ലഗേജില്‍ എന്താണെന്ന് നിരന്തരം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് യാത്രക്കാരന്‍; വിമാനം വൈകി

കൊച്ചി: ലഗേജില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന പ്രശാന്ത് കുടുംബത്തിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാന്‍ എത്തിയതാണ് എയര്‍പോര്‍ട്ടില്‍. ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ബാഗില്‍ ബോംബ് ആണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധന നടത്തിയത്. ഒപ്പമുണ്ടായിരുന്നവരുടെ ബാഗും പരിശോധിച്ചു. അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. […]

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും; പ്രക്ഷോഭം കുറയുമെന്ന് പ്രതീക്ഷ

ബംഗ്ലാദേശ്  : രാഷ്ട്രീയ അട്ടിമറികള്‍ മൂലം മുറിവേറ്റ ഒരു രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ ബുദ്ധിജീവികളില്‍ ഒരാളില്‍ ബംഗ്ലാദേശ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനുസ്, പുതിയ ഇടക്കാല സര്‍ക്കാരിന്റെ തലവനായിതെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമീപനം സ്വീകരിച്ച് വരുന്ന യൂനുസ് ബംഗ്ലാദേശിലെ ഏറ്റവും സര്‍വസമ്മതനായ മുഖങ്ങളിലൊന്നാണ്. പാശ്ചാത്യ വരേണ്യവര്‍ഗങ്ങള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിന് ഉണ്ട്. ബംഗ്ലാദേശില്‍ സാധാരണ നില പുനഃസ്ഥാപിക്കുക എന്നത് യൂനുസിനെ […]

‘എന്താ കല്യാണം കഴിക്കാത്തെ?’ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ 45കാരൻ മർദ്ദിച്ചുകൊന്നു

ജക്കാർത്ത : കല്യാണമൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയല്‍വാസിയെ കൊലപ്പെടുത്തി. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം.പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. സർക്കാർ സർവ്വീസില്‍ നിന്ന് വിരമിച്ച അസ്ഗിം ഇരിയാന്‍റോയെ, പാർലിന്ദുഗൻ സിരേഗർ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ […]

അന്താരാഷ്ട്ര അറബിക് വായനാ മൽസരത്തിലേക്ക് ഇന്ത്യയിൽ നിന്നും യോഗ്യത നേടി മലയാളി വിദ്യാർത്ഥി മുഹമ്മദ് ഹനാൻ.

മൂന്നിയൂർ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നേത്രത്വത്തിൽ ഒക്ടോബറിൽ ദുബൈയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മൽസരത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും മലയാളി വിദ്യാർത്ഥി യോഗ്യത നേടി. കൊളത്തൂർ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാൻ ആണ് യോഗ്യത നേടിയത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നും യോഗ്യതാ മൽസരത്തിൽ പങ്കെടുത്ത 35ലേറെ മൽസരാർത്ഥികളിൽ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാൻ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർ ബിയ ഹിഫ്ള് കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് […]

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി; പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

കാസർകോട് :ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 […]

ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു

ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.