മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള മാരി ടൈം ബോർഡ് ഒരു കോടി നൽകി

കേരള മാരി ടൈം ബോർഡ് – ഒരു കോടി രൂപ എസ് എൻ ഡി പി യോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന് – 74,33,300 രൂപ കേരള ഷോപ്പ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് – 50 ലക്ഷം രൂപ കേരള കോപ്പറേറ്റീവ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് – 50 ലക്ഷം രൂപ കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീഴ്സ് ഫോറം – 30 ലക്ഷം രൂപ കേരള സ്റ്റേറ്റ് കോ- […]

വേർപാട്

വേങ്ങര : വേങ്ങരയിൽ ദീർഘകാലം വെറ്റില കച്ചവടം നടത്തിയിരുന്ന പൊട്ടിക്കല്ല് സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് എന്ന കാളത്തെ ബാപ്പു എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കൈപ്പറ്റ തെക്കേ പള്ളിയിൽ

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ മരണപ്പെട്ടു

കൊണ്ടോട്ടി : തുറക്കൽ സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറിയും ആയ ശ്രീ ബെസ്റ്റ് മുസ്തഫ കൊണ്ടോട്ടി അൽപം മുമ്പ് വണ്ടൂരിൽ പൊതു പരിപാടിക്കിടയിൽ മരണപ്പെട്ടു. പൂക്കോട്ടുംപാടത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി മസ്ജിദുൽ ഫതഹ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ഹജജ്ജ് വെൽഫെയർ അസോസിയേഷൻ ട്രഷററും ആയിരുന്നു അദ്ദേഹം. കബറടക്കം വെള്ളിയാഴ്ച രാവിലെ […]

തെറ്റായ യുപിഐയിലേക്ക് പണം അയച്ചാല്‍ എങ്ങനെ വീണ്ടെടുക്കും; വഴികളിതാ

കടകളിലും ഹോട്ടലുകളിലും തുടങ്ങി ഒട്ടുമിക്ക മേഖലകളിലും യുപിഐ ട്രാന്‍സാഷനിലേക്ക് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ് തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചുപോകുക എന്നത്. ഇങ്ങനെ പലപ്പോഴും പണം നഷ്ടപ്പെട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ ഈ പണം വീണ്ടെടുക്കാന്‍ വഴിയുണ്ട്. പണം വീണ്ടെടുക്കുന്നതിനായി ആദ്യം ഉപയോഗിച്ച പേയ്‌മെൻ്റ് സംവിധാനത്തില്‍ പരാതി നല്‍കുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങി എല്ലാത്തിലും ഇതിന്‌ സൗകര്യമുണ്ട്‌. ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ […]

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന.

വയനാട് : ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകില്‍ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. പ്ലാസ്റ്റിക് കവറിലായതിനാല്‍ കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതില്‍ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. […]

ബംഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകര്‍ത്തു‼️

കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് […]

ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ […]