രാത്രി കള്ളനെ പിടിച്ച്‌ വാതിലും പൂട്ടി പൊലീസ് പോയി, രാവിലെ നോക്കിയപ്പോള്‍ അതാ വീട് തുറന്നുകിടക്കുന്നു! വമ്പൻ ട്വിസ്റ്റ്

തൃശൂർ : തൃശൂരിലെ തിരൂരില്‍ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. മോഷണ സംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് സംശയം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂര്‍ അച്യുതപുരം ഐജി ലൈനില്‍ രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയല്‍വാസി ശ്രദ്ധിച്ചപ്പോള്‍ വാതില്‍ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി. ഉടന്‍ അയല്‍വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചതോടെ അയല്‍വാസികള്‍ സംഘടിച്ചെത്തി നോക്കിയപ്പോഴാണ് ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് […]

ടീം അർജന്റീന കേരളത്തിലേക്ക്..സ്‌പെയിനിൽ AFA പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരമെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാനെത്തും. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കും. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. […]

താനൂർ ഹാർബർ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ സംഘടന പ്രതിഷേധം സംഘടിപ്പിച്ചു

താനൂർ:താനൂർ ഹാർബറിൽ ടോൾ ഫീസ് ഏർപ്പെടുത്തിയതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂർ താലൂക്ക് കമ്മറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. കാൽനട യാത്രക്കാർക്ക് ചുങ്കം ഏർപ്പാടിക്കിയ രീതി കേട്ടുകേൾവിയില്ലാത്തതാണെന്നും, അടിസ്ഥാന സൗകര്യമില്ലാത്ത, പണി പൂർത്തിയാക്കാത്ത ഹാർബറിൽ ടോൾ ഫീസ് നടപ്പാക്കാനുള്ള ശ്രമം ശക്തിയുക്തം എതിർക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബാവ ക്ലാരി, താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ മജീദ് മൊല്ലഞ്ചേരി ,താലൂക്ക് ജന.സെക്രട്ടറി പി.എ.ഗഫൂർ […]

അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകും’: എം.എം ഹസൻ

കോഴിക്കോട്: പി.വി അൻവർ എംല്‍എയ്ക്ക് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച്‌ യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ഹസൻ പറഞ്ഞു. അൻവർ ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഹസൻ കൂട്ടിച്ചേർത്തു. പി.വി അൻവർ എംഎല്‍എയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപിയാണ് നിർദേശം നല്‍കിയത്. ഇന്നലെ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തണമെന്നും നിർദേശമുണ്ട്. എഡിജിപി അജിത് കുമാറിനും എസ്.പി […]

തദ്ദേശ അദാലത്ത്: മലപ്പുറത്ത് 1236 പരാതികളിൽ അനുകൂല തീർപ്പ്; പുതിയ പരാതികളിൽ രണ്ടാഴ്ചയ്ക്കകം നടപടി- മന്ത്രി എം.ബി രാജേഷ്

മലപ്പുറം : മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തിൽ ഓൺലൈൻ പോർട്ടൽ മുഖേന ലഭിച്ച 1360 പരാതികളിൽ 1236 എണ്ണത്തിലും അനുകൂലമായ തീർപ്പുണ്ടാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 121 പരാതികൾ നിരസിച്ചതായും മൂന്നെണ്ണം തുടർ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു. ഓൺലൈനായി ലഭിച്ച 1357 പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. പരാതികളിൽ 91 ശതമാനവും അനുകൂലമായാണ് തീർപ്പാക്കിയത്. അദാലത്തിൽ ഇന്ന് നേരിട്ട് വന്ന 370 പരാതികളിൽ തുടർ പരിശോധന നടത്തുമെന്നും രണ്ടാഴ്ചയ്ക്കകം ഇതിൽ തീർപ്പുണ്ടാക്കുമെന്നും മന്ത്രി […]

ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല;മന്ത്രി എം.ബി രാജേഷ്.

മലപ്പുറം:താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ. ഒ. സി.യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ […]

മലപ്പുറം സ്വദേശിയായ യുവാവും യുവതിയും ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചു

ചെന്നൈ :സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫ് (35), കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം.ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.ആശുപത്രിയിൽ […]

ഹിജാബ് ധരിച്ച വിദ്യാർഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

മംഗളൂരു: കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധം നടപ്പാക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തെ മികച്ച അധ്യാപകനായി ആദരിക്കുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വർഷം മുമ്പ് ബി.ജെ.പി സർക്കാർ ശിരോവസ്ത്ര നിരോധനം കൊണ്ടുവന്നപ്പോഴായിരുന്നു പ്രിൻസിപ്പാലിന്‍റെ വിവാദ നടപടി. കുന്താപുര കോളജിൽ ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട്, പ്രിൻസിപ്പലായിരുന്ന ബി.ജെ. രാമകൃഷ്ണ തന്റെ കാബിനിൽ നിന്ന് […]

  • 1
  • 2