തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി

      തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് ആണ് പതാക പുറത്തിറക്കിയത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. സജീവ രാഷ്ട്രീയപ്രവർത്തനത്തിന് മുന്നോടിയായാണ് വിജയ് പാർട്ടി പതാക പുറത്തിറക്കിയത്.   കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം, പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് […]

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകരെ പാർക്കോൺ ഓഡിറ്റോറിയം ആദരിച്ചു

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് പരിപാടി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. വാഴക്കാട് പോലീസ് ഇൻസ്പെക്ടർ കെ. രാജൻ ബാബു, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ ഷിഹാബുദ്ധീൻ […]

ക്യൂ എത്ര നീണ്ടാലും ഇനി ടോൾ അടയ്ക്കാതെ വാഹനം വിടില്ല

ന്യൂഡൽഹി: ക്യൂ നീണ്ടാലും ഇനി ടോൾ അടപ്പിച്ചേ വിടൂ. ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിൽ അധികമായാൽ ഗേറ്റ് തുറന്ന് ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തി വിടണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഒഴിവാക്കി. 2021 ൽ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ടോൾ പ്ലാസകളുടെ പ്രവർത്തന മാർഗ രേഖയിൽ ഉൾപ്പെടുത്തിയിരുന്ന ടോൾ പ്ലാസകളിലെ സർവീസ് ടൈം നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഒരു വാഹനത്തിൽ നിന്ന് ടോൾ ഈടാക്കൽ നടപടിക്രമങ്ങൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു മുൻ […]

  • 1
  • 2