കരിപ്പൂരിലെ വർധിപ്പിച്ച പാർക്കിംഗ് ഫീസ് വർധനക്കെതിരെ ഇ.ടി. യുടെ ഇടപെടൽ;കുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ

കരിപ്പൂർ:രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നട പടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് ഉറപ്പ് നൽകി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി, ജിദ്ധ കെ. എം.സി. സി. മലപ്പുറം ജില്ലാ കമ്മറ്റി തുടങ്ങിയവ ഇതിനകം പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നു.ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി […]

അമീബിക് മസ്തിഷ്ക ജ്വരം: അതീവ ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നര വയസുള്ള കുട്ടി പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു . ജൂലായ്‌ 18-നാണ് പനിയും തലവേദനയും ഛർദിയും രോഗലക്ഷണങ്ങളായി കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. അത്യന്തം […]

മുഖ്യമന്ത്രി നിവേദനങ്ങളും ദുരിതാശ്വാസനിധിയും സ്വീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

പിണറായി : വയനാടിനെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. പിണറായി കൺവൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് സഹായം സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മുതൽ പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു. വിവിധ സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സഹായം നൽകാനെത്തി. ഭിന്നശേഷിക്കാരിയായ വെണ്ടുട്ടായിയിലെ ആതിര രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത്‌ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് […]

വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സാപ്പ്

എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്‌സ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. വാട്‌സാപ്പില്‍ ലഭിക്കുന്ന വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ ഇതുവഴി വാട്‌സാപ്പിനുള്ളില്‍ തന്നെ സൗകര്യം എത്തുകയാണ് ഇതുവഴി. വോയ്‌സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും. ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, […]

കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു.

വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്. “കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും […]

ഒഴുക്കില്‍പ്പെട്ട് കല്ലിനടിയിൽ കുടുങ്ങി; അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ചോക്കാട് ടി.കെ. കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. അരമണിക്കൂറോളം യുവാവ്‌ കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.

നിർത്തിയിട്ട ലോറിയിലിടിച്ച് കാറിന് തീപിടിച്ചു; യാത്രക്കാരി രക്ഷപ്പെട്ടു

പെരിന്തൽമണ്ണ : നിർത്തിയിട്ട ലോറിയിലിടിച്ച് കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറോടെ മാനത്തുമംഗലം- പൊന്ന്യാകുർശി ബൈപാസ് റോഡിൽ ചില്ലീസ് ജംക്ഷനടുത്താണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിർത്തിയിട്ട ലോറിയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. ഉടൻ കാറിനുള്ളിൽ നിന്ന് തീ ഉയർന്നു. നാട്ടുകാരാണ് യാത്രക്കാരിയെ കാറിൽനിന്നു പുറത്തിറക്കിയത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഉടൻ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് തീ അണച്ചത്. സ്‌റ്റേഷൻ ഓഫിസർ ബാബുരാജൻ, […]

സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമം: മൂന്ന് വർഷത്തിനിടെ 126 പരാതികൾ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ വനിതകൾക്ക് എതിരായ അതിക്രമത്തിൻ്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥരും അതിക്രമം നേരിട്ടുണ്ടെന്നാണ് സർക്കാർ രേഖ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരാതി. 31 പരാതികളാണ് തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളത്ത് 15, തൃശൂർ 14, മലപ്പുറം 10 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ നിന്നും ലഭിച്ചിട്ടുള്ള പരാതികൾ. 126 പരാതികളിൽ 26 പരാതികളിൽ ഇനിയും തീർപ്പ് കൽപ്പിക്കാനുണ്ട്. ബാക്കി 100 […]

മാലിന്യമുക്തം നവകേരളം  പ്രചാരണത്തില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കുന്നു; ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും ശുചിത്വ അംബാസഡര്‍മാരാകും

മലപ്പുറം:മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും ശുചിത്വ അംബാസഡര്‍മാരാക്കിക്കൊണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തദ്ദേശസംയംഭരണ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അവബോധം എല്ലാ വീടുകളിലും എത്തിക്കുന്നതിന് ഒക്ടോബര്‍ രണ്ട്, അഞ്ച്, ആറ് തീയതികളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. മാലിന്യസംസ്‌കരണം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ പുരസ്‌കാരം നല്‍കും. […]

നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ വര്‍ധിക്കുന്നു വനിതാകമ്മീഷൻ

മലപ്പുറം:നിസ്സാര കാര്യങ്ങളുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നു വരുന്നതായും വിദ്യാഭ്യാസത്തിനാവശ്യമായ സമയം അപഹരിക്കുന്ന രൂപത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മേലുദ്യോഗസ്ഥര്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നിസ്സാരമായ കാര്യങ്ങള്‍ പലതും നിയമത്തിന്റെ കണ്ണിലൂടെ കണ്ട് കൊണ്ട് ഇരു കൂട്ടരും അകലുകയും പിന്നീടുണ്ടാകുന്നതെല്ലാം പരാതി രൂപത്തില്‍ കമ്മീഷന്റെ മുന്നിലേക്കെത്തുകയും ചെയ്യുന്ന പ്രവണത […]

  • 1
  • 2