മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം ഇന്ന്

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം ഇന്ന് നടക്കും  രാവിലെ 10 ന് മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് മേപ്പാടി ഗവ ജി.എച്ച്.എസ്.എസിലും മേപ്പാടി എ.പി.ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്

വയനാട് ദുരന്തം: വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സര്‍വകലാശാലയുട സാമ്പത്തിക സഹായം

തേഞ്ഞിപ്പലം : വയനാട്ടിൽ ഉരുൾദുരന്തത്തിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. ദുരന്തബാധിതരായ വിദ്യാർഥികൾക്ക് കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ അവർക്ക് ഇഷ്ടപ്പെട്ട കോളജുകളിൽ ബിരുദ-ബിരുദാനന്തര പഠനത്തിന് സൗകര്യമൊരുക്കും. മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ ചുമതലയുള്ള നോഡൽ ഓഫിസറുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉരുൾ ദുരന്തത്തിൽ സർവകലാശാല വിദ്യാർഥികളായ അഞ്ചുപേരാണ് മരിച്ചത്. 44 വിദ്യാർഥികളെ ദുരന്തം ബാധിച്ചു. ഈയൊരു സാഹചര്യത്തിലാണ് തീരുമാനം. കോളജ് അധ്യാപകരിൽനിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച പരാതിയിൽ […]

ചാലിയാറിൽ നിന്ന് വീണ്ടും ശരീര ഭാഗം കണ്ടെത്തി; ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയം

നിലമ്പൂർ : പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌ നിന്ന് ശരീരഭാ​ഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീര ഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീര ഭാ​ഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീര ഭാ​ഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങൾ നേരത്തെ പോത്തുകല്ല് മേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാ​ഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പുഴയോരത്ത് മൃഗങ്ങളുടെയും മറ്റും […]

ഇത്തവണയും ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ്

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും രാഹുൽ ഗാന്ധി ഓണക്കിറ്റ് വിതരണം ചെയ്തു. രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്.ചോക്കാട് നാല്പത് സെന്റിലെ ആദിവാസികൾക്ക് ഓണക്കിറ്റ് നൽകി വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണം തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യുഡിഎഫ് കമ്മിറ്റികളെയാണ് ഏല്പിച്ചിട്ടുള്ളത്. പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിയുടെ കിറ്റ് വിതരണം തുടങ്ങിയത്.ചോക്കാട് നാല്പത് സെൻറ് നഗറിൽ എ പി അനിൽകുമാർ […]

അങ്ങനെ കാ‌ർഡ് പ്രിന്റ് ചെയ്യാൻ ഏൽപ്പിച്ചിട്ടില്ല, വഞ്ചിക്കപെടാതെ ശ്രദ്ധിക്കൂ…’; മുന്നറിയിപ്പുമായി വീണ ജോർജ്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള […]

മലപ്പുറത്ത് ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടി: ജില്ലാ പൊലീസ് മേധാവി

മലപ്പുറം: ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കർശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ […]

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം വേണം: കെ സുധാകരൻ 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത്കുമാറിനും എതിരെ ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് പി വി അന്‍വര്‍ നടത്തിയത്. ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എഡിജിപിക്കെതിരെ ഭരണ കക്ഷി എംഎല്‍എയായ അൻവർ ഉന്നയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും […]

മധ്യപ്രദേശില്‍ കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുപോയ 1,500 ഐഫോണുകൾ കവര്‍ന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ വൻ ഐഫോൺ കവർച്ച. ചെന്നൈയിലെ പ്ലാന്റിൽനിന്ന് ഐഫോണുകളുമായി ഹരിയാനയിലെ ഗുഡ്ഗാവിലേക്കു പുറപ്പെട്ട കണ്ടെയ്‌നർ ലോറിയാണ് മധ്യപ്രദേശിൽ കവർച്ചയ്ക്കിരയായത്. 1,500ലേറെ ഐഫോണുകൾ കൊള്ളസംഘം കവർന്നതായാണ് ആരോപണം. ഏകദേശം 11 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടെയ്‌നർ ഡ്രൈവറെ മയക്കുമരുന്ന് നൽകി മയക്കിയായിരുന്നു കവർച്ച നടന്നതെന്നാണ് പൊലീസിനു ലഭിച്ച പരാതി. വായിൽ തുണിതിരുകിയ ശേഷം കണ്ടെയ്‌നറിലെ ഫോണുകൾ മുഴുവൻ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്. സംഭവത്തെ കുറിച്ച് […]

ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരില്‍നിന്ന് മോശം പെരുമാറ്റമുണ്ടായാൽ ; പരാതിപ്പെടാം

ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകുന്ന സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിവരം വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയില്‍, മാധ്യമങ്ങള്‍ മുഖേന മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് 30 ദിവസത്തില്‍ അധികമായിട്ടും നടപടി പൂര്‍ത്തിയാകാത്ത അപേക്ഷകളുണ്ടെങ്കില്‍ വിവരങ്ങള്‍ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ആര്‍ടിഒ, ജോയിന്‍റ് ആര്‍ടിഒമാരുടെ വാട്‌സാപ്പ് നമ്പറിലോ അറിയിക്കാം.  

പ്രവാസികൾക്ക് വൻ തിരിച്ചടി; 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

മസ്കറ്റ്: നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണവുമായി ഒമാൻ. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക ഏതൊക്കെയാണ് എന്ന് വിപുലീകരിച്ച മന്ത്രിതല പ്രമേയം ഇറക്കി. പുതിയ നടപടി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ പരിഷ്കരിച്ച പട്ടികയിൽ ഉൾപ്പെടും. സിസ്റ്റം അനലിസ്റ്റ്, എഞ്ചിനീയർ, ഗുണനിലവാര നിയന്ത്രണം, ഹോട്ടൽ മാനേജ്‌മെന്റ്, ഗതാഗതം തുടങ്ങിയ വിവിധ തസ്തികകളും ഒമാനികൾ അല്ലത്തവർക്ക് നിരോധിക്കപ്പെടുന്നവയിൽ ഉൾപ്പെടും. ഒമാൻ തൊഴിൽ മന്ത്രാലയമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നാല് ഘട്ടങ്ങളിലായി […]

  • 1
  • 2