ഇന്ന് മുതല്‍ ഫോണില്‍ ഒ.ടി.പി വരുന്നത് വൈകുമെന്ന് മുന്നറിയിപ്പ്
സ്പാം, ഫിഷിംഗ് സന്ദേശങ്ങള്‍ തടയാന്‍ പുതിയ ചട്ടം നടപ്പിലാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതനുസരിച്ച് ബാങ്കുകള്‍, ആപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോക്താക്കളുടെ നമ്പരില്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) അയയ്ക്കണമെങ്കില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ആഗസ്റ്റ് 31ന് മുമ്പ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് ‘വൈറ്റ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താത്ത നമ്പരുകളില്‍ നിന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി അയയ്ക്കാന്‍ പറ്റില്ല. ഇത്തരം മെസേജുകളില്‍ സംശയകരമായ ലിങ്കുകളുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, […]