ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും.

ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം. ഓണത്തിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ക്ഷേമ പെൻഷൻകാരെ ചേർത്തുപിടിച്ചുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് 4800 രൂപയായിരിക്കും ക്ഷേമപെൻഷൻകാർക്ക് ആകെ ലഭിക്കുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് വലിയ ആശ്വാസമാണ് സർക്കാർ നടപടി. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ […]

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ ജോലികൾ ഇഴയുന്നു

പെരിന്തൽമണ്ണ: മാസങ്ങളായി നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഇഴയുന്നു. 8.5 കോടി രൂപ വകയിരുത്തിയാണ് നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്തിന്റെ നവീകരണ ജോലികൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായാണ് നിർമാണ നവീകരണ ജോലികൾ നടത്തുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാകും മുമ്പ് തന്നെ 2024 ഫെബ്രുവരിയിൽ ആദ്യഘട്ട നവീകരണം പ് ധാനമന്ത്രി നരേന്ദ്രമോദി ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവൃത്തികൾ മന്ദഗതിയിലായത്. […]

വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് 2000 കോടിയുടെ സഹായം

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. കൂടിക്കാഴ്ചയുമായി […]

വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം; കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ : വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.  

മിനു മുനീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; സന്ദേശങ്ങള്‍ തെളിവായുണ്ട്: ബ്ലാക്ക്‌മെയിലിന് കീഴടങ്ങില്ലെന്ന് മുകേഷ്

കൊച്ചി: തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും നടനും എംഎല്‍എയുമായ മുകേഷ്. താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളുവെന്ന് മുകേഷ് പറഞ്ഞു. നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും […]

ഹജ്ജ് 2025 ; ഇതുവരെ ലഭിച്ചത് 4,060 അപേക്ഷകള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 4,060 പേർ. 710 അപേക്ഷകള്‍ 65-ന് മുകളില്‍ പ്രായമുള്ളവരും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3,008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ ഒൻപത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org […]

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു

വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം. കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവൻ സ്വർണമാല പൊട്ടിക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് തടയാനുള്ള ശ്രമം നടത്തിയപ്പോൾ മോഷ്ടാവ് […]

തന്നെ വിലക്കിയെന്നത് അടിസ്ഥാനരഹിതമെന്ന് ആടുജീവിതത്തില്‍ അര്‍ബാബ് ആയി അഭിനയിച്ച ഒമാനി താരം

മസ്‌കത്ത്: ബ്ലസി സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ആടുജീവിതത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തന്നെ സഊദി വിലക്കിയെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. സഊദി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ അതിക്രൂരനായ മുതലാളി(അര്‍ബാബ്)യുടെ വേഷമായിരുന്നു താലിബ് അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രത്തെ അതിന്റെ ഒരോ അംശവും ആവശ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ച താലിബിനെതിരേ കഥ സാങ്കല്‍പികമാണെന്നത് മറന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം മോശം കമന്റുകള്‍ സ്ഥാനംപിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താരത്തെ സഊദി രാജ്യത്ത് പ്രവേശിക്കുന്നത് […]

ലഹരിക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങി സംസ്ഥാനത്തേക്ക് എംഡിഎംഎ കടത്ത്; തുറക്കല്‍ സ്വദേശിയടക്കം രണ്ട് പേര്‍ ബെംഗളൂരുവിൽ പിടിയിൽ

കൊണ്ടോട്ടി: എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാർ ബാബു (ബെൻസ് ബാബു -42), തിരുനാവായ പട്ടർനടക്കാവ് സ്വദേശി ഒരുവിൽ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് നിസാർ ബാബുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. നേരത്തെ ഒരു ലക്ഷം രൂപയുടെ എം ഡി എം എയുമായി […]

മ്യൂസിയത്തിലുമെത്തിയില്ല, റോഡിലുമില്ല; കോടികള്‍ മുടക്കി വാങ്ങിയ ‘നവകേരള ബസ്’ കട്ടപ്പുറത്താണ്

തുടക്കംമുതല്‍ വിവാദങ്ങളുടെ വഴിയില്‍ കുതിച്ച നവകേരളബസ് കോഴിക്കോട്ട് കട്ടപ്പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്കായി വിനിയോഗിച്ച ആഡംബരബസാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് റീജണല്‍ വര്‍ക്ഷോപ്പില്‍ കിടക്കുന്നത്. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസ് നടത്തിയ ബസാണ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പൊടിപിടിച്ചുകിടക്കുന്നത്. സര്‍വീസ് നിര്‍ത്തി ജൂലായ് 21-നാണ് ബസ് റീജണല്‍ വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട്ടുനിന്നാണ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെടുക്കുന്നത് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തുനിന്നാണ്. കോടികള്‍ ചെലവഴിച്ച് വാങ്ങിയ ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ […]