തിരൂർ ജില്ലാശുപത്രിയിൽ വൻ വീഴ്ച്ച, മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

തിരൂർ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ കേടായതിനെത്തുടർന്ന് ഫ്രീസറിൽ സൂക്ഷിച്ച മൂന്ന് ദിവസം മുൻപ് ട്രെയ്ൻ തട്ടി മരിച്ചയാളുടെ മൃതദേഹം അഴുകിയതായി പരാതി.ഇതിന് മുൻപും ഫ്രീസർ കേടായതിനെ തുടർന്ന് ആശുപത്രിയിൽ ഇതേപോലെ സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹത്തോട് ചെയ്യുന്ന ഇത്തരം അനാദരവ് പൊറുപ്പിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികാരികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ എടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ., ജി ആരോഗ്യ […]

മലപ്പുറം ജില്ലയിൽ കെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

മലപ്പുറം : ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ട്രോമാകെയറും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരെ അടിയന്തര സാഹചര്യങ്ങളില്‍ മോചിപ്പിക്കുകയും പുനരധിവസിക്കുകയും ചെയ്യുക എന്നതാണ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങള്‍, മഹാരോഗങ്ങള്‍ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ പരിശീലനം ലഭിച്ച കെയര്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംരക്ഷണം നല്‍കുകയും ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സഹായം നല്‍കാനും കെയര്‍ പദ്ധതിയിലെ വളന്റിയര്‍മാര്‍ പ്രാപ്തരാണ്. കലക്ടറേറ്റ് […]

വേർപാട്

വേങ്ങര: വലിയോറ: മുതലമാട്: സ്വദേശി അഴീക്കൽ പാണ്ടികശാല അബൂബക്കർ ഹാജി (എ പി ഇബു കാക്ക) മരണപെട്ടു. ഭാര്യ: പരേതയായ റൂഖിയ മക്കൾ : ഹബീബ് റഹ്മാൻ (ഖിദ്മ മാർക്കറ്റിംഗ് പുത്തനങ്ങാടി), സൈനബ,സാബിറ,ആബിദ , ജമീല. മരുമക്കൾ : പരേതനായ മുഹമ്മദലി, ഇസ്ഹാക്ക് എ കെ പുത്തനനങ്ങാടി ഉമ്മർ മലപ്പുറം, അബ്ദുൽ ഗഫൂർ, ഷംസിയ പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് വലിയോറ മുതലാമാട് ജുമാ മസ്ജിദിൽ

വേർപാട്

വലിയോറ: പാണ്ടികശാല സ്വദേശി പരേതനായ പാറക്കൽ അബു മൊല്ല എന്നവരുടെ മകൻ പാറക്കൽ അബ്ബാസ് എന്നവർ (പാണ്ടികശാലയിൽ കച്ചവടം) മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ 9 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ. സഹോദരങ്ങൾ: ഹംസ,യൂസുഫ്, ഇസ്മായിൽ അഷ്‌റഫി, കുഞ്ഞിമുഹമ്മദ്‌, കദീജ, ആയിഷ

പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്‌പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത് ദാസിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. സംഭവം പുറത്ത് വന്നതോടെ സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ […]

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പ്രഖ്യാപിച്ച് കെടി ജലീൽ; ഒരധികാരപദവിയും വേണ്ട,സിപിഎം സഹയാത്രികനായി തുടരും

മലപ്പുറം: ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പ്രഖ്യാപിച്ച് കെടി ജലീൽ എംഎൽഎ. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിലാണ് കെടി ജലീലിൻ്റെ പരാമർശം. നേരത്തെ, പിവി അൻവർ എംഎൽഎയ്ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെടി ജലീൽ എംഎൽഎയും രംഗത്തെത്തിയിരുന്നു. പൂർണ്ണമായും അൻവറിനെ പിന്തുണച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ഈ വിമർശനത്തിന് പിന്നാലെയാണ് ഇനി അധികാര പദവിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് രംഗത്തെത്തിയത്. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. […]

  • 1
  • 2