കെഎസ്ആർടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്‌ സു​ഗമമാക്കൻ കെ എസ് ആർ ടി സി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു. onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം യാത്ര ചെയ്യേണ്ട സ്‌റ്റേഷനുകൾ കണ്ടെത്താനും സ്‌റ്റേഷനുകളിലെ ബസുകൾ അറിയാനും സാധിക്കും. യുപിഐ ആപ്‌ വഴി വളരെ വേ​ഗത്തിൽ ടിക്കറ്റ് ലഭ്യമാകും.

ട്രെയിൻ മാറിയതറിഞ്ഞ് ചാടിയിറങ്ങി, വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍; യുവതിക്ക് രക്ഷകരായി റെയില്‍വേപോലീസ്

കണ്ണൂർ: റെയില്‍വേ പോലീസ് യുവതിയുടെ ജീവൻ രക്ഷിച്ചു. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് വേഗത്തില്‍ ഇറങ്ങുമ്ബോള്‍ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ യുവതിയാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ. സുധീഷ്കുമാറും സിവില്‍ പോലീസ് ഓഫീസർ പി.വി. റെനീഷുമാണ് രക്ഷകരായത്. എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവതി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്സപ്രസില്‍ മാറിക്കയറുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് വണ്ടി മാറിയത് അറിഞ്ഞത്. ഉടൻ ചാടി ഇറങ്ങുകയായിരുന്നു. പിടിവിട്ട് വണ്ടിക്കടിയിലേക്ക് […]

കാത്തിരിപ്പിന് വിരാമം: ഗ്ലോടൈം ഇവന്റിൽ ഐഫോൺ 16 അവതരിപ്പിക്കാൻ ആപ്പിൾ

വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക. ഐഫോണുകൾക്ക് പുറമേ, വാച്ചുകളും എയർപോഡുകളും ഉൾപ്പെടെ രണ്ട് ആക്‌സസറികളും ആപ്പിൾ പുറത്തിറക്കുക. മാക്റൂമേഴ്സിന്റെ റിപ്പോർട്ട് […]

കോഴിക്കോട് ലുലു മാള്‍ തുറന്നു; വികസനത്തിനു തടസം ഗതാഗത കുരുക്കെന്ന് യൂസഫലി

കോഴിക്കോട് : ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ […]

ചെറിയ വീടുകൾക്ക് യു എ നമ്പറാണെങ്കിലും നികുതി ഈടാക്കില്ല

അറുപത് ചതുരശ്ര മീറ്ററിൽ (646 ചതുരശ്ര അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യു എ (താൽക്കാലിക) നമ്പർ ആണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വസ്തു നികുതി (കെട്ടിട നികുതി) ഈടാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. യു.എ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്നിരട്ടിയാണ് വസ്‌തു നികുതി. എന്നാൽ 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഈ ഇളവ് യു എ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടുകൾക്ക് യു […]

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളത്തിന്റെ നേട്ടം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ എന്ന വിഭാ​ഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മാസം പത്തിന് ന്യൂഡൽ​ഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും. ‘സൈബർ […]

ഗതാഗത നിയമലംഘന കേസുകള്‍; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളില്‍ ട്രഷറിയുടെ ഇ-ടി.ആര്‍. 5 സൈറ്റ് മുഖാന്തരം പിഴത്തുക സ്വീകരിക്കാനാണ് നിര്‍ദേശം. പല കേസുകളിലും കോടതിനടപടികള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കോടതി നിശ്ചയിച്ച പിഴത്തുക മോട്ടോര്‍ വാഹനവകുപ്പിന്റെ ഇ-ചലാന്‍ വെബ്‌സൈറ്റില്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം. വകുപ്പ് കണ്ടെത്തുന്ന ചില നിയമലംഘനങ്ങള്‍ക്ക് ഉദ്യോഗസ്ഥന് നേരിട്ട് പിഴയീടാക്കാനാകില്ല. അവയ്ക്ക് വെര്‍ച്വല്‍ കോടതികള്‍ […]

അതാ വാട്സ്‌ആപ്പില്‍ അടുത്ത പുത്തൻ ഫീച്ചര്‍, സ്ഥിരം മെസേജുകള്‍ അയക്കുന്നവര്‍ക്ക് സഹായകരം

ഈയടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്ബരപ്പിക്കുന്ന മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ അടുത്ത സർപ്രൈസ്. അണ്‍സെന്റ് ആയ മെസേജുകള്‍ എളുപ്പം കാണാനാവുന്ന തരത്തില്‍ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനമാണ് വാട്സ്‌ആപ്പിലേക്ക് വരുന്നത് എന്നാണ് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട്. ഇപ്പോള്‍ ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചർ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബല്‍ വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. അപൂ‍‍ർണമായ സന്ദേശമായി ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്സില്‍ കാണാനാകും. അണ്‍സെന്റ് ആയ മെസേജുകള്‍ കൃത്യമായി ഇതില്‍ […]

ലോകം അപകടത്തിൽ’: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഐഎ, എംഐ6 തലവന്മാർ

വാഷിങ്ടൺ : ഗാസയിൽ‌ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും (സിഐഎ), സീക്രട്ട് ഇന്റലിജൻസ് സർവ്വീസും (എംഐ6) സംയുക്തമായി പ്രസ്താവനയിറക്കി. സിഐഎ ഡയറക്ടർ വില്യം ബേൺസും, എംഐ6 തലവൻ റിച്ചാർഡ് മൂറും ചേർന്ന് എഴുതിയ ഒരു ലേഖനം ഫിനാൻഷ്യൽ ടൈംസ് ആണ് തങ്ങളുടെ ഓപ്-എഡ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലാണ് ലോകക്രമം അപടകത്തിലാണെന്നും, ശീതയുദ്ധകാലത്തിനു ശേഷമുള്ള നിർണായക ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും ഇരുവരും പ്രസ്താവിച്ചത്. ഇരു സംഘടനകളുടെയും തലവന്മാർ ഇത്തരമൊരു ഇടപെടൽ നടത്തുന്നത് അപൂർവ്വമാണ്. ഇസ്രായേൽ-ഹമാസ് […]

സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചു

നിലമ്പൂർ : വീണ്ടും ഗുരുതര ആരോപണവുമായി അൻവര്‍ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പത്ത് മണിക്കൂറോളമാണ് പ്രത്യേകാന്വേഷണ സംഘം പി.വി. അൻവറിന്റെ മൊഴിയെടുത്തത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായി മൊഴി നല്‍കിയെന്ന് പി.വി. അൻവർ പറഞ്ഞു. എസ്.പി. ഓഫീസിലെ മരംമുറി അടക്കമുള്ള ആരോപണങ്ങളിലാണ് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തത്. എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിവിധ മുതലാളിമാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും ഇതിലൂടെ സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും […]

  • 1
  • 2