വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി, ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല’; മുഖ്യമന്ത്രി

വയനാട് : ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാർഷിക രംഗത്തും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. കാർഷിക മേഖലയിലെ ചിലയിടപെടലുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്മാർട്ട് ഫാമിംഗ് രീതി സ്വീകരികുന്നുവെന്നും നമ്മുടെ നാട്ടിലും അത് നടപ്പാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി […]

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ തുടരണോ?, തീരുമാനം സംസ്ഥാന സര്‍ക്കാരിന് വിട്ട് ജില്ലാ ഭരണകൂടം

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ അനിശ്ചിതത്വം. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രഡ്ജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ ചെലവ് കണക്കുകള്‍ വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ കര്‍ണാടക പ്രിന്‍സിപ്പല്‍ […]

ഇനി എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ.

മലപ്പുറം : ഹൈസ്‌കൂളില്‍ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാല്‍ എട്ട്, ഒൻപത് ക്ലാസുകളില്‍ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയില്‍ മിനിമംമാർക്ക് വേണമെന്നാണ് ഈ വർഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും. പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ […]

വയോജനങ്ങള്‍ക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാം : വയോമധുരം പദ്ധതിയ്ക്ക് അപേക്ഷിക്കാം.

മലപ്പുറം : പ്രായമായവരില്‍ മാസത്തിലൊരിക്കലെങ്കിലും ലാബില്‍ പോയി പ്രമേഹം പരിശോധിക്കാത്തവർ വളരെ ചുരുക്കം. എന്നാല്‍ ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നുതന്നെ ‘മധുരം’ പരിശോധിക്കാനായാലോ. അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘വയോമധുരം’. പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നല്‍കുന്നത്. 2018-ല്‍ തുടങ്ങിയ പദ്ധതിയെക്കുറിച്ച്‌ അധികമാരും അറിയാത്തതിനാല്‍ അപേക്ഷകർ കുറവാണ്. ഓരോവർഷവും പ്രത്യേക അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത്. 2023-ല്‍ സംസ്ഥാനത്താകെ […]

കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്ക്കാരത്തിലെ അപാകതകൾ പരിഹരിക്കണം

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗ് പരിഷ്ക്കാരത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് എയർപോർട്ട് ഉപദേശക സമിതി അംഗം എ കെ എ നസീർ ഡയറക്ടറോട് ആവിശ്യപ്പെട്ടു. എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് വിമാനത്താവള അകത്തു പ്രവേശിച്ചു പുറത്തിറങ്ങേണ്ട സമയം 11 മിനുട്ട് എന്നുള്ളത് മാറ്റി 20 മിനുട്ട് ആക്കണമെന്നും രാജ്യാന്തര ടെർമിനലിന്റെ സമീപത്തു നിന്ന് പുറത്തിറങ്ങേണ്ട സമയം 9 മിനുട്ട് എന്നുള്ളത് 15 മിനുട്ട് ആക്കുന്നതിന്നും ടാക്സി വാഹനങ്ങൾക്ക് എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിന് 236 രൂപ എന്നുള്ളത് കുറവ് വരുത്താനും മറ്റു […]

വേർപാട്

മൂന്നിയൂർ: കുന്നത്ത് പറമ്പ് സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ തോട്ടോളി സൈതലവി ( 62 ) ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ( 17-8-2024 ) ശനി രാത്രി 10 മണിക്ക് കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ വെച്ച് നടക്കും.  

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസുമാണ് തെരച്ചിൽ നടത്തുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ധിയാത്ര മാത എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

യുഎഇയിൽ യാത്രാവിലക്കുള്ളവർക്ക് സന്തോഷവാർത്ത; വിലക്ക് നീക്കാൻ പ്രത്യേക അപേക്ഷ നൽകേണ്ട

അബുദാബി : യുഎഇയില്‍ കേസുകള്‍ – പിഴകള്‍ തുടങ്ങിയ നിയമപരമായ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തപ്പെടുന്ന യാത്രാ നിരോധനം നീക്കാന്‍ ഇനി മുതല്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓട്ടോമാറ്റിക്കായി സ്വമേധയാ സംഭവിക്കും. ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതാണ് ഈ നിർണായക വിവരം. ഇപ്പോള്‍ അതൊരു യാന്ത്രിക പ്രക്രിയയായി മാറിയെന്നും ട്രാവല്‍ ബാന്‍ നീക്കം ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഇനി അതിനായി പ്രത്യേക അപേക്ഷകളും രേഖകളും സമര്‍പ്പിച്ച് കാത്തിരിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. നേരത്തേ യാത്രാ നിരോധനം നീക്കം ചെയ്യുന്നതിന് ഒന്നിലധികം നടപടിക്രമങ്ങള്‍ […]

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി, ഇനി കേരളം മുഴുവൻ ഓടാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് ട്രേഡ് യൂനിയനുകളുടെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് […]

വട്ടപ്പാറയിൽ വീണ്ടും ചരക്ക് ലോറി മറിഞ്ഞ് അപകടം

വട്ടപ്പാറ : ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് അപകടം.പൂനയിൽ നിന്നും പെരുമ്പാവൂരിലേക്ക് സവാളയുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.വട്ടപ്പാറ എസ്എൻഡിപി ഓഫീസിന് സമീപത്തായി ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് ലോറി അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച പുലർച്ചെ 2: 25നാണ് അപകടം നടന്നത്.അപകടത്തിൽ നിസ്സാരപ്പരിക്കുകളോടെ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിജയകുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെ തുടർനടപടികൾ സ്വീകരിച്ചു.