കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് 61.55 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി. കരിപ്പൂർ വിമാനത്താവള ത്തിലേക്കുള്ള റോഡ് വികസനത്തിന് കിഫ്ബി യുമായും ദേശീയപാത അതോറിറ്റിയുമായും ബന്ധപ്പെട്ടു ധനസഹായം ലഭ്യമാക്കാൻ ശ്രമിക്കും. ഏറ്റവും കൂടുതൽ സന്ദർശകർ […]

ഷിരൂർ തെരച്ചിൽ: കാലാവസ്ഥ അനുകൂലമെങ്കിൽ‍ ഡ്രഡ്ജർ ഇന്ന് പുറപ്പെടും; വെളളിയാഴ്ചയോടെ തെരച്ചിൽ പുനരാരംഭിച്ചേക്കും

ബെം​ഗളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനുളള ശ്രമങ്ങൾക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് ഡ്രഡ്‍ജർ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാർവാറിൽ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തൽ.  മഴയില്ലെങ്കിൽ ഇന്ന് ഗോവയിൽ നിന്ന് ഡ്രഡ്‍ജർ പുറപ്പെടും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്‍ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം ആവശ്യമാണ്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചിൽ തുടങ്ങാനാകുക […]

അരീക്കോട് ഹണി ട്രാപ്പ് വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദനവും പണം തട്ടലും; യുവതിയും ഭര്‍തൃസഹോദരനും അറസ്റ്റിൽ

മലപ്പുറം:അരീക്കോട്സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. നാല് ദിവസം മുമ്ബ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ […]

അളവ് കുറച്ച് ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ

സംസ്ഥാനത്തെ ഇന്ധന പമ്പുകളിൽ അളവുതൂക്ക പരിശോധന വിഭാഗം ‍നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സർക്കാറിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകിൽ. വയനാട്ടിലാണ് (15) ഏറ്റവും കുറവ് […]

വാഹനാപകടം; വയനാട് ദുരന്തബാധിതരായ ശ്രുതിയും ജെൻസണും ഉള്‍പ്പെടെ ഒൻപത് പേ‌ര്‍ക്ക് പരിക്ക്

വയനാട് : ബസും വാനും കൂട്ടിയിടിച്ച്‌ ഒൻപത് പേർക്ക് പരിക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ വയനാട് ദുരന്തത്തില്‍ ഉള്‍പ്പെട്ട ശ്രുതിയും ജെൻസണും ഉണ്ട്. തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വയനാട് ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശ്രുതിയുടെ […]

മലപ്പുറത്ത് പൊലീസിൽ കർശന നടപടിയുമായി സർക്കാർ ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി

മലപ്പുറം: മലപ്പുറത്ത് പൊലീസിൽ നടപടി. ഡിവൈഎസ്പി മുതൽ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി. മലപ്പുറത്ത് പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ പ്രവണത പൊലീസിൽ വച്ചുപുലർത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ മലപ്പുറത്ത് പൊലീസിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. […]

പാല്‍, പപ്പടം, ശര്‍ക്കര, നെയ്യ് മുതൽ എല്ലാം, തട്ടുകട മുതൽ കാറ്ററിങ് വരെ പരിശോധന; ഓണത്തിന് സ്പെഷ്യൽ സ്ക്വാഡ്

ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പാഴ്‌സല്‍ ഭക്ഷണം നല്‍കുന്നവര്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ […]

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂളിലും പ്രതിഭാ പോഷണ പദ്ധതി ആരംഭിക്കുന്നു. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രത്യേക ക്ലാസുകൾ ഓൺലൈനായി നൽകും. ഗണിതം, യുക്തിചിന്ത, പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ലൈഫ് സ്കിൽസ്, യോഗ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുക. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നേതൃത്വം നൽകുന്ന ഭാവിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ […]

മലപ്പുറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും

മലപ്പുറം:മലപ്പുറം ജില്ലയില്‍ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന മുഴുവന്‍ പൊതു- സ്വാകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. സര്‍ക്കാര്‍ ഓഫീസുകളും പൊതുസ്ഥാപനങ്ങളും കൂടാതെ പൊതുജനങ്ങളെത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാതരത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നിലവിലെ ഭിന്നശേഷി സൗഹൃദ സ്ഥിതി പരിശോധിക്കുന്നതിന് ആക്‌സസിബിലിറ്റി ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് […]

അൻവർ പോരാട്ടത്തിൽ അടുത്ത വിക്കറ്റ്, മലപ്പുറം എസ്.പി ശശിധരനെ മാറ്റി

മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് എസ്.ശശിധരനെ മാറ്റി. ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ള നിരവധി ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങി. എ.ഡി.ജി.പിയുടെ തൊപ്പിയും ഉടൻ തെറിക്കുമെന്ന് പി.വി അൻവർ എം.എൽ.എ പറഞ്ഞു.