‘ദുരന്തബാധിതരെ അവഹേളിക്കുന്നത്’; DYFI പോര്‍ക്ക് ചാലഞ്ചിനെതിരെ നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ അവഹേളിക്കുന്നതാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റിയാണ് വയനാടിനായി പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്.

ഒറ്റനോട്ടത്തിൽ സ്ക്രൂഡ്രൈവറും പ്ലാസ്റ്റിക് പൂവും, നെടുമ്പാശ്ശേരി പരിശോധനയിൽ യുവതി കുടുങ്ങി, കടത്തിയത് സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. കുവൈത്തിൽ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്ക്രൂഡ്രൈവറുടെ പിടിയെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായി പിടിയുടെ അകത്താണ് സ്വർണം ഘടിപ്പിച്ചിരുന്നത്. 26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് ഇത് ഘടിപ്പിച്ചത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ കളർ ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ […]

വേർപാട്

കൊടിഞ്ഞി : ചുള്ളിക്കുന്ന് സ്വദേശി പരേതനായ പൊറ്റാണിക്കൽ അബ്ദുസ്സമദ്ന്റെ (കോണ്ടം വീട്ടിൽ) മകൻ മുഹമ്മദ് ഹഫീദ് ( 27) അന്തരിച്ചു. മാതാവ്‌: പാത്തുമ്മ, സഹോദരങ്ങൾ: സമീർ, സബന, സജ്ന. മയ്യത്ത് നിസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് കൊടിഞ്ഞി പള്ളി ഖബറിസ്ഥാനിൽ.

പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ സംക്രാന്തി സ്വദേശി റിയാദിൽ മരിച്ചു

പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കോട്ടയം സംക്രാന്തി സ്വദേശി സൗദിയിലെ റിയാദിൽ മരിച്ചു. സംക്രാന്തി സജീ മൻസിലിൽ സിദ്ദീഖിന്റെ മകൻ അസിം സിദ്ദീക്ക്(48)ആണ് മരിച്ചത്. നാട്ടിലുള്ള പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അസിം സിദ്ദീക്ക് കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- മുമീന. മക്കൾ: അയിഷ, ആലിയാ, ആമിന, ആദിൽ, അബ്രാർ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.

വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി, ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല’; മുഖ്യമന്ത്രി

വയനാട് : ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാർഷിക രംഗത്തും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. കാർഷിക മേഖലയിലെ ചിലയിടപെടലുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്മാർട്ട് ഫാമിംഗ് രീതി സ്വീകരികുന്നുവെന്നും നമ്മുടെ നാട്ടിലും അത് നടപ്പാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി […]

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ തുടരണോ?, തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ […]

ഇനി എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ.

മലപ്പുറം : ഹൈസ്‌കൂളില്‍ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാല്‍ എട്ട്, ഒൻപത് ക്ലാസുകളില്‍ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയില്‍ മിനിമംമാർക്ക് വേണമെന്നാണ് ഈ വർഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും. പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ […]

വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാം : വയോമധുരം പദ്ധതിയ്ക്ക് അപേക്ഷിക്കാം.

മലപ്പുറം : പ്രായമായവരില്‍ മാസത്തിലൊരിക്കലെങ്കിലും ലാബില്‍ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാല്‍ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘വയോമധുരം’. പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നല്‍കുന്നത്. 2018-ല്‍ തുടങ്ങിയ പദ്ധതിയെക്കുറിച്ച്‌ അധികമാരും അറിയാത്തതിനാല്‍ അപേക്ഷകർ കുറവാണ്. ഓരോവർഷവും പ്രത്യേക അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത്. 2023-ല്‍ സംസ്ഥാനത്താകെ […]

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്ക്കാരത്തിലെ അപാകതകൾ പരിഹരിക്കണം

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് പരിഷ്ക്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് എയർപോർട്ട് ഉപദേശക സമിതി അംഗം എ കെ എ നസീർ ഡയറക്ടറോട് ആവിശ്യപ്പെട്ടു. എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് വിമാനത്താവള അകത്തു പ്രവേശിച്ചു പുറത്തിറങ്ങേണ്ട സമയം 11 മിനുട്ട് എന്നുള്ളത് മാറ്റി 20 മിനുട്ട് ആക്കണമെന്നും രാജ്യാന്തര ടെർമിനലിന്റെ സമീപത്തു നിന്ന് പുറത്തിറങ്ങേണ്ട സമയം 9 മിനുട്ട് എന്നുള്ളത് 15 മിനുട്ട് ആക്കുന്നതിന്നും ടാക്സി വാഹനങ്ങൾക്ക് എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിന് 236 രൂപ എന്നുള്ളത് കുറവ് വരുത്താനും മറ്റു […]

വേർപാട്

മൂന്നിയൂർ: കുന്നത്ത് പറമ്പ് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ തോട്ടോളി സൈതലവി ( 62 ) ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ( 17-8-2024 ) ശനി രാത്രി 10 മണിക്ക് കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ വെച്ച് നടക്കും.  

  • 1
  • 2