സ്കോഡയുടെ പുതിയ എസ്യുവിയുടെ പേരിന് അവകാശി ഹാഫിള് മുഹമ്മദ് സിയാദ്:‘കൈലാഖ്’ മലയാളിക്കഭിമാനം
കാസര്‍കോട്: സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ […]


