എം ആർ അജിത്കുമാറിനെതിരായ ആരോപണം ; ഡിജിപി 
അന്വേഷിക്കും

തിരുവനന്തപുരം : കോട്ടയം ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്‌. അച്ചടക്കലംഘനം നടത്തിയ പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ ദാസിനെ സ്ഥലം മാറ്റാനും തീരുമാനമായി. ചുമതല നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവിയായി വി ജി വിനോദ്‌കുമാറിനെ നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ്‌ മേധാവി ജി സ്‌പർജൻകുമാർ, തൃശൂർ ഡിഐജി തോംസൺ ജോസ്‌, തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ എസ്‌പി […]

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: കറന്റ് ബില്ല് അടയ്ക്കാൻ എളുപ്പമാർഗ്ഗവുമായി കെഎസ്ഇബി. കറന്റ് ബില്ല് നൽകാനെത്തുന്ന കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ പണം അടയ്ക്കാനുളള സൗകര്യമാണ് കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെ ഈ പേയ്‌മെന്റ് സംവിധാനം നിലവിൽ വരും. ‘ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീനുകളിലാണ് ബില്ല് അടയ്ക്കാൻ സൗകര്യം ഉള്ളത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ബില്ല് തുക കയ്യോടെ അടയ്ക്കാം. ഇത്തരത്തിൽ ബില്ല് അടയ്ക്കുന്നതിന് യാതൊരു ട്രാൻസാക്ഷൻ ചാർജും കെഎസ്ഇബി ഈടാക്കുകയില്ല. കനറാബാങ്കിന്റെ സഹകരണത്തോടെയാണ് പുതിയ […]

അബ്ദുൽ റഹീമിന്റെ ജയിൽമോചനം പത്തുദിവസത്തിനകമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക. വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. […]

മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ല ; മാധ്യമ വാർത്തകൾ തള്ളി മന്ത്രി എകെ ശശീന്ദ്രൻ

മാധ്യമ വാർത്തകൾ തള്ളി എകെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിനെക്കുറിച്ച് അറിയില്ലെന്നും, കൊച്ചി യോഗത്തിൽ മന്ത്രി സ്ഥാനം ചർച്ചയായിട്ടില്ലെന്നും മന്ത്രി. ദേശീയ – സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാർത്തകൾ മാത്രമാണ് അറിവ്. പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻ്റ് പിസി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത ; പുതിയ അപ്‌ഡേറ്റുമായി വാട്സ്‌ആപ്പ്

ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും. പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ‘സിങ്കിങ്’ ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ […]

മഞ്ഞ കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ് വിതരണം 9 മുതല്‍; നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി

തിരുവനന്തപുരം : മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തേയില, […]

പച്ചക്കറിക്കടയിൽ നിന്നും പാമ്പ് കടിയേറ്റ് 17 കാരൻ മരിച്ചു

പാമ്പ് കടിയേറ്റ 17കാരൻ മരണപെട്ടു, പാമ്പാണ്കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു മലപ്പുറം വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത് പച്ചക്കറിക്കടയിൽ നിന്നും ആണ് പാമ്പ് കടിയേറ്റത് എന്ന് പറയപ്പെടുന്നു. പാമ്പാണ്കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും നിലവഷളായതിനേ തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിമറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല

മലപ്പുറം എടരിക്കോട് കുറുക സ്വദേശി ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്ബതികളുടെ മകൻ സൈഫുദ്ദീൻ (37) ആണ് മരിച്ചത് ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ദേശീയപാത ഗതാഗത കുരുക്ക്: ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി

തിരൂരങ്ങാടി:ദേശീയപാത ഡ്രെയിനേജ് നിർമ്മാണത്തെ തുടർന്ന് കക്കാട് മേഖലയിലെ ഗതാഗത സ്തംഭനം പതിവാകുന്നത് പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ഇടപെടലിൽ നടപടി തുടങ്ങി. ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന കമ്മിറ്റി ചെയർമാൻ ഇഖ്ബാൽകല്ലുങ്ങൽ കൗൺസിലർമാരായ സുജിനി മുളമുക്കിൽ, സി.പി .ഹബീബ ബഷീർ, ആരിഫ വലിയാട്ട് എന്നിവർ കെ, എൻ, ആർ, സി യുടെ കോഹിനൂർ ഓഫീസിൽ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് കക്കാട് ക്ഷേത്രം മേഖല മുതൽ മസ്ജിദ് ഭാഗത്തെ കോൺഗ്രീറ്റ് ബ്ലോക്കുകൾ മാറ്റി ഡ്രൈനേജിനരികിലെ വിടവ് കോൺ ഗ്രീറ്റ് […]

പൊതു മാപ്പ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുക ബിജേന്ദ്ര സിങ് HOC

ദുബൈ : യു എ ഇയിൽ അനധികൃതമായി യാത്ര താമസ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാൻ സൗകര്യം ചെയ്യുന്ന പൊതു മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ബിജേന്ദ്ര സിങ് (HOC) അഭിപ്രായപ്പെട്ടു . ദുബൈ കെ എം സി സി യുടെ പൊതുമാപ്പ് ഹെല്പ് ഡസ്‌ക് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു . പി […]

  • 1
  • 2