അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജില്ലാ അക്ഷയ സെൻറർ ഓഫീസിലേക്ക് പരാതി നൽകിയിരുന്നു. ജില്ലാ അക്ഷയ സെൻറർ അറിയിച്ചത് പ്രകാരം ജില്ലയിലെ എല്ലാ അക്ഷയ /സേവാ സെൻററുകൾക്കും […]

പി.വി അൻവറിന്റെ ആരോപണം; കരിപ്പൂരിലെ സ്വർണക്കടത്ത് വിശദമായി അന്വേഷിക്കാൻ SIT

പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വർണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അൻവർ […]

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനം അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ മഴയുടെ തീവ്രത അറിയാനാകുക. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത […]

കെ.സി.സിപി.എൽ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈൻ വിപണിയിൽ; ഓണത്തിന് വൻ വിലക്കുറവ്

മലപ്പുറം : വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖല സ്ഥാപനമായ കെസിസിപിഎല്ലിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഇനി ഓൺലൈൻ വിപണിയിലും ലഭ്യമാകും. കമ്പനിയുടെ ഓൺലൈൻ വിൽപനയുടെയും ഓണം വിലക്കുറവ് പദ്ധതിയുടെയും ഉദ്ഘാടനം കമ്പനി ചെയർമാൻ ടി വി രാജേഷ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രതിക്ക് നൽകി നിർവ്വഹിച്ചു. ഓൺലൈൻ മുഖാന്തിരമുള്ള ഓർഡർ തപാൽ വകുപ്പ് ജീവനക്കാരി മൊട്ടമ്മൽ പോസ്റ്റ് വുമൺ എം ഷിതയ്ക്ക് കൈമാറി. www.kshoppe.in കെ-ഷോപ്പി ഇ-കോമേഴ്‌സ് പോർട്ടലിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾ തപാൽവകുപ്പ് വഴിയാണ് ഉപഭോക്താവിന് വീട്ടിൽ ലഭിക്കുക. […]

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ;ഇന്ന് 358 വിവാഹങ്ങൾ

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ. 358 എണ്ണമാണ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ ആരംഭിച്ചു. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ 6 ക്ഷേത്രം കോയ്മമാരെയും നിയോഗിച്ചിട്ടുണ്ട്. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ. ക്ഷേത്രദർശനം സുഗമമായി നടത്താനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ഭാരവാഹികൾ […]

  • 1
  • 2