മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി

തിരുവനന്തപുരം :മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകമാകുന്ന ബോണ്‍മാരോ രജിസ്ട്രി കേരളത്തില്‍ ആദ്യമായി സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി.തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ – കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭ്യമാക്കുന്നതിനായി രോഗികളുടെ ഡേറ്റാബേസ് തയ്യാറാക്കുകഎന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്.

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് […]

പിവി അൻവറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അൻവർ

എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി. ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് […]

വിദ്യാർത്ഥികളുടെ തല്ലുമാല അറുതിയില്ല; ഇന്നും റോഡിൽ നടന്നത് പൊരിഞ്ഞ തല്ല്; തെരുവു യുദ്ധത്തിൽ ഗതികേടിലായി നാട്ടുകാരും വ്യാപാരികളും..!

കുറ്റിപ്പുറത്ത് ഇന്നലെയും വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞ തെരുവു യുദ്ധം ഇന്നലെത്തെ തമ്മിൽ തല്ല് അരങ്ങേറിയത് ഹൈസ്കൂൾ റോഡിലെ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് വടിയും കമ്പുമായി ആക്രമിച്ചതിൽ രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു തലപൊട്ടി ചോര ഒഴുകി. കുറ്റിപ്പുറം നഗത്തിൽ വിദ്യാർത്ഥികളുടെ ചേരിതിരിഞ തമ്മിൽ തല്ലും തെരുവു കയ്യാങ്കളിയും പതിവ് കാഴ്ചയാണ്. ഇന്നലെയും വിദ്യാർത്ഥികൾ കൂട്ടമായി എത്തി സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെ ട്രാൻസ്ഫോർമറിനും കടകൾക്കും സമീപത്തായി ഏറ്റുമുട്ടി. വടി കൊണ്ട് ആക്രമിച്ചതിനെ തുടർന്ന് തലയിൽ നിന്നും […]

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: എഡിജിപി എം.അര്‍.അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട്് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. 11 പേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. ഇതിനു പുറമേ കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ […]

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന ഐ ജി ജി ലക്ഷ്മണയെ തിരിച്ചെടുത്തു

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനില്‍ ആയിരുന്ന ഐ ജി ജി ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. പോലീസ് ട്രെയിനിങ് ഐ ജിയായാണ് അദ്ദേഹത്തിന്റെ പുനര്‍നിയമനം. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമനം നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം. […]

പുണ്യ റബീഇന്റെ വരവറിയിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ഫ്ളാഷ്

മലപ്പുറം : പുണ്യ റബീഇന്റെ വരവറിയിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ഫ്ളാഷ് റബീഅ് ശ്രദ്ധേയമായി. ഫ്ളവര്‍ ഷോ, ദഫ്, അറബന എന്നീ പരിപാടികള്‍ അണിനിരന്നു. മദ്ഹ് ഗാനങ്ങള്‍, പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് പ്രഭാഷണം എന്നീ സെഷനുകള്‍ നടന്നു. പ്രവാചകരുടെ ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ നടക്കുന്ന നൂറെ ഇക്സീര്‍ കാമ്പയിന്റെ ഭാഗമായി ത്വലഅല്‍ ബദ്റു, റബീഅ് അസംബ്ലി , ഹദീസ് ഡിസ്പ്ലേ, പ്രകീര്‍ത്തനം, സ്നേഹപ്പു വെ, സീറതു റസൂല്‍, മുത്ത് നബി […]

ലൈംഗിക പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യുവതിയുടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​കേ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ്ര​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ ന​ട​ന്ന വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ഹ​ണി […]

ഉരുള്‍പൊട്ടല്‍ : നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായ വിതരണം

മേപ്പാടി : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആശ്വാസ ധനസഹായം വിതരണം ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍ ഇന്ന് (സെപ്റ്റംബര്‍ 6) രാവിലെ 11 ന് ഹരിതഗിരി ഹോട്ടലില്‍ നിര്‍വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ നൂറോളം പേര്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡ് അംഗങ്ങളും പെന്‍ഷനര്‍മാരുമായുണ്ട്. നാലുപേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങള്‍, വീട്, സാധന സാമഗ്രികള്‍ നഷ്ടമായി. ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മേഖലയില്‍ ജോലിചെയ്യുന്ന […]

2047ലെ വിമാനത്താവള വികസനത്തിന്‍റെ പേരില്‍ വീട് നിര്‍മാണത്തിന് എൻഒസി നല്‍കുന്നില്ല; ഇടപെട്ട് ജനപ്രതിനിധികളൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവള പരിസരത്ത് വീട് നിർമ്മാണത്തിന് അനുമതി നല്‍കാത്ത വിഷയത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍. കെട്ടിട നിർമ്മണ ചട്ടത്തില്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. എൻ ഒ സിക്ക് അപേക്ഷിച്ചിട്ട് മാസങ്ങളായി. ഇതുവരെ കിട്ടിയില്ല. എയർപോർട്ട് അതോറിറ്റിയില്‍ പോയി അന്വേഷിച്ചപ്പോള്‍ അവർ പറഞ്ഞത് കളക്ടറെ പോയി കാണാനാണ്. കളക്ടറെ കണ്ടപ്പോള്‍ പറഞ്ഞത് ഡല്‍ഹിക്ക് കത്തയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന മറുപടി പ്രകാരം എൻ ഒ സി തരാമെന്നാണ്. എന്നാല്‍ ഇതുവരെ ലഭിച്ചില്ല”- ഇത് പ്രഭാകരന്‍റെ മാത്രം […]

  • 1
  • 2