വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന.

വയനാട് : ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകില്‍ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. പ്ലാസ്റ്റിക് കവറിലായതിനാല്‍ കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതില്‍ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. […]

ബംഗാളിൽ ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകര്‍ത്തു‼️

കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി. തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് […]

ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ […]

ഗ്രാമങ്ങളിലൂടെ ഓടിക്കാന്‍ 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി

ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി ഓര്‍ഡര്‍ നല്‍കി. ടാറ്റ, അശോക് ലൈലാന്റ്, ഐഷര്‍ എന്നീ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കി. ഒക്ടോബറില്‍ ബസ്സുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.33 സീറ്റുകളുള്ള മിനി ബസ്സുകള്‍ ടാറ്റയില്‍ നിന്നും 36 സീറ്റ് ബസ്സുകള്‍ അശോക് ലൈലാന്റില്‍ നിന്നും 28 സീറ്റ് ബസ്സുകള്‍ ഐഷറില്‍ നിന്നും വാങ്ങും. മൈലേജ് കൂടുതലാണ് എന്നതാണ് മിനി ബസ്സുകളുടെ ഗുണം. ഗ്രാമീണ റൂട്ടുകളില്‍ മിനി ബസ് ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി […]

വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലിന്റെ കരങ്ങളുമായി കുന്ദമംഗലം മണ്ഡലം കുവൈറ്റ്   കെ എംസിസിയും

ദുരന്തം വിതച്ച വയനാട്ടിലെ ദുരിത ബാധിതർക്കായി കുവൈറ്റ് കെഎംസിസി സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്കായി കുന്ദമംഗലം മണ്ഡലം കമ്മറ്റി സമാഹരിച്ച തുക പ്രസിഡണ്ട് സെയ്തു മുഹമ്മദ് ബാവ, ജനറൽ സെക്രട്ടറി സലാം തറോൽ, ട്രഷറർ ഷറഫു ചിറ്റാരിപ്പിലാക്കൽ, സീനിയർ നേതാവും ജില്ലാ കൗൺസിലറുമായ അൻവർ വെള്ളായിക്കോട് എന്നിവർ ചേർന്ന് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടിക്ക് കൈമാറി. ജില്ലാ ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്തു, സെക്രട്ടറി […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കണ്ണൂർ കലക്ടറേറ്റിൽ 1.12 കോടി രൂപ ലഭിച്ചു

കണ്ണൂർ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ നിന്നും ജൂലൈ 30 മുതൽ ആഗസ്റ്റ് 14 വരെ കലക്ടറേറ്റിൽ ചെക്കായും,ഡിമാന്റ് ഡ്രാഫ്റ്റായും പണം ആയും 1,12,71,039 (ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുപ്പത്തി ഒമ്പത് ) രൂപ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും ക്ലബ്ബുകളും സംഘടനകളും തുടങ്ങി നാനാവിഭാഗം ജനങ്ങൾ ഉദാരമായി സംഭാവന നൽകി വരുന്നുണ്ട്. കുട്ടികൾ തങ്ങളുടെ സമ്പാദ്യ കടുക്ക പൊട്ടിച്ച് അതിലുള്ള സമ്പാദ്യവും ദൂരിതബാധിതർക്കായി […]

രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാം: സ്വാതന്ത്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണെന്നും സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു […]

രാഹുൽ മർദിച്ചില്ല, പരാതി നൽകിയത് കുടുംബത്തിന്റെ നിർബന്ധത്താൽ’: പന്തീരാങ്കാവ് കേസിൽ കൗൺസലിങ്

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസലിങ്ങിനു വിട്ടു. കൗൺസലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി തടസ്സം നിൽക്കില്ലെന്നു ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും വിളിച്ചു ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു. തന്നെ മർദിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും […]

ജാർഖണ്ഡിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിൽ കുറവ്; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി, രാത്രി ഉപഭോഗം കുറയ്ക്കണം

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവ് വന്നതിനാൽ പരിമിതി കണക്കിലെടുത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്. സംസ്ഥാനത്തേക്ക് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇത് കാരണം അവിചാരിതമായ കുറവുണ്ടായി. ഇതിന് […]

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; 7 എസ്പിമാരെ സ്ഥലംമാറ്റി, കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പിയെ അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ […]