കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുന്നവരെ തേടി സംസ്ഥാന വ്യാപക പരിശോധന; ആറ് പേര്‍ അറസ്റ്റിൽ 

തിരുവനന്തപുരം : കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍റെ ഭാഗമായി 455 സ്ഥലങ്ങളില്‍ പരിശോധന. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്, ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ […]

നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

യു.എ.ഇ : പ്രഖ്യാപിച്ച പൊതുമാപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായ് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ചടങ്ങ് സംഘടിപ്പിച്ചു ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കാലൊടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് യു.എ.ഇ കെ.എം.സി.സി പ്രസിഡൻ്റ് പുത്തുർ റഹ്മാൻ ഉത്ഘാടനം ചെയ്തു, നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യ പ്രഭാഷണവും, എ.പി. നൗഫൽ ആമുഖ ഭാഷണവും നിർവ്വഹിച്ചു, ഇബ്രാഹിം മുറിച്ചാണ്ടി, ആർ ശുക്കൂർ, മുഹമ്മദ് പട്ടാമ്പി, ഒ.കെ […]

വേർപാട്

പറപ്പൂർ ;  IUHSS പറപ്പൂരിൻ്റെ (തർബിയത്തുൽ ഇസ്ലാം ) മുൻ മാനേജറായിരുന്ന പരേതനായ തൂമ്പത്ത് എടപ്പനാട്ട് അബൂബക്കർ മാസ്റ്ററുടെ മകൻ പറപ്പൂർ ആസാദ് നഗർ സ്വദേശി അബ്ദൽ മജീദ് എന്നവർ അല്പം മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു ( ആസാദ് നഗർ , മാവേലി സ്റ്റോറിന് മുൻവശത്തുള്ള വീട് ) ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീണാലുക്കൽ സിദ്ദിഖ് ജുമാ മസ്ജിദിൽ വെച്ച്

എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും, സഖാവ് എന്ന നിലയിൽ ഉത്തരവാദിത്വം നിർവഹിച്ചു- യു ടേൺ അടിച്ച് പി.വി അൻവർ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ഉന്നയിച്ച വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തനിക്കുപിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദനും കൈമാറും. […]

മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും: ഐസർ മൊഹാലിയിലെ ഗവേഷകർ

കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു […]

ആരോപണം അതി ഗുരുതരമായിട്ടും അജിത് കുമാറിന് പിണറായിയുടെ സംരക്ഷണം; പദവിയില്‍ നിന്ന് മാറ്റില്ല, ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം

തിരുവനന്തപുരം : പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് അന്വേഷണം നടത്തുക. ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്‍, എസ്.പി. എ. ഷാനവാസ് […]

  • 1
  • 2