മന്ത്രിയുടെ ഇടപെടലിൽ തടസ്സം നീങ്ങി; തിരൂർ ജില്ല ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് പ്രവർത്തിക്കാം

തിരൂർ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി നഗരസഭക്ക് നിർദേശം നൽകി. മലപ്പുറത്ത് നടന്ന ജില്ലതല അദാലത്തിലാണ് തീരുമാനം. നിർമാണം പൂർത്തിയായെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങളിലുണ്ടായിരുന്ന നൂലാമാലകളിൽ കുടുങ്ങി ഓങ്കോളജി വിഭാഗം പ്രവർത്തന സജ്ജമായിരുന്നില്ല. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം. ഇതിനുപരിഹാരം കാണാനാണ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജില്ല […]

മഞ്ചേരിയില്‍ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായെത്തിയ ലോറി പോലീസ് പിടികൂടി

മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. പിടികൂടിയത് നിരോധിച്ച പുകയിലയുല്‍പന്നങ്ങളുടെ രണ്ടരലക്ഷത്തിലധികം പായ്ക്കറ്റുകള്‍. മൈസൂരില്‍ നിന്നും ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ നിരോധിത പുകയിലയുല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയിലായി. മണ്ണാര്‍ക്കാട് പെരുമ്പിടാരി സ്വദേശികളായ റിയാസ്(39),ചെറിയാറക്കല്‍ ഫിറോസ്(52) എന്നിവരെയാണ് മഞ്ചേരി സി.ഐ.സുനില്‍പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വന്‍തോതില്‍ നിരോധിതപുകയിലയുല്‍പന്നങ്ങള്‍ ചരക്കുലോറികളിലും മറ്റും രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. […]

കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും

കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ […]

പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ

സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലി. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പോലീസിന് ആരും നൽകിയിട്ടില്ല. മുകളിൽ ഇരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ത ഒരാൾ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അങ്കിൾ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തൻ ചിലതൊക്കെ ചെയ്തത്. […]

താനാളൂരിൽ വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു

താനാളൂർ : തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിടെകർഷകൻ ഷോക്കേറ്റ് മരിച്ചു. ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ: സ്മിത. മക്കൾ: വിനയ, അഖില, വൈഷ്ണവ്. മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്) ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളത്തിൽ സംസ്കരിക്കും

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: പി.വി.അൻവർ 

കേരള പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി.അന്‍വര്‍ എംഎല്‍എ.മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. “പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പോലീസിലെ ക്രിമിനലുകളുമെന്നതാണ്. നാളെ തൃശൂര്‍ ഡിഐജി തന്‍റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പോലീസില്‍ പുഴുക്കുത്തുകളുണ്ട്.’പി.വി.അൻവർ പറഞ്ഞു. തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നതെന്നും സത്യസന്ധമായ അന്വേഷണം നടക്കും […]

വിദ്യാർഥികൾ അപരിചിതരുടെ കൂടെ ലിഫ്റ്റ് ചോദിച്ചു വീട്ടിലേക്ക് മടങ്ങുന്ന പ്രവണത;മാതാ പിതാക്കൾ ശ്രദ്ധിക്കുക

സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന വിദ്യാർഥികൾ ബസ്സിനെ ആശ്രയിക്കുന്നതിന് പകരം അതുവഴി വരുന്ന അപരിചിതരുടെ വാഹനങ്ങൾക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്ന പ്രവണത കണ്ടുവരുന്നു , വീട്ടിൽ നിന്നും ബസിനായി കൊടുക്കുന്ന പൈസ കൊണ്ട് മിഠായി വാങ്ങി കഴിക്കാനും മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കാനാണ് വിദ്യാർത്ഥികൾ ഈ സാഹസത്തിനു ഒരുങ്ങുന്നത്, മുൻ പരിചയം ഇല്ലാത്ത ആളുകളുടെ വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പല അപകട സാഹചര്യങ്ങൾക്കും ഇടയാക്കുന്നു , ഇത് മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ട […]

നിലമ്പൂർ എംഎൽഎ പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും എംവി ഗോവിന്ദൻ

നിലമ്ബൂർ എംഎല്‍എ പി വി അൻവർ നല്‍കിയ പരാതിയില്‍ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടതാണ്. പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. തെറ്റായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കുമെന്നും പാർടി തലത്തിലുള്ള അന്വേഷണം ആവശ്യമാണെങ്കില്‍ നടത്തുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. നിലമ്ബൂർ എംഎല്‍എ പി വി അൻവർ നല്‍കിയ […]

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ്; 2750 രൂപ പ്രത്യേക ഉത്സവബത്ത

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. […]

ഓൺലൈൻ ട്രേഡിങ് വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും തട്ടിയെടുത്തത് 41 ലക്ഷം രൂപ; പ്രതി റിമാൻഡിൽ

മലപ്പുറം : ഓണ്‍ലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതി റിമാൻഡില്‍.മലപ്പുറം സ്വദേശിയായ കെ ജാഫറിനെ (49) നെയാണ് കാസർകോട് സൈബർ സെല്‍ പൊലീസ് മലപ്പുറം മേലാറ്റൂരില്‍ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുശ്റ ശബീറിനാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വർഷം നവംബർ മുതല്‍ ഡിസംബർ വരെ, പ്രതി വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻ ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ആപ് ലിങ്ക് അയച്ചുകൊടുത്ത് […]