പ്രമുഖ പണ്ഡിതനായ കാളികാവ് പൂച്ചപൊയിൽ ഹുസൈൻ മുസ്ലിയാർ മരണപ്പെട്ടു

മലപ്പുറം : പ്രമുഖ പണ്ഡിതനായ കാളികാവ് പൂച്ചപൊയിൽ ഹുസൈൻ മുസ് ലിയാർ ഇന്ന് (ആഗസ്റ്റ് 2 വെള്ളി) മരണപ്പെട്ടു. ജനാസ വൈകുന്നേരം 3 മണിക്ക് പള്ളിശ്ശേരി ജുമാ മസ്ജിൽ നിസ്കാരം നടക്കും. നന്നമ്പ്ര, ഉഗ്രപുരം,മുന്നിയൂർ, പത്തിരിയാൽ, പന്നിപ്പാറ എന്നീ മഹല്ലുകളിൽ മുദരിസായും പൂക്കോട്ടർ, കാരശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ ഖതീബായും സേവനം ചൈതിട്ടുണ്ട്. നൂറുൽ ഉലമ MA ഉസ്താദ്, KC ജമാലുദ്ദീൻ മുസ്ലിയാർ, CM അബ്ദുള്ള മുസ്ലിയാർ, മഞ്ഞപ്പറ്റ കുഞ്ഞാലൻ മുസ് ലിയാർ തുടങ്ങിവർ ഉസ്താദുമാരാണ്. 1982 ൽ […]

വേർപാട്

പൂക്കിപ്പറമ്പ് : സ്വദേശി പട്ടത്തൊടിക കുഞ്ഞീതു എന്ന കോലോത്ത് കുഞ്ഞുട്ടി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9 മണിക്ക് തെന്നല അപ്ല ജുമുഅത്ത് പള്ളിയിൽ. മക്കൾ: കുഞ്ഞിമുഹമ്മദ്, റഹീം, ആശിയാമു, ബിരിയാമു, ഫാത്തിമ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ വാർത്ത: മറുനാടൻ മലയാളിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്കെതിരെ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളി യൂട്യൂബ്‌ ചാനലിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്വമേധയാ കേസെടുത്തു. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളിലെ ഉരുൾപെട്ടലുമായി ബന്ധപ്പെട്ട്  ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യർഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിച്ചതിനും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ തെറ്റായി വ്യാഖ്യനിച്ചതിനുമാണ്‌ കേസ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു  വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളൾ  

ഇത്രയേറെ മൃതദേഹങ്ങൾ ഒഴുകിയ മറ്റൊരു പുഴ കേരളത്തിലുണ്ടാകില്ല ; മരിച്ചവരുടെ പുഴയായി മാറി ചാലിയാർ

മേപ്പാടി : മരിച്ചവരുടെ പുഴയായി മാറിയിരിക്കുകയാണു ചാലിയാർ. എഴുപതോളം മൃതദേഹങ്ങളാണു ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇത്രയേറെ മൃതദേഹങ്ങൾ കണ്ടെടുത്ത, ഇത്രയേറെ ദൂരം മൃതദേഹങ്ങൾ ഒഴുകിയ പുഴ കേരളത്തിലുണ്ടാകില്ല. വയനാട്ടിൽ നിന്നാണു പുഴയുടെ ഉത്ഭവമെങ്കിലും ചാലിയാറാകുന്നതു മലയടിവാരത്തു മലപ്പുറം ജില്ലയിലെത്തുമ്പോളാണ്. ചാലിയാർ ഉത്ഭവിക്കുന്ന പുഞ്ചിരിമട്ടത്താണ് ഉരുൾ പൊട്ടിയത്. ചെമ്പ്രമലയും വെള്ളരിമലയും ചേരുന്ന ക്യാമൽ ഹംപ് മലനിരകളിലാണു പുഞ്ചിരിമട്ടം. ഇതിന് മുകളിലാണു വെള്ളമൊലിപ്പാറ. ഇവിടെ വരയാണ് ആളുകൾ പോകാറ്. അതിനു മുകളിലേക്കു കുത്തനെയുള്ള കരിമ്പാറയാണ്. ഈ കരിമ്പാറക്കെട്ടുകളിലെ ഉറവകളിൽ […]

വേർപാട്

കുന്നുംപുറം: അത്തംപുറം ചെപ്പിയാലം മഹല്ല് സ്വദേശി പരേതനായ കണ്ടംചിറ കുഞ്ഞാലൻ ഹാജിയുടെ മകൻ കെസി നാസർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (02.08.2024 വെള്ളി) രാവിലെ 11 മണിക്ക് ചെപ്പിയാലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

വേർപാട്

വലിയോറ : പരപ്പിൽപാറ സ്വദേശി പരേതനായ വൈദ്യാക്കാരൻ അടമ്പിങ്ങൽ മൊയ്തീൻ എന്നവരുടെ മകൻ *മുഹമ്മദ്* മരണപ്പെട്ടു പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ. മക്കൾ: നൗഷാദ് (ജിദ്ധ) യൂസഫ് റഷീദ്, നവാസ്, സലീന, സൗദ, സഹീറ,

തിരൂരങ്ങാടി നഗരസഭ ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം. പരാതികളില്ലാതെ അംഗങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഉള്‍പ്പെടെ ഒരുക്കിയത് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. 200 ഓളം അംഗങ്ങള്‍ ക്യാമ്പിലുണ്ട്. മികച്ച സൗകര്യങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ക്യാമ്പിലെ വാര്‍ റൂം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്ലാ ദിവസവും ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ക്യാമ്പില്‍ ഭരണസമിതി അവലോകന യോഗം ചേര്‍ന്ന് ഓരോ ദിവസത്തെയും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാല്‍ ഒട്ടും പരാതികളില്ലാതെയാണ് ക്യാമ്പ് മുന്നേറുന്നത്. വീടുകളിലെ ശുചീകരണത്തിനു ആവശ്യമായ […]

ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി വിവരം ലഭിച്ചു

ഈ വർഷത്തെ ഹജ്ജിനിട കാണാതായ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് RM മുഹമ്മദ് (74) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മയ്യിത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയാണ് ബന്ധുക്കളെ അറിയിച്ചത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയ ഇദ്ദേഹത്തെ മിനയിൽ വെച്ചായിരുന്നു കാണാതായത്. ഇദ്ദേഹത്തിനായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഖത്തറിലുള്ള മകൻ മക്കയിൽ എത്തും.