അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഞായറാഴ്‌ചയോടെ പബ്ലിക് പ്രോസിക്യൂഷനിലെത്തും

റിയാദ്: വധശിക്ഷ കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഞായറാഴ്‌ചയോടെ (ഓഗസ്റ്റ് 18) പബ്ലിക് പ്രോസിക്യൂഷനിലെത്തും. ഗവർണറേറ്റിലെ നടപടികൾ പൂർത്തിയാക്കിയാണ് റിയാദ് ഗവർണറേറ്റിലെ നടപടീക്കൾ പൂർത്തിയാ ക്കിയാണ് നിന്ന് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയച്ചത്. വാരാന്ത്യ അവധി കഴിയുന്നതോടെ പബ്ലിക് പൊസിഷൻ എത്തും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദിലുള്ള റഹീം ആക്ഷൻ കൗൺസിൽ ഭാരവാഹികളാണ് ഗവർണേറ്റിൽ ഫയലുകൾ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഫയലുകൾ […]

റീബിൽഡ് വയനാട്’ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി. ‘റീബിൽഡ് വയനാട്’ പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളം നൽകുന്നതിന് ജീവനക്കാർ സമ്മതപത്രം നൽകണം. സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. അഞ്ചിൽ കൂടുതൽ ദിവസം സംഭാവന നൽകുന്നവർ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പി.എഫ് തുകയും […]

ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനം മുഴുവൻ സവാരി നടത്താൻ അനുമതി നൽകുന്ന പെർമിറ്റിനെതിരെ സി ഐ ടി യു സംസ്ഥാന നേതൃത്വം.

കണ്ണൂർ: ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനം മുഴുവൻ സവാരി നടത്താനായി പെർമിറ്റ് നൽകാൻ തീരുമാനത്തിൽ പുതിയ വിവാദം. സി ഐ ടി യു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. എന്നാൽ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സി ഐ ടി യു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിട്ടുണ്ട്. സി ഐ ടി യു സംസ്ഥാന കമ്മിറ്റി തന്നെ പ്രതിഷേധവുമായി […]

പന്നി ഇറച്ചി ചലഞ്ച് വിവാദം: മുസ്‌ലിം ലീഗിനേയും ജമാഅത്ത് ഇസ്‌ലാമിയെയും വിമർശിച്ച് ഇടത് എംഎൽഎ കെ.ടി.ജലീൽ

മലപ്പുറം: ഡിവൈഎഫ്ഐയുടെ പോർക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വിമർശനങ്ങൾക്ക് മുസ്‌ലിം ലീഗിനേയും ജമാഅത്ത് ഇസ്‌ലാമിയെയും ഉന്നമിട്ട് ഇടത് എംഎൽഎ കെ.ടി.ജലീൽ. പോർക്ക് ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർക്കുന്ന ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും എന്തുകൊണ്ട് പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ട എന്ന് പറയാത്തത് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ […]

ചൂരൽമല ദുരന്തം; തെരച്ചിൽ ഭാഗികമായി അവസാനിപ്പിച്ചു, കണ്ടെത്താനുള്ളത് 119 പേരെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

വയനാട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തെ കടകളിൽ ശുചീകരണം ആരംഭിച്ചു. വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. ദുരന്തന്തിൽ കാണാത്തായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഭാഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്. 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന തെരച്ചിലിൽ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. അതേസമയം, ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. വയനാട് ചൂരൽമല ദുരന്തത്തിൽ മരച്ചവരുടെ എണ്ണം ഔദ്യോഗിഗമായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. ദുരന്തത്തില്‍ 231 പേര് മരണപെട്ടു എന്നാണു സര്‍ക്കാര്‍ […]

സൗദി സൂപ്പര്‍ കപ്പിൽ ഹിലാലൊളി; അല്‍ നസറിനെ തകര്‍ത്തു

റിയാദ് : സൗദി സൂപ്പർ കപ്പിൽ മുത്തമിട്ട് അൽ ഹിലാൽ ഇന്ന് നടന്ന ഫൈനലിൽ അൽ നാസറിനെതിരേ 4-1 ൻറ ജയമാണ് അൽ ഹി ലാൽ നേടിയത് 55 മാം മിനിറ്റിൽ സെർജ് മിലിനകോവിക്ക്, 63, 69 മിനിറ്റുകളിലായി അല്ക്സാണ്ടർ മിട്രോവിച്ച്, 72-ാം മിനിറ്റിൽ മാൽക്കോം എന്നിവരാണ് അൽ ഹിലാലിനായി വലകുലിക്കിയത്. മൽസരത്തിന്റെ ആദ്യ പകുതിയിൽ ലീഡെടുത്തത് അൽ നസറായിരുന്നു. 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു അൽ നസറിന്റെ ലീഡ്. എന്നാൽ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് […]

‘ദുരന്തബാധിതരെ അവഹേളിക്കുന്നത്’; DYFI പോര്‍ക്ക് ചാലഞ്ചിനെതിരെ നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ അവഹേളിക്കുന്നതാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റിയാണ് വയനാടിനായി പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്.

ഒറ്റനോട്ടത്തിൽ സ്ക്രൂഡ്രൈവറും പ്ലാസ്റ്റിക് പൂവും, നെടുമ്പാശ്ശേരി പരിശോധനയിൽ യുവതി കുടുങ്ങി, കടത്തിയത് സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായി. കുവൈത്തിൽ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്ക്രൂഡ്രൈവറുടെ പിടിയെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്ധമായി പിടിയുടെ അകത്താണ് സ്വർണം ഘടിപ്പിച്ചിരുന്നത്. 26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് ഇത് ഘടിപ്പിച്ചത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ കളർ ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ […]

വേർപാട്

കൊടിഞ്ഞി : ചുള്ളിക്കുന്ന് സ്വദേശി പരേതനായ പൊറ്റാണിക്കൽ അബ്ദുസ്സമദ്ന്റെ (കോണ്ടം വീട്ടിൽ) മകൻ മുഹമ്മദ് ഹഫീദ് ( 27) അന്തരിച്ചു. മാതാവ്‌: പാത്തുമ്മ, സഹോദരങ്ങൾ: സമീർ, സബന, സജ്ന. മയ്യത്ത് നിസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് കൊടിഞ്ഞി പള്ളി ഖബറിസ്ഥാനിൽ.

പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ സംക്രാന്തി സ്വദേശി റിയാദിൽ മരിച്ചു

പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കോട്ടയം സംക്രാന്തി സ്വദേശി സൗദിയിലെ റിയാദിൽ മരിച്ചു. സംക്രാന്തി സജീ മൻസിലിൽ സിദ്ദീഖിന്റെ മകൻ അസിം സിദ്ദീക്ക്(48)ആണ് മരിച്ചത്. നാട്ടിലുള്ള പിതാവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അസിം സിദ്ദീക്ക് കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- മുമീന. മക്കൾ: അയിഷ, ആലിയാ, ആമിന, ആദിൽ, അബ്രാർ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.