ഓൺലൈൻ തട്ടിപ്പ്; കൊടിഞ്ഞി സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷത്തിലേറെ രൂപ

തിരൂരങ്ങാടി : ഓൺലൈൻ തട്ടിപ്പിൽ കൊടിഞ്ഞി സ്വദേശിയായ യുവാവിന് 20 ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബി.ആർ.പി ഫണ്ട് എന്ന ആപ്പ് വഴി പല തവണകളായി പണം നിക്ഷേപിച്ച കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പാലക്കാട്ട് മുഹമ്മദ് ഫായിസിനാണ് തുക നഷ്ടപ്പെട്ടത്. 20,76,620 രൂപയാണ് യുവാവിന് നഷ്ടമായത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് പറഞ്ഞ കാലാവധിയും കഴിഞ്ഞു നിക്ഷേപിച്ച പണം പോലും തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് തിരൂരങ്ങാടി പൊലീസിൽ പരാതിനൽകുകയായിരുന്നു.2024 ജൂൺ 21-നാണ് യുവാവ് ആപ്പ് വഴി […]

മുണ്ടക്കൈ ദുരന്തബാധിതരിൽനിന്ന് ഇ.എം.ഐ പിടിക്കരുത്; ലീഡ് ബാങ്കിനു കത്തയച്ച് ജില്ലാ കലക്ടർ

വയനാട്: മുണ്ടക്കൈ ദുരന്തബാധിതരിൽ നിന്ന് ഇ.എം.ഐ പിടിക്കരുതെന്ന് ജില്ലാ കലക്ടർ. ഇക്കാര്യം ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടർ കത്തയച്ചു. ദുരന്തബാധിതർക്ക് നൽകിയ തുകയിൽ നിന്ന് ബാങ്ക് വായ്പ്പയുടേയും മറ്റും തുക കട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തിൽ കട്ട് ചെയ്ത തുക തിരിച്ച് നൽകണമെന്നുമാണ് കലക്ടർ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തിൽ നിന്ന് ബാങ്കുകൾ പണം പിടിക്കുന്നതായ വാർത്തയെ തുടർന്നാണ് നടപടി.

മങ്കിപോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിൽ ജാഗ്രത നിർദേശം

മങ്കിപോക്‌സ് പകർച്ചവ്യാധി 116 രാജ്യങ്ങളില്‍ വ്യാപിച്ചു വന്നതിനെ തുടര്‍ന്ന്, കേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്. രാജ്യാന്തര യാത്രക്കാർക്ക് സമ്പർക്കമുള്ളവരിലും, യാത്ര ചെയ്യുകയോ, രാജ്യാന്തര യാത്രക്കാരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്ബ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും, ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ […]

കോഴിക്കോട് കല്ലായിയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശികളായ രണ്ടു പേർ മരിച്ചു

കോഴിക്കോട് : കല്ലായി ബൈക്കപകടത്തിൽ കൊണ്ടോട്ടി കൊട്ടുക്കര സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ കൊണ്ടോട്ടി കൊട്ടുക്കര മുഹമദ് സിയാദലി ( 18 ) സാബിത്ത് (21) എന്നിവരാണ് ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക് മാറ്റി

തട്ടിപ്പ് സന്ദേശങ്ങള്‍ എത്തില്ല; ഉപയോക്താക്കള്‍ക്കായി സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല. അജ്ഞാത […]

പി കെ ശശിയെ സിപിഐഎമ്മിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇതോടെ പി കെ ശശി സിപിഐഎമ്മിന്റെ പ്രാഥമിക അംഗം മാത്രമായി. ഇന്ന് ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റിയിലാണ് ശശിക്കെതിരെ നടപടി തീരുമാനിച്ചത്. പാര്‍ട്ടി സമ്മേളനത്തിന്റെ പണപിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരി എടുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ശശിക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറി എം […]

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍ ; പ്രാര്‍ത്ഥനയോടെ ആരാധകർ                                                                                           

കൊച്ചി :  മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്‍ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. താരത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. ഇതേ തുടർന്ന് മോഹൻലാലിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദർശനം ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. മോഹൻലാല്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. […]

ഗാന്ധിജി കുപ്പായം ഇടാത്തതിന് കാരണമെന്ത് ? വൈറലായി ചോദ്യം

ഗാന്ധിജി കുപ്പായം ഇടാത്തതിന് കാരണം ഇന്ത്യയിൽ അന്നേരം എല്ലാവർക്കും കുപ്പായം ഇല്ലായിരുന്നുവെന്നും. അതിനാൽ ഞാനും ഇടുന്നില്ലെന്ന് ഗാന്ധി പറഞ്ഞെന്നും ടീച്ചർ പറയുന്നു. കുട്ടിമോളുടെ ചോദ്യം സൈബറിടത്താകെ വൈറലാണ്.

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി : ഇനിയും കാണാമറയത്ത് 119 പേർ

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. 119 പേരെയാണ് പുതുക്കിയ പട്ടിക അനുസരിച്ച്‌ കണ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ഡിഎന്‍എ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്ബിളുകളുടെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കി ഉള്ളത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് […]

തിരൂരങ്ങാടിയിൽ വിദ്യാർഥികളുടെ കൂട്ടതല്ല് ; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി: വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തിൽ പൊറുതിമുട്ടി തിരൂരങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളാണ് ദിനേനെ എന്നോണം അങ്ങാടിയിൽ പരസ്പരം പോരടിക്കുന്നത്. സ്കൂളിനുള്ളിലെ സീനി യർ-ജൂനിയർ വിഷയമാണ് പല പ്പോഴും അടിയിൽ കലാശിക്കാറ്. അധ്യായന വർഷം പകുതി പിന്നിട്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മി ലുള്ള സംഘട്ടനം വർധിച്ചുവരികയാണ്. വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾ സംഘടിച്ചെത്തി മറുചേരിയിലെ വിദ്യാർഥികളെ ആക്രമിക്കുന്നത് വല്ലാത്തൊരു കാഴ്ച യാണെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. തിരൂരങ്ങാടി അങ്ങാടിയിൽ […]