കുവൈത്തില്‍ കപ്പല്‍ മറിഞ്ഞ് മരിച്ചത് തൃശൂര്‍‍ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക്‌ വരാനിരിക്കെ, കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍

ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തില്‍ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു.അമ്മ: നിമ്മി. സഹോദരൻ: ആഷിക്. 10 മാസം മുൻപാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.  അപകടത്തില്‍പെട്ട കണ്ണൂർ സ്വദേശിക്കായി തിരച്ചില്‍. ഇറാൻ ചരക്കുകപ്പല്‍ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി […]

പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചി’ന്റെ സൈറൺ; മുഴങ്ങുക തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ

കോഴിക്കോട്: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം സ്ഥാപിച്ച സൈറണുകൾ ഇനി വിവിധ ശബ്ദങ്ങളിൽ മുഴങ്ങും. 126 സൈറണുകളിൽ 91 എണ്ണം നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ ആയിരിക്കും മുന്നറിയിപ്പ് നൽകുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ […]

7 മാസം കൊണ്ട് ഷൂ പൊളിഞ്ഞു; അഡിഡാസ് കമ്പനിക്ക് 10,500 രൂപ പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: 10 വര്‍ഷം വരെ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്ന വാഗ്ദാനം വിശ്വസിച്ച് വാങ്ങിയ പതിനയ്യായിരം രൂപ വിലയുള്ള ഷൂ ഏഴുമാസം കഴിഞ്ഞപ്പോള്‍ പൊളിഞ്ഞു. ഉപഭോക്താവിന്‍റെ പരാതി കേൾക്കാൻ തയ്യാറാകാതിരുന്ന ഷൂ നിർമാതാക്കളായ അഡിഡാസ് കമ്പനിക്ക് ഉപഭോക്ത‌ൃ കോടതി പിഴ ശിക്ഷ വിധിച്ചു. അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി എം.ജെ. മാര്‍ട്ടിന്‍ നൽകിയ പരാതിയിലാണ് 7,500 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി […]

തലമുറകൾക്ക് പ്രചോദനം നൽകിയ നടൻ, മലയാളത്തിന്റെ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ

അഭിനയ ജീവിതത്തിന്റെ നിരവധി നാഴികക്കല്ലുകൾ പൂർത്തിയാക്കിയ മമ്മൂട്ടി വീണ്ടുമൊരു പിറന്നാളിന്റെ നിറവിലാണ്. സിനിമ സ്വപ്നം കണ്ടുനടന്ന ഒരു ചെറുപ്പക്കാരൻ സിനിമയിലെത്തിയ കഥ എത്ര തവണ കേട്ടാലും വീണ്ടും നമ്മളിൽ കൗതുകമുണർത്താറുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച് തുടങ്ങിയ ആ ഇരുപതുകാരനിൽ നിന്ന് ഇപ്പോൾ നേടിയെടുത്ത സിംഹാസനം പണിതെടുക്കാൻ തന്റെ കഠിന പരിശ്രമം മാത്രമായിരുന്നു അയാൾക്ക് മുതൽക്കൂട്ട്. മലയാളത്തിന്റെ മഹാനടൻ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുമ്പോഴും, താനൊരു മികച്ച നടൻ ആയിട്ടില്ല, ഇപ്പോഴും തന്നിലെ […]