ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്. സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്. പ്രവാസി സംഘടനകളും, വ്യോമയാന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും […]

ടോൾ ബൂത്തുകൾക്ക് വിട; ഇനി ഗ്ലോബൽ നാവിഗേഷൻ കാലം

രാജ്യത്തെ റോഡുകളിലും പാലങ്ങളിലുമുള്ള ടോൾ പിരിവ് സമ്പ്രദായങ്ങളിൽ സമൂല മാറ്റം വരുന്നു. ടോൾ ബൂത്തുകൾ മുഖേന പണം പിരിക്കുന്ന സംവിധാനം തന്നെ ഒഴിവാക്കി, ഉപഗ്രഹ സംവിധാനം ഉപയോഗിച്ച്, യാത്ര ചെയ്ത ദൂരത്തിനു മാത്രം പണം ഈടാക്കുന്ന രീതിയാണ് നിലവിൽ വരുന്നത്. ടോൾ ബൂത്തുകളിൽ പണം സ്വീകരിക്കുന്നതിനു പകരം ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഓട്ടോമാറ്റിക്കായി പണം സ്വീകരിക്കാൻ സാധിക്കുന്നത് ടോൾ ബൂത്തുകളിലെ തട്ടിപ്പ് കുറയ്ക്കാൻ സഹായിച്ചെങ്കിലും വാഹനങ്ങളിലെ ഫാസ്ടാഗ് സ്കാൻ ചെയ്യാൻ […]

ചികിത്സയില്‍ വീഴ്‌ചയെന്ന്‌ പരാതി; മെഡിക്കല്‍ കോളജ്‌ ചികിത്സാരേഖകള്‍ ഹാജരാക്കണമെന്ന്‌ ന്യൂനപക്ഷ കമ്മിഷന്‍; വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരണപ്പെട്ട സംഭവത്തിൽ 

കോഴിക്കോട് :  വാഹനാപകടത്തില്‍ തലയ്‌ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റയാള്‍ക്ക്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ച്‌ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ക്ക്‌ ന്യൂനപക്ഷ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി നല്‍കിയ പരാതിയിലാണ്‌ കമ്മിഷന്‍ അംഗംത്തിന്റെ നിര്‍ദ്ദേശം നല്‍കിയത്‌.കുറ്റിക്കാട്ടൂരില്‍ വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച പരാതിയില്‍ കെ.എസ്‌.ഇ.ബിയുടെ ഭാഗത്തു നിന്ന്‌ വീഴ്‌ചയുണ്ടായതായി ഇതുമായി ബന്ധപ്പെട്ട്‌ ഇലക്ര്‌ടിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ […]

റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം : പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്. – *TIRUR NEWS LIVE* – ▪️◼️◾🛑🛑🛑◾◼️▪️

ബംഗ്ലാദേശിൽ വെള്ളപ്പൊക്കം; 50 ലക്ഷംപേർ കുടുങ്ങി

ധാക്ക : ബംഗ്ലാദേശിലെ താഴ്‌ന്നപ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 ലക്ഷം പേർ കുടുങ്ങി. കുമില, നോഖാലി, ബ്രഹ്മൻഭരിയ ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചു. രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള അഞ്ചു നദികൾ കരകവിഞ്ഞതാണ്‌ പ്രളയത്തിന്‌ കാരണമായതെന്ന്‌ ബംഗ്ലാദേശ്‌ കാലാവസ്ഥാവിഭാഗം അറിയിച്ചു. ദുരന്ത നിവാരണത്തിന്‌ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്‌ച ഇന്ത്യൻ പ്രതിനിധികളെ സന്ദർശിച്ച ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനൂസ്‌ അറിയിച്ചു.

സിനിമ മേഖലയിലെ ലൈം​ഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം; തീരുമാനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക […]

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഓഗസ്റ്റ് 29 ന്

തിരുവന്തപുരം:വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ഓഗസ്റ്റ് 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മാർ എന്നിവരും പങ്കെടുക്കും. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി തെരച്ചില്‍; ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

വയനാട് : ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച […]

ഫാസ്ടാഗ് ബാലൻസ് കുറയുമ്പോൾ തനിയെ റീചാർജ് ചെയ്യുന്ന സംവിധാനം വരുന്നു; തടസമില്ലാതെ ടോൾ കടക്കാം

ന്യൂഡൽഹി: ദീർഘദൂര യാത്രചെയ്യുന്നവർക്ക് ഫാസ്ടാഗിലെ ബാൻസ് തുക തീർന്നുപോകുന്നതിന് പരിഹാരമാകുന്നു. ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) തുടങ്ങിയവയിലെ ബാലൻസ് നിശ്ചിത തുകയിൽ താഴെയെത്തിയാൽ റീചാർജ് ആകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. ബാലൻസ് കുറയുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഫാസ്ടാ​ഗ് ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി […]

ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ നാലാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെ […]

  • 1
  • 2