തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന്  ചുമതലയേൽക്കും

തിരൂർ : തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

കഴുത്തൊപ്പം ചെളി നിറഞ്ഞ വെള്ളം, കൈക്കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിലാക്കി സാഹസികമായി രക്ഷപ്പെടുത്തി

വിജയവാഡ: രൂക്ഷമായ മഴക്കെടുതിയില്‍ വലയുന്ന ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ കൈക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി.കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നു ചെന്നാണ് രക്ഷാപ്രവർത്തകർ കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയില്‍ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട വിജയവാഡയിലെ സിംഗ് നഗറില്‍ നിന്നുള്ള കാഴ്ചയാണിത്. ചെളി നിറഞ്ഞ വെള്ളത്തിലൂടെ ചെന്ന് സാഹസികമായാണ് രണ്ടു പേർ കുഞ്ഞിനെ രക്ഷിച്ചത്. വീടിന് ചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങിയതോടെയാണ് കുഞ്ഞിനെ മാറ്റേണ്ടിവന്നത്. വെള്ളക്കെട്ട് കാരണം വിജയവാഡ നഗരം ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. തീരദേശ ആന്ധ്രയില്‍ ഇന്നും അതിതീവ്ര […]

ബിൽ വർധന; കോഴിക്കോട് റെഗുലേറ്ററി കമ്മീഷന് മുൻപിൽ ജനപ്രളയം, ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ, ഷോക്കടിച്ച് കെഎസ്ഇബി

കോഴിക്കോട് : ­വൈ​ദ്യു​തി നിര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ റെഗുലേറ്ററി കമ്മീഷൻ തെ​ളി​വെ​ടു​പ്പ് തുടങ്ങി. ആദ്യ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് ജില്ലയിൽ ബിൽ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വി​വി​ധ ചാ​ർ​ജു​ക​ൾ​ക്ക്​ പു​റ​മേ ‘സ​മ്മ​ർ​ചാ​ർ​ജ്​’ കൂ​ടി ഈ​ടാ​ക്കാ​നു​ള്ള ​കെ.​എ​സ്.​ഇ.​ബി നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തിയത്. ജനത്തിരക്ക് മൂലം റെഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച വേദി പോലും മാറ്റേണ്ടി വന്നതായാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തായാണ് റെഗുലേറ്ററി കമ്മീഷൻ കമ്മീഷൻ ജനങ്ങളുടെ […]

ചാവേറാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല; അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ

പിവി അൻവറിന് പിന്തുണ ആവർത്തിച്ച് കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ലെന്നും ജലീൽ പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ! വഞ്ചകരും അഴിമതിക്കാരുമായ കജട ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് ‘പ്രമുഖ്മാർ’ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം […]

കൊടിഞ്ഞിഫൈസലിന്റെ ഫൈസലിൻ്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.ജി മാത്യുവിനെ നിയമിച്ചു

കൊടിഞ്ഞി : ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ ഭാര്യയുടെ അപേക്ഷ തള്ളി സർക്കാർ. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാ യ കോഴിക്കോട് സ്വദേശി അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യ ജസന നൽകിയ അപേക്ഷയാണ് സർക്കാർ തള്ളിയത്. ജസ്‌നയുടെ അപേക്ഷ യിൽ സർക്കാർ തീരുമാനം അനന്തമായി വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോ സിക്യൂട്ടറാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചെങ്കിലും മഞ്ചേരി സ്വദേശിയായ അഡ്വ.പി.ജി മാത്യുവി നെയാണ് സർക്കാർ നിയമിച്ചത്. […]

വയനാടിന് താങ്ങായി എഴുത്തുകാരുടെ പുസ്‌തകമേള

മലപ്പുറം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി എഴുത്തുകാർ സ്വന്തം പുസ്തകങ്ങൾ നേരിട്ട് വിൽപ്പന നടത്തി. മലബാർ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേർന്ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്തു നടത്തിയ പുസ്തകമേള എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സാമൂഹികപ്രവർത്തകൻ കെ.വി. ഇസ്ഹാക്കിന് ആദ്യവിൽപ്പന നടത്തി. മലബാർ റൈറ്റേഴ്സ് ഫോറം കൺവീനറും എഴുത്തുകാരനുമായ സുനിൽ മടപ്പള്ളി അധ്യക്ഷതവഹിച്ചു. കവിയും ഗാനരചയിതാവുമായ എം.എസ്. ബാലകൃഷ്ണൻ, എഴുത്തുകാരായ ഡോ. പി.എ. രാധാകൃഷ്ണൻ, ഇ.ആർ. ഉണ്ണി, പി. പരിമള, അംബുജൻ […]

അസമിൽ 28 മുസ്‍ലിംകളെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ച് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി

ഗുവാഹത്തി: പശ്ചിമ അസമിലെ ബാർപേട്ട ജില്ലയിൽ 28 മുസ്‍ലിംകളെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ച് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇവരെ ഗോൽപാര ജില്ലയിലുള്ള തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. 19 പുരുഷൻമാരേയും എട്ട് സ്ത്രീകളേയുമാണ് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിരെ വിവിധ സ്ഥലങ്ങളിൽ നിന്നും എസ്.പി ഓഫീസിലേക്ക് എത്തിച്ച ശേഷം പിന്നീട് തടങ്കൽ കേ​ന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങൾ പുറത്ത് വന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ.

  തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത്.   കൈയിലുള്ള ബാഗിൽ ഒളിപ്പിച്ചാണ് ഇവർ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 80 ഗ്രാം കഞ്ചാവായിരുന്നു ഇവരുടെ കൈയിൽ […]

മലപ്പുറത്ത് ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ ഹോട്ടല്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു

  മലപ്പുറം തിരൂരില്‍ രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂര്‍ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഉടമയടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.   ഹോട്ടല്‍ ഉടമ താനൂര്‍ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തന്‍തെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.   സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി […]

  • 1
  • 2