വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാൾ പാലത്തിങ്ങലിൽ പിടിയിൽ

പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി എസ്.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച‌ അർദ്ധരാത്രി രണ്ടു മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്‌ടാക്കളെ പിടികൂടിയത്. നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. താനൂർ, ഓലപീടിക, […]

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയർപള്ളി മുതുവത്ത് പറമ്പിൽ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുൽ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകൻ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരൻ്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉണ്ടായത്. സോഷ്യൽ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട‌്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു. ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ […]

വേർപാട്

വേങ്ങര : വലിയോറ മുതലമാട് കാളിക്കടവ് പരേതനായ കുറുക്കൻ പുതത്തീൽ മൂസകുട്ടി എന്നവരുടെ മകൻ. കുറുക്കൻ ചെറിയ മമ്മുട്ടി (67) എന്നവർ മരണപ്പെട്ടു. ഭാര്യ: പാത്തുമ്മു മൂഴിക്കൽ. മാതാവ്: പരേതയായ പാത്തുമ്മകുട്ടി അഞ്ചുകണ്ടത്തിൽ. മക്കൾ: ഹാരിസ്, ആഷിഖ്, ഹസ്ന, ഹർഷിദ. നിസ്കാരം വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.  

തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും

തൃശൂർ : തൃശൂരിൽ ഓണത്തിന്‌ പുലിയിറങ്ങും. പുലിക്കളി നടത്താൻ കോർപറേഷൻ കൗൺസിൽ സർവകക്ഷിയോഗത്തിലാണ്‌ തീരുമാനമായത്‌. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്ന്‌ സർക്കാർ തീരുമാനിച്ചിരുന്നു. പിന്നീട്‌ പുലികളി നടത്തുന്നതു സംബന്ധിച്ച് തൃശൂർ കോർപറേഷന് തീരുമാനിക്കാമെന്നും കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു.

രക്ഷിതാക്കളുടെ ശ്രദ്ധക്ക് വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ; കളി കാര്യമാകുന്നതിന് മുമ്പ് അവസാനിപ്പിക്കുക

തിരൂർ: നടുവിലങ്ങാടിയിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. ഫാത്തിമ മാതാ ഹൈസ്കൂളിലെ 9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത് എന്നാണ് അറിയുന്നത് ഇതിനു മുൻപും വിദ്യാർത്ഥികളുടെ കൂട്ടത്തല്ല് ഇവിടെ അരങ്ങേറിയിരുന്നു അതിൽ പങ്കെടുത്ത കുട്ടികളുടെ ഫോട്ടോ സഹിതം സ്കൂൾ അധികൃതരെ അന്ന് വിവരം അറിയിച്ചതാണ് അന്നും പോലീസ് വന്ന് വിരട്ടിയോടിച്ചാണ് വിദ്യാർത്ഥികളെ തുരത്തിയത്. ഇന്നും പോലീസ് വന്നപ്പോഴേക്കും കുട്ടികൾ ഓടി മറഞ്ഞു രക്ഷിതാക്കൾ ജാഗ്രത കാണിക്കണം തമ്മിൽ തല്ലി […]

കാണാതായ ഹെൽത്ത് സൂപ്പർ വൈസറുടെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ

കൊണ്ടോട്ടി: പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ പുളിക്കൽ ഒളവട്ടൂർ സ്വദേശിയായ കക്കോട്ട് പുറത്ത് മുസ്‌തഫ (53) യുടെ മയ്യിത്ത് പുഴയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കരുവൻതിരുത്തി പെരവൻമാട് ഭാഗത്തുനിന്നാണ് മയ്യിത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച‌ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മുസ്‌തഫയുടെ സ്കൂ‌ട്ടറും ചെരുപ്പും ഇന്നലെ രാവിലെ ഫറോക്ക് പഴയ പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യത്തിൽ ഇയാൾ […]

മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

മലപ്പുറം : കോട്ടക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തിരുനാവായ സ്വദേശി ടി കെ മുഹമ്മദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് .അഗ്നിരക്ഷാ സേന യുവാവിനെ അനുനയിപ്പിച്ച് ടവറിൽ നിന്ന് താഴെ ഇറക്കി

കാക്കഞ്ചേരി ജംഗ്ഷനിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ ദുരിതമാകുന്നു.

കാക്കഞ്ചേരി: കാക്കഞ്ചേരി ജംഗ്ഷനിൽ സർവീസ് റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി സംരക്ഷിക്കാൻ ഇവിടെ സ്ഥലം ഇടിച്ചു നിരത്തി റോഡിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡറുകൾ വാഹനങ്ങൾക്ക് ദുരിതമാകുന്നു. ഇവിടെ നിലവിൽ ഉപയോഗിച്ചിരുന്ന ഭൂമി ഇടിച്ചു നിരത്തി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചത് കാരണം കാക്കഞ്ചേരി കോട്ടപ്പുറം റോഡിലെ പള്ളികൾ ബസാർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളിൾക്ക് സർവീസ് റോഡിൽ ഇടത് ഭാഗത്തേക്ക് തിരിഞ്ഞു പോകാൻ സാധിക്കാത്ത അവസ്ഥയാണ്‌. വലിയ വാഹനങ്ങളിൽ നേരെ സർവീസ് റോഡിലേക്ക് തിരിയാൻ സാധിക്കാത്തതിനാൽ […]

ഉത്തരക്കടലാസ് കാണാനില്ല, ലിസ്റ്റില്‍ മാര്‍ക്കുകള്‍ മാറി; വിദ്യാര്‍ഥികളെ വലച്ച്‌ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: എഴുതിയ പരീക്ഷയുടെ ഫലം നോക്കിയപ്പോള്‍ വിത്ഹെല്‍ഡ് (ഫലം തടഞ്ഞുവെച്ചിരിക്കുന്നു) എന്നുകണ്ട് അന്വേഷിക്കാനാണ് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ടു വിദ്യാർഥികള്‍ കാലിക്കറ്റ് സർവകലാശാലയിലെത്തിയത്. ബി.എസ്‌സി. ഫിസിക്സ് നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് രണ്ടുപേരും എഴുതിയിരുന്നത്. പലതവണ സർവകലാശാലയിലെത്തി അന്വേഷിച്ചു. ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പരിഹാരമായി രണ്ടുപേരോടും ഒരിക്കല്‍കൂടി പരീക്ഷ എഴുതിക്കോളാനും പരീക്ഷാ ഫീസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. അങ്ങനെ രണ്ടുപേരും വീണ്ടും പരീക്ഷയ്ക്ക് ഒരുങ്ങി. ഫീസ് ഇളവൊന്നും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഫലംവന്നപ്പോള്‍ വിത് ഹെല്‍ഡ് തന്നെ. രണ്ടാമതെഴുതിയ […]

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും പുതിയ സംവിധാനത്തിലൂടെ എടുക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും […]