യുഎഇയില്‍ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാര്‍ ഡ്രൈവ് ചെയ്യുന്നതിന് തടസ്സമുണ്ടോ?
ദുബായ് : യുഎഇയില്‍ സ്വന്തം പേരിലല്ലാതെ രജിസ്റ്റര്‍ ചെയ്ത വാഹനം ഓടിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടോ? അഥവാ സുഹൃത്തിന്റെയോ സഹപ്രവര്‍ത്തകന്റെയോ കാറെടുത്ത് യാത്ര ചെയ്താല്‍ പ്രശ്‌നമുണ്ടോ? അടിയന്തര സാഹചര്യങ്ങളില്‍ മറ്റുള്ളവരെ കാര്‍ ഓടിക്കുന്നത് പതിവാണെങ്കിലും ഇക്കാര്യത്തില്‍ യുഎഇയിലെ നിയമങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്വന്തം പേരിലല്ലാത്ത കാര്‍ ഓടിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ലെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ശ്രദ്ധിക്കേണ്ട ചില നിയമവശങ്ങളുണ്ട്. 2021ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 31-ലെ ആര്‍ട്ടിക്കിള്‍ 447 പ്രകാരം, ഉമടയുടെ അനുമതിയില്ലാതെ മറ്റൊരാള്‍ വാഹനം ഡ്രൈവ് […]