സുപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ് സി ജേതാക്കൾ

കൊച്ചി : ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന സുപ്പർ ലീഗ് കേരള ഫുട്ബോളിൻ്റെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറത്തിൻ്റെ സ്വന്തം ടീമായ മലപ്പുറം എഫ്. സി ഏകപക്ഷിയമായ രണ്ട് ഗോളുകൾക്ക് ആതിഥേയരായ കൊച്ചി ഫോർക എഫ്.സിയെ തോൽപ്പിച്ചു. തിരൂർ സ്വദേശി ഫസലുറഹ്മാനും സ്പെയിൻ താരവുമാണ് ഗോളുകൾ നേടിയത്. ഉദ്ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ പൃഥിരാജ് ആസിഫലി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയൻ കെ.എഫ് എ പ്രസിഡണ്ട് നവാസ് മീരാൻ മലപ്പുറം എഫ്.സി പ്രമോട്ടർമാരായ ആഷിഖ് […]

ഭൂമി തരംമാറ്റം അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാൻ അദാലത്തുകൾ

സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലും കുടിശികയായുള്ള 25 സെൻ്റുവരെയുള്ള ഭൂമി തരമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കും. റവന്യുമന്ത്രി കെ രാജൻ്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനമായത്. റവന്യൂ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻ്റെയും പരിധിയില്‍ വരുന്ന അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. നിലവില്‍ 2,83,097 തരംമാറ്റ അപേക്ഷകളാണ് കുടിശികയായുള്ളത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ […]

വളപട്ടണം പാലത്തിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളപട്ടണം പാലത്തിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ലോറിയും രണ്ട് കാറും തമ്മിലാണ് കൂട്ടിയിടിച്ചത് . ഒമിനി വാനിന്റെ പിറകിൽ ഇന്നോവ കാറും ഇന്നോവ കാറിന്റെ പിറകിൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. രാത്രി 9:00 മണിക്ക് ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഏറെനേരം വളപട്ടണത്ത് ഗതാഗതം തടസ്സപ്പെട്ടു.

ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് താമസസൗകര്യം വേണം; ഇല്ലെങ്കിൽ നടപടിയെന്ന് ടൂറിസം വകുപ്പ്

കോഴിക്കോട്: ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് താമസ, വിശ്രമ, ശൗചാലയസൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെയായിരിക്കും ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചട്ടം ഉൾപ്പെടുത്തിയാണ് ഉത്തരവ്. ഇതു പാലിക്കുന്നുണ്ടോയെന്ന് ടൂറിസം ഡയറക്ടർ പരിശോധിക്കും. ടൂറിസം മേഖലയിലെ ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ […]

പട്ടാപകല്‍ ആളില്ലാത്ത തക്കം നോക്കി മുറ്റത്ത് വിറകുണ്ടാക്കി കൊണ്ടിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാല കവർന്നു

മലപ്പുറം: മേലാറ്റൂർ എടയാറ്റൂരിൽ പട്ടാപകല്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച്‌ രണ്ടര പവൻ വരുന്ന സ്വർണമാല കവർന്നു. മേലാറ്റൂർ എടയാറ്റൂർ നെടുങ്ങാംപാറയിലെ ചെട്ടിയംതൊടി മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ മറിയയെയാണ് (67) ആക്രമിച്ച്‌ മാല കവർന്നത്. വീട്ടിൽ ആളില്ലാത്തതക്കം നോക്കിയാണ് മോഷ്ടാവ് എത്തിയത്. വീടിന് മുറ്റത്ത് വിറകുണ്ടാക്കി നില്‍ക്കുകയായിരുന്ന മറിയയുടെ കൈയിലെ മടവാള്‍ വാങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ആക്രമിച്ചത്. പിന്നിലൂടെ വന്ന് കഴുത്തിന് പിടിച്ചതിനാല്‍ രക്ഷപ്പെടാനുമായില്ല. മടവാള്‍ കൊണ്ട് ആക്രമിച്ചതിനാല്‍ തലക്കും കഴുത്തിലും പരിക്കേറ്റ ഇവർ […]

തേറ്റമലയിലെ കുഞ്ഞാമിയുടേത് കൊലപാതകം ; അയൽ വാസിയായ യുവാവ് അറസ്റ്റിൽ

മാനന്തവാടി : തേറ്റമലയിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തിൽ അയൽവാസിയായ തേറ്റമല കൂത്തുപറമ്പ്‌കുന്ന് ചോലയിൽ വീട്ടിൽ ഹക്കീം (42) നെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കിയത്. സെപ്‌തംബർ നാലിനാണ് തേറ്റമലയിലെ വീട്ടിൽ നിന്ന് തേറ്റമല വിലങ്ങിൽ വീട്ടിൽ കുഞ്ഞാമി (75) യെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് സെപ്‌തംബർ അഞ്ചിനാണ് മൃതദേഹം […]

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. ഇതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോവയിലേക്ക് പോയതായിരുന്നു വിനായകൻ. ഉച്ചക്ക് 12.30നാണ് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽനിന്ന് യാത്ര തിരിച്ചത്. കണക്ഷൻ ഫ്ളൈറ്റിനായി ഹൈദരാബാദിൽ ഇറങ്ങിയപ്പോഴാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഒരു കാരണവുമില്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും വിനായകൻ പറഞ്ഞു

ഗര്‍ഭിണികളും രോഗികളും പ്രത്യേകം ശ്രദ്ധിക്കണം, പനി, ചുമ, വിറയലും ഒക്കെയാണ് ലക്ഷണങ്ങൾ, ഇൻഫ്ലുവൻസ പനി പടരുന്നു

മലപ്പുറം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽ പ്പെട്ട പനിയാണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച്1എൻ1, എച്ച്3എൻ2 എന്നീ വിഭാഗത്തിൽ പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിക്ക് […]

അമ്പോ! കാത്തിരുന്ന അപ്ഡേറ്റുമായി ബിഎസ്എൻഎൽ; ഇത് പുതിയ നീക്കം, ദാ വരുന്നു ഇ‌ടിമിന്നൽ വേഗത്തിൽ 5ജി

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ പോരെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളുമായി മുന്നേറുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാ‍ർത്ത ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ബിഎസ്എൻഎൽ 5ജിയുടെ ടെസ്റ്റിം​ഗ് നടക്കുന്നതാണ്. രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോ​ഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം കമ്പനി നടത്തുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി ടവറുകൾ പൂർത്തിയാകുന്നതെങ്കിലും രാജ്യത്ത് മിന്നൽ വേ​ഗത്തിലുള്ള ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ഭാ​ഗത്ത് നിന്നുള്ളത്. 4ജി പോലെ തന്നെ […]

രാജ്യത്ത് തന്നെ ആദ്യമായി മിഷൻ സ്ട്രോക്ക് നടപ്പിലാക്കി കേരളം; വലിയ ലക്ഷ്യം മുന്നിലുണ്ടെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ […]