അൻവറിനോടുള്ള രാഷ്ട്രീയവൈരം മുഖ്യമന്ത്രി മലപ്പുറത്തോട് തീർക്കരുത്’: രമേശ് ചെന്നിത്തല

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി […]

മയക്കുമരുന്ന് കേസുകളിൽ വേഗം ചാർജ് ഷീറ്റ്, രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും, നിര്‍ദേശം നൽകി ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ […]

വയനാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 5 എംപിമാർക്കും 2 എംഎൽഎമാർക്കും ചുമതല

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടിയുടെ 5 എംപിമാർക്കും 2 എംഎൽഎമാർക്കുമാണ് ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ്‌ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്. എം.കെ. രാഘവന്‍ (തിരുവമ്പാടി), രാജ്മോഹൻ ഉണ്ണിത്താൻ (കൽപറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ […]

സംസ്ഥാനത്ത് ചരക്കുലോറികളുടെ സൂചനാ പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഒക്ടോബർ നാലിന് ചരക്കുലോറികൾ 24 മണിക്കൂർ പണിമുടക്കും. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ദ്രോഹിക്കുന്നുവെന്ന ആരോപണമാണ് ലോറി ഉടമകൾ പ്രധാനമായും ഉയർത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു, ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ, പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം. […]

നെഹ്റു ട്രോഫി വള്ളംകളിയില്‍ മലപ്പുറത്തിന്റെ അഭിമാനമായി ഗൗരിനന്ദ

മേലാറ്റൂർ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗത്തില്‍ തുടർച്ചയായി രണ്ടാം തവണയും ആലപ്പുഴ സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ജേതാക്കളായപ്പോള്‍ മലപ്പുറത്തിന് അഭിമാനമായി മേലാറ്റൂർ സ്വദേശിനി. പാതിരിക്കോട് സ്വദേശിയായ ഗൗരിനന്ദ ഉള്‍പ്പെടുന്ന ടീം ദേവസ് വള്ളത്തില്‍ തുഴയെറിഞ്ഞ് 05.41.44 മിനിറ്റില്‍ ഒന്നാമതെത്തിയാണ് കപ്പ് നേടിയത്. കായലും വള്ളംകളിയും ഇല്ലാത്ത മേലാറ്റൂരില്‍നിന്നും ഒരു പെണ്‍കുട്ടി ആലപ്പുഴയില്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റു ട്രോഫി വള്ളം കളിയില്‍ പങ്കെടുത്ത് സുവർണ നേട്ടം […]

മലപ്പുറത്ത് അഞ്ചു വർഷത്തിനിടെ കിലോ സ്വർണവും 123 കോടി രൂപയും പിടികൂടി, പണം ഉപയോഗിക്കൂന്നത് തീവ്രവാദത്തിന്- പിണറായി വിജയൻ

ന്യൂദൽഹി- കേരള സർക്കാർ മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ, മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമനത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം സ്വർണവും 123 കോടി രൂപയും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽ.ഡി.എഫിൽനിന്ന് അകറ്റാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പിയും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച […]

മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല

പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസെടുക്കുന്നു. ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കേസും നടപടിയുമെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിക്കാനാണ് കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കാൻ ടെൻഡർ വിളിക്കാൻ പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. […]

ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണo

കോഴിക്കോട്: കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വിവാദത്തിലിരിക്കുന്ന സി ഐ സി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടന്ന് കൊണ്ടിരിക്കെ അതിനെ തകർക്കാനുള്ള ശ്രമം ഖേദകരവും ഉദ്ഖണ്ഠാജനകവും പ്രതിഷേധാർഹവുമാണെന്നും ബന്ധപ്പെട്ടവർ അതിൽ നിന്നും പിന്തിരിയണമെന്നും സമസ്‌തയുടേയും പോഷക സംഘടനകളുടേയും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സമസ്ത നേതൃത്വവും മുസ് ലിം ലീഗ് നേതൃത്വവും ഒരുമിച്ച് ചേർന്ന് ഒൻപതിന പ്രശ്നപരിഹാര മാർഗരേഖ തയ്യാറാക്കിയിരുന്നു. ഇത് സമസ്ത മുശാവറയും സി.ഐ.സിയും അംഗീകരിക്കുകയെന്നതായിരുന്നു തീരുമാനം. സമസ്‌ത മുശാവറ ഇത് ഐക്യകണ്ഠേന അംഗീകരിച്ചെങ്കിലും സി.ഐ.സി ഇത് […]

കക്കാടംപൊയില്‍ പിവിആര്‍ നാച്ചുറോ റിസോര്‍ട്ട്;തടയണകള്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ച് സിപിഎം; നടപടി അന്‍വറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ

കോഴിക്കോട്: പിവി അൻവർഎംഎൽഎയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കക്കാടംപൊയിൽ പിവിആർ നാച്ചുറോ റിസോർട്ടിലെയും പാർക്കിലെയും അനധികൃത തടയണകൾ പൊളിച്ചു നീക്കാൻ ശ്രമം ആരംഭിച്ച് സിപിഎം.എട്ട് മാസങ്ങൾക്ക് മുമ്പ് തന്നെ തടയണകൾ പൊളിച്ചുനീക്കാൻ ഉത്തരവുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പഞ്ചായത്താണ് അൻവറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ തടയണകൾ പൊളിക്കാനുള്ള നീക്കത്തിന് തയ്യാറെടുക്കുന്നത്. കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിയാണ് നീക്കത്തിന് പിന്നിൽ. ഉത്തരവിറങ്ങി എട്ട് മാസത്തോളം നടപടികളൊന്നും സ്വീകരിക്കാത്ത പഞ്ചായത്താണ് ഇപ്പോൾ അൻവറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. 2024 ജനുവരി 31നായിരുന്നു […]

സംസ്ഥാനതല വയോജന ദിനാഘോഷം ഒൿടോബർ ഒന്നിന് ചൊവ്വാഴ്ച തിരൂരിൽ

വേങ്ങര: സംസ്ഥാനത്തെ ഒട്ടനവധി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന വയോജനങ്ങളുടെ കൂട്ടായ്മയായ സായം പ്രഭാ ഹോമിന്റെ സംസ്ഥാനതല ദിനാഘോഷവും അവാർഡ് വിതരണവും അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് ചൊവ്വാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ തിരൂർ വാഗൺ ഡ്രാഗജി ഹാളിൽ നടക്കും. സംസ്ഥാന മന്ത്രിമാരായ ഡോക്ടർ ആർ ബിന്ദു, വി അബ്ദുറഹിമാൻ, അബ്ദുസമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എം എൽ എ, മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് തുടങ്ങി […]