കൊടിഞ്ഞിഫൈസൽ വധക്കസ്: ഹൈക്കോടതി നിർദേശിച്ചിട്ടും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല; കോടതി 23ന് വീണ്ടും പരിഗണിക്കും

കൊടിഞ്ഞി : ആർ.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ. ഫൈസലിൻ്റെ ഭാര്യ ജസ്ന അഞ്ച് മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷയിലാണ് സർക്കാറിന്റെ തീരുമാനം അനന്തമായി നീളുന്നത്. തിരൂരിലെ ജില്ലാ കോടതി കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചപ്പോഴും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. ആഗസ്‌ത് 23-ന് മറ്റെന്നാൾ കോടതി വീണ്ടും പരിഗണി ക്കാനിരിക്കെ ഫൈസലിൻ്റെ കുടുംബത്തിൻറെ ആവശ്യം പോലും പരിഗണിക്കാതെ സർ ക്കാർ . സ്പെഷ്യൽ പബ്ലിക് […]

കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്തി. താംബരം എക്‌സ്പ്രസ്സില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയത് വിജയവാഡയില്‍ നിന്നാണ്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി. ഇന്നലെ രാവിലെ ഒമ്ബത് മണിക്ക് കാണാതായ അസം ദമ്ബതികളുടെ മകളെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. മലയാളി പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ […]

നിഷയുടെ മയ്യത്ത് നാട്ടിലെത്താൻ ജിദ്ദ – കെ.എം സി സി വെൽഫയർ വിങ്ങ് തുണയായി

ജിദ്ദ: വിസിറ്റിംഗ് വിസയിലെത്തിയ, തിരുവനന്തപുരം പെരുംകുളം സ്വദേശി താഹിർ സജീവ് എന്നവരുടെ ഭാര്യ നിഷ സജീവ് എന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ജിദ്ദാ KMCC വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.നാളെ (22/08/2024 വ്യാഴാഴ്ച രാവിലെ) 5:15 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മയ്യിത്ത് രാവിലെ 8:30 ന് തിരുവനന്തപുരം പെരുംകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം  

മുസ്ലിംലീഗ് വയനാട് ധനശേഖരണത്തിലേക്ക് ഷിഫ അൽജസീറ ഗ്രൂപ്പ് 50 ലക്ഷം കൈമാറി

മലപ്പുറം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് 50 ലക്ഷം രൂപ കൈമാറി ഷിഫ അൽജസീറ ഗ്രൂപ്പ്. ഷിഫ അൽ ജസീറ ഗ്രൂപ്പ് സി.ഇ.ഒ എ. ഹബീബ് റഹ് മാൻ, ഇബ്രാഹിം കോഡൂർ എന്നിവർ ചേർന്നാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പാണക്കാട്ടേത്തി ചെക്ക് കൈമാറിയത്. ചടങ്ങിൽ മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി […]

പ്രവാസികള്‍ക്ക് ഇരുട്ടടി; സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ

ദുബായ്: ടിക്കറ്റ് നിരക്ക് കുത്തനെകൂടിയതിനൊപ്പം ബാഗേജ് പരിധിയും കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്ത് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസത് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് […]

തൃശൂരില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റിൽ

തൃശൂർ:തൃശൂർപാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട രണ്ട് കാറുകളില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണൂര്‍ പ്ലാക്കല്‍ വീട്ടില്‍ കൃഷ്ണദാസ്, കടലകുറുശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചാലക്കുടി ഡി.വൈ.എസ്.പി സ്‌ക്വാഡും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പുതുക്കാട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറീസയില്‍ […]

ഇനി എസ്‌എസ്‌എല്‍സി പരീക്ഷ കൂടുതല്‍ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍ ലഭിക്കും

എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്. ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ഭീതി അകറ്റുന്നതിനും സഹായിക്കാറുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച്‌ പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. കൈറ്റ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ ‘സമഗ്ര പ്ലസ്’ പോർട്ടലിലാണ് മുൻകാല എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതോടൊപ്പം രക്ഷിതാക്കളെ കൂടി […]

പ്രവാസി വ്യവസായിയും പൗരപ്രമുഖനുമായിരുന്ന മുത്താണിക്കാട്ട് ബാവ ഹാജി തലക്കടത്തൂർ നിര്യാതനായി

തിരൂർ: പ്രവാസി വ്യവസായിയും പൗരപ്രമുഖനുമായിരുന്ന തലക്കടത്തൂർ മുത്താണിക്കാട്ട് അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി(72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഅ്ദിൻ അക്കാദമി ട്രഷറർ, ഖത്തർ ഐ. സി.എഫ് മുൻ നാഷണൽ ട്രഷറർ, തിരൂർ എം.ഇ. ടി മാനേജിങ്ങ് കമ്മിറ്റി അംഗവും നിരവധി സ്ഥാപനങ്ങളുടെ ഭരവാഹിയുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഫൈസൽ, ഫാറൂഖ്, ഫസലുറഹ്‌മാൻ, ഫൗസിയ, ഫൈറുന്നിസ. മരുമക്കൾ: ലിയാഖത് അലി, ഹംസ, സൗദ, ഫസീല, ആമിന ഇഫ്റത്. ഖബറടക്കം ഇന്ന്(ബുധൻ) രാവിലെ […]

ഭിന്നശേഷി ക്കാർക്കായി ഒപ്പം’ പദ്ധതി: ആക്സസ് കഫേ പ്രവർത്തനം തുടങ്ങി

മലപ്പുറം:ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി. ആർ .വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഒപ്പം’ ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ ‘ആക്സസ് കഫേ’ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന് മുൻവശം പ്രവർത്തനം തുടങ്ങി. ഭിന്നശേഷിക്കാരന് സ്ഥിര വരുമാനം നൽകുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഭിന്ന ശേഷി സൗഹൃദ കഫേകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കാണു കഫേയുടെ നടത്തിപ്പു ചുമതല. ചാപ്പനങ്ങാടി പി .എം . എസ് .എ .എ .വി എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് ആദ്യത്തെ കഫേ സ്പോൺസർ ചെയ്തത്. കാപ്പി, ചായ, ചെറുകടികൾ […]

  • 1
  • 2