ആർഒയും പുറത്തുവിട്ടിട്ടുണ്ട്.തത്സമയ വാർത്ത /സമുദ്രനിരപ്പിൽനിന്നു 1550 മീറ്റർ […]

  • 1
  • 2