അതിജീവനത്തിലേക്ക് വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ് എന്നിവ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും. സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂ​ക്കോട് തടാകം, കാവുംമന്ദം കർളാട് തടാകം, പുൽപള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം […]

ഒടുവില്‍ പ്രതികരണം; മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സിനിമാ വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന ‘എഎംഎംഎ’യുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.  

കാരവാനിൽ ഒളിക്യാമറ’; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ

മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ […]

മദ്യപാനത്തെ തുടർന്ന് തർക്കം; ഉറങ്ങികിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും തര്‍ക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് […]

വയനാട് ദുരന്തം: കേന്ദ്രത്തി ൻ്റെ മൗനം പ്രതിഷേധം ഉയരണം;പ്രൊഫ സുലൈമാൻ

അമ്പലവയൽ: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഐ.എൻ.എൽ. സംസ്ഥാന കമ്മറ്റി അമ്പലവയൽ കുറിഞ്ഞിലകത്ത് നിർമ്മിക്കുന്ന ഭവനനിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ കുറ്റിയടിക്കൽ ഐ.എൻ.എൽ. ദേശീയ പ്രസിഡൻ്റ് പ്രൊഫ :മുഹമ്മദ് സുലൈമാൻ നിർവ്വഹിച്ചു. ദുരിതബാധിതരെ സഹായിക്കാനും, പുനരധിവസിപ്പിക്കാനും നിരുപാധികം ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം അത്യധികം അപലപനീയമാണെന്ന് പ്രൊഫ സുലൈമാൻ പറഞ്ഞു. ദുരന്തപ്രദേശം നേരിട്ട് സന്ദർശിച്ച് ദുരന്തത്തിൻ്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെട്ടിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിനെതിരെ കേരളത്തിൻ്റെ പൊതു ശബ്ദം ഉയരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കക്ഷി പക്ഷങ്ങൾക്ക് അതീതമായി […]

വേർപാട്

വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. പരേതൻ്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 11:30 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു. മക്കൾ – അബ്ദുള്ള ( ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്

തിമിർത്തു പെയ്യും മഴയിലും തകർത്തടിച്ച ഗോളിലൂടെ കൊൽക്കത്ത ക്ലബിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്. രണ്ടാം പകുതിയുടെ 30ാം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം. രണ്ടാം പകുതിയുടെ അവസാന ഭാഗത്ത് മത്സരത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ മൈതാനത്തിറങ്ങിയിരുന്നു. […]

ഷിരൂര്‍ ദൗത്യം; തിരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ […]

ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക; എം.എ യൂസുഫലി ആദ്യ പത്തിൽ

ന്യൂഡൽഹി: ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും ലുലു ഗ്രൂപ്പിന് ഹൈപ്പർമാർക്കറ്റ് ശൃംഖലകളും ഷോപ്പിംഗ് മാളുകളുമുണ്ട്. ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. പട്ടിക പ്രകാരം പ്രവാസി […]

ഇനിയും കാണാമറയത്ത് 78 പേര്‍, മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

കല്‍പ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ […]