വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാൾ പാലത്തിങ്ങലിൽ പിടിയിൽ

പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി എസ്.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച‌ അർദ്ധരാത്രി രണ്ടു മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്‌ടാക്കളെ പിടികൂടിയത്. നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. താനൂർ, ഓലപീടിക, […]

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയർപള്ളി മുതുവത്ത് പറമ്പിൽ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുൽ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകൻ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരൻ്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉണ്ടായത്. സോഷ്യൽ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട‌്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു. ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ […]

വേർപാട്

വേങ്ങര : വലിയോറ മുതലമാട് കാളിക്കടവ് പരേതനായ കുറുക്കൻ പുതത്തീൽ മൂസകുട്ടി എന്നവരുടെ മകൻ. കുറുക്കൻ ചെറിയ മമ്മുട്ടി (67) എന്നവർ മരണപ്പെട്ടു. ഭാര്യ: പാത്തുമ്മു മൂഴിക്കൽ. മാതാവ്: പരേതയായ പാത്തുമ്മകുട്ടി അഞ്ചുകണ്ടത്തിൽ. മക്കൾ: ഹാരിസ്, ആഷിഖ്, ഹസ്ന, ഹർഷിദ. നിസ്കാരം വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.  

തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും

തൃശൂർ : തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും. പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ സർവകക്ഷിയോഗത്തിലാണ്‌ തീരുമാനമായത്‌. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്ന്‌ സർക്കാർ തീരുമാനിച്ചിരുന്നു. പിന്നീട്‌ പുലികളി നടത്തുന്നതു സംബന്ധിച്ച് തൃശൂർ കോർപറേഷന് തീരുമാനിക്കാമെന്നും കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു.

രക്ഷിതാക്കളുടെ ശ്രദ്ധക്ക് വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ; കളി കാര്യമാകുന്നതിന് മുമ്പ് അവസാനിപ്പിക്കുക

തിരൂർ: നടുവിലങ്ങാടിയിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. ഫാത്തിമ മാതാ ഹൈസ്കൂളിലെ 9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത് എന്നാണ് അറിയുന്നത് ഇതിനു മുൻപും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് ഇവിടെ അരങ്ങേറിയിരുന്നു അതിൽ പങ്കെടുത്ത കുട്ടികളുടെ ഫോട്ടോ സഹിതം സ്കൂൾ അധികൃതരെ അന്ന് വിവരം അറിയിച്ചതാണ് അന്നും പോലീസ് വന്ന് വിരട്ടിയോടിച്ചാണ് വിദ്യാർത്ഥികളെ തുരത്തിയത്. ഇന്നും പോലീസ് വന്നപ്പോഴേക്കും കുട്ടികൾ ഓടി മറഞ്ഞു രക്ഷിതാക്കൾ ജാഗ്രത കാണിക്കണം തമ്മിൽ തല്ലി […]

  • 1
  • 2