തിമിർത്തു പെയ്യും മഴയിലും തകർത്തടിച്ച ഗോളിലൂടെ കൊൽക്കത്ത ക്ലബിന് വിജയം
മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്. രണ്ടാം പകുതിയുടെ 30ാം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം. രണ്ടാം പകുതിയുടെ അവസാന ഭാഗത്ത് മത്സരത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ മൈതാനത്തിറങ്ങിയിരുന്നു. […]