ഹിജാബ് ധരിച്ച വിദ്യാർഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

മംഗളൂരു: കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധം നടപ്പാക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തെ മികച്ച അധ്യാപകനായി ആദരിക്കുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വർഷം മുമ്പ് ബി.ജെ.പി സർക്കാർ ശിരോവസ്ത്ര നിരോധനം കൊണ്ടുവന്നപ്പോഴായിരുന്നു പ്രിൻസിപ്പാലിന്‍റെ വിവാദ നടപടി. കുന്താപുര കോളജിൽ ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട്, പ്രിൻസിപ്പലായിരുന്ന ബി.ജെ. രാമകൃഷ്ണ തന്റെ കാബിനിൽ നിന്ന് […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം: വിജയ ശതമാനം 35–50 ശതമാനം മാത്രം, തോൽവി റോഡ് ടെസ്റ്റിൽ

പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞപ്പോൾ വിജയ ശതമാനത്തിൽ വലിയ കുറവ്. കഴിഞ്ഞ മാസം ഒന്നിനാണ് ഡ്രൈവിങ് ടെസ്റ്റിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നത്. അതുവരെ 50–70 ശതമാനമായിരുന്നു വിജയം. ഇപ്പോൾ വിജയ ശതമാനം 35–50 ആയി കുറഞ്ഞു. ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് എം80 വാഹനങ്ങളെ ഒഴിവാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ ശ്രദ്ധേയമായത്. ഇതോടെ ആദ്യ ദിനങ്ങളിൽ ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. പിന്നീട് ഇത് സാധാരണ നിലയിലായെങ്കിലും വിജയ […]

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു: ഷാഫി പറമ്പിൽ

പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. എന്നിട്ടും അജിത് കുമാറിനെയും സുജിത് ദാസിനെയും സംരക്ഷിക്കുകയാണ്. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു അരമന രഹസ്യം പുറത്താകുമെന്ന പേടിയിലാണ് നടപടിയെടുക്കാത്തത്. ബിജെപിക്ക് വേണ്ടി കുളം കലക്കുന്ന പരിപാടി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയുമായി ഡീൽ ഉണ്ടോയെന്ന് സംശയമെന്നും ഷാഫി […]

ബിഎസ്എന്‍എല്ലിന്‍റെ പൊളിപ്പന്‍ റീച്ചാര്‍ജ് പ്ലാൻ 300 ദിവസം വാലിഡിറ്റി

സ്വകാര്യ കമ്പനികളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 979 രൂപയുടേത്. 300 ദിവസത്തെ വാലിഡിറ്റി പ്രധാനം ചെയ്യുന്ന ഈ പ്ലാനില്‍ അനേകം ഫീച്ചറുകള്‍ ലഭ്യമാകും. ചെറിയൊരു ന്യൂനതയും ഈ പ്ലാനിനുണ്ട്.   300 ദിവസത്തെ വാലിഡിറ്റിയില്‍ ഏറ്റവും ചിലവ് കുറഞ്ഞ റീച്ചാര്‍ജ് പ്ലാന്‍ എന്ന നിലയ്ക്കാണ് 979 രൂപയുടെ പാക്കേജ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും മുന്നൂറ് ദിവസക്കാലം പരിധിയില്ലാതെ വിളിക്കാം. ആദ്യത്തെ 60 ദിവസം ദിനംപ്രതി രണ്ട് ജിബി […]

കൂട്ടായിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കോതപറമ്പ് : അഹമ്മദ് കടവത്ത് സിറാജിന്റെ മകൻ അബിൻ റോഷൻ (12) ആണ് മരണപ്പെട്ടത്. വാടിക്കൽ പി.കെ.ടി.പി.എം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂട്ടുകാരുമൊത്ത് കോത പറമ്പ് ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ മൃതദേഹം കണ്ടെത്തി. ഖബറടക്കം വ്യാഴാഴ്ച കൂട്ടായി റാത്തീബ് പള്ളിയിൽ നടക്കും.

അസമില്‍ മുസ്‌ലിംകളെ തടങ്കല്‍ പാളയത്തില്‍ തള്ളിയതിനെതിരെ മുസ്ലിം ലീഗ് പോരാടും: ഇ.ടി

കോഴിക്കോട്: അസമിലെ ബാര്‍പേട്ട ജില്ലയിലെ മുസ്‌ലിംകളായ 28 പേരെ വിദേശികളാണെന്ന് ആരോപിച്ച് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയത് ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയമായും നിയമപരമായും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കൊടിയ അനീതിയും ജനാധിപത്യ മതേതര വിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നതുമാണിത്. പൊലിസ് സ്‌റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാംപിലേക്ക് കൊണ്ടുപോയത് തികഞ്ഞ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ്. അവരെ […]

മലപ്പുറം ജില്ലയെ ചതിച്ച്‌ നേടിയതാണ്’; സുജിത്ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച്‌ വാങ്ങണമെന്ന് എംഎസ്‌എഫ്

മലപ്പുറം: സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച്‌ വാങ്ങണമെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. മലപ്പുറം ജില്ലയെ ചതിച്ച്‌ നേടിയതാണ് ഈ മെഡലുകളെന്നും നവാസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസ്കാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു. 2023ല്‍ പൊലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡല്‍ നല്‍കുമ്ബോള്‍ സർക്കാർ വിശദീകരിചത് മികച്ച പൊലീസിങ്ങിനും […]

മലപ്പുറം ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമഗ്ര പദ്ധതികളുമായി കെ.എസ്.ഇ.ബി

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിയ്ക്കും പരിഹാരമായി വിവിധ പദ്ധതികള്‍ ആരംഭിച്ചതായി കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കുന്നുംപുറം, വെന്നിയൂര്‍, ഇന്‍കല്‍ (ഊരകം) എന്നീ സബ്‌സ്റ്റേഷനുകളുടെ നിര്‍മ്മാണവും, വെങ്ങാലൂരില്‍ താല്‍ക്കാലികമായി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള പ്രവൃത്തികളും ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. കൂരിയാട്, പരപ്പനങ്ങാടി, തിരൂര്‍, എടരിക്കോട്, മാലാപറമ്പ്, എടപ്പാള്‍, പൊന്നാനി, മേലാറ്റൂര്‍ എന്നീ സബ്‌സ്റ്റേഷനുകളിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും ഈ സാമ്പത്തിക […]

തൃശൂരിൽ എച്ച്1എൻ1 പനി മരണം

തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.

കെഎസ്ആർടിസി പെൻഷൻ: സെപ്റ്റംബറിലെ തുക ഓണത്തിന് മുമ്പ് നൽകണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിൽ  നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ്  മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു.  ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

  • 1
  • 2