അതിജീവനത്തിലേക്ക് വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ് എന്നിവ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും. സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂ​ക്കോട് തടാകം, കാവുംമന്ദം കർളാട് തടാകം, പുൽപള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം […]

ഒടുവില്‍ പ്രതികരണം; മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സിനിമാ വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന ‘എഎംഎംഎ’യുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.  

കാരവാനിൽ ഒളിക്യാമറ’; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ

മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ […]

മദ്യപാനത്തെ തുടർന്ന് തർക്കം; ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും തര്‍ക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് […]

വയനാട് ദുരന്തം: കേന്ദ്രത്തി ൻ്റെ മൗനം പ്രതിഷേധം ഉയരണം;പ്രൊഫ സുലൈമാൻ

അമ്പലവയൽ: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഐ.എൻ.എൽ. സംസ്ഥാന കമ്മറ്റി അമ്പലവയൽ കുറിഞ്ഞിലകത്ത് നിർമ്മിക്കുന്ന ഭവനനിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ കുറ്റിയടിക്കൽ ഐ.എൻ.എൽ. ദേശീയ പ്രസിഡൻ്റ് പ്രൊഫ :മുഹമ്മദ് സുലൈമാൻ നിർവ്വഹിച്ചു. ദുരിതബാധിതരെ സഹായിക്കാനും, പുനരധിവസിപ്പിക്കാനും നിരുപാധികം ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം അത്യധികം അപലപനീയമാണെന്ന് പ്രൊഫ സുലൈമാൻ പറഞ്ഞു. ദുരന്തപ്രദേശം നേരിട്ട് സന്ദർശിച്ച് ദുരന്തത്തിൻ്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെട്ടിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിനെതിരെ കേരളത്തിൻ്റെ പൊതു ശബ്ദം ഉയരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കക്ഷി പക്ഷങ്ങൾക്ക് അതീതമായി […]

വേർപാട്

വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. പരേതൻ്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 11:30 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു. മക്കൾ – അബ്ദുള്ള ( ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്