കണ്ണട ഉപയോഗം കുറക്കാൻ തുള്ളിമരുന്നെന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഈ തുള്ളിമരുന്ന് കണ്ണിൽ ഒഴിക്കരുത്; ഇന്ത്യയിൽ താത്കാലിക നിരോധനം

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നവരിൽ കണ്ണട ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന തുള്ളി മരുന്നായിട്ടാണ് ഇതിനെ പരസ്യം ചെയ്തിരുന്നത്. എൻ്റോഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഈ മരുന്ന് നിർമിക്കാൻ നൽകിയ അനുമതി ഡിജിസിഎ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. തുള്ളി മരുന്ന് ഒഴിച്ചാൽ കണ്ണട ഉപയോഗം കുറയ്ക്കാൻ കഴിയുമെന്ന അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡിസിജിഐ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് അനുമതി […]

യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി വിട്ടു നൽ‌കും; പൊതുദർശനം ഇന്ന്

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമായി എയിംസിനു വിട്ടു കൊടുക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം കുടുംബാംഗങ്ങളാണ് മൃതദേഹം വിട്ടു കൊടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദി വയർ ന്യൂസ് പോർ‌ട്ടൽ എഡിറ്റർ സീമ ചിഷ്ടിയാണ് യെച്ചൂരിയുടെ ഭാര്യ. മൃതദേഹം ഇന്ന് വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. 14ന് എകെജി സെന്‍ററിൽ പൊതുദർശനത്തിനു ശേഷം മൂന്നു മണിയോടെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകും.

ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാര്‍’; കൂടിക്കാഴ്ചയ്ക്ക് ഡോക്ടമാര്‍ എത്താത്തതില്‍ മമതയുടെ അപ്രതീക്ഷിത പ്രഖ്യാപനം

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി അറിയിച്ചത്. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ക്ക് ഇന്നെങ്കിലും അറുതി വരുമെന്ന് താന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മമത പറഞ്ഞു. സംഭവിച്ചതിനെല്ലാം […]

കൊവിഡ് ലോക്ഡൌൺ സാരമായി ബാധിച്ചു, ആശങ്കയായി മസ്തിഷ്ക വാർധക്യം, കുട്ടികൾക്ക് പെട്ടന്ന് പ്രായമാകുന്നുവെന്ന് പഠനം

ന്യൂയോർക്ക്: ഒന്നരവർഷത്തോളം നീണ്ട കൊവിഡ് ലോക്ഡൗൺ കാലം നമ്മുടെ കുട്ടികളുടെ സാമൂഹിക വിവേകത്തെയും കായിക ക്ഷമതയെയും മാനസികാരോഗ്യത്തെയുമെല്ലാം ബാധിച്ചെന്നു കാണിക്കുന്ന പഠനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എംആർഐ സ്കാനുകളില്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അകാല മസ്തിഷ്ക വാർധക്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സർവകലാശാല. അതേസമയം ലോക്ഡൗണിലൂടെ കടന്നുപോയവരിൽ മസ്തിഷ്ക വാർധക്യം കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നത്. 2018-ൽ ഒമ്പതിനും 17നും ഇടയില്‍‌ പ്രായമുള്ള 160 കുട്ടികളുടെ എംആർഐ സ്കാനുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. […]

1000 കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത് ഏഴ് സ്‌റ്റേഷനുകള്‍, കേരളത്തിലും റെയില്‍വേക്ക് പണക്കിലുക്കം

രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെട്ടിട്ടില്ല. ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ മാത്രമാണ് ആയിരം കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം നല്‍കുന്ന സ്റ്റേഷന്‍. 2023-2024 സാമ്ബത്തിക വര്‍ഷത്തിലെ കണക്കുകളാണ് റെയില്‍വേ പുറത്ത് വിട്ടിരിക്കുന്നത്. 3337 കോടി രൂപ വരുമാനം നല്‍കുന്ന ന്യൂഡല്‍ഹി സ്റ്റേഷനാണ് ഒന്നാം സ്ഥാനത്തുള്ളത്. […]

ആപ്പിളിനെ ‘സൈഡാക്കി’ വാവെയ്; മൂന്നായി മടക്കാവുന്ന ലോകത്തെ ആദ്യ ഫോൺ, 2 ദിവസത്തിൽ 30 ലക്ഷം പ്രീഓർഡർ

ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോൺ – മേറ്റ് XT അൾട്ടിമേറ്റ് എഡിഷൻ അവതരിപ്പിച്ച് വാവെയ്. കുറേനാളുകളായി പല കമ്പനികളും മൂന്നായി മടക്കാവുന്ന ഫോണുകളുടെ ടീസറുകൾ അവതരിപ്പിച്ചു. പക്ഷേ വിപണിയിലിറക്കാനാവുന്ന ഒരു ട്രിപ്പിൾ‌ ഫോൾഡബ്ള്‍ ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കി മുന്നിൽ എത്താനായത് വാവെയ്ക്ക് മാത്രമാണ്.പൂർണ്ണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, അത് 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K […]

കഞ്ചാവ് വിൽപ്പനക്കാരുടെ കൈവശം കുറേ മിഠായികൾ, സംശയം തോന്നി ലാബിലയച്ചു, പരിശോധന റിപ്പോർട്ട് ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികൾ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികൾ പരിശോധനക്കയച്ചു. ഒടുവിൽ പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യം […]

ഷോക്കേല്‍ക്കാന്‍ തയ്യാറായിക്കോളൂ, വൈദ്യുതി ചാര്‍ജ് കൂടും; വേനല്‍ക്കാലത്ത് പ്രത്യേക ഫീസും ഈടാക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. ഈ വര്‍ഷം വൈദ്യുതി നിരക്ക് 4.45 ശതമാനമെങ്കിലും കൂട്ടണം എന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷന് മുന്നില്‍വച്ചിരിക്കുകയാണ്. ഇതിന് പുറമേ വര്‍ഷത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസം സമ്മര്‍ ചാര്‍ജ് ഇനത്തില്‍ പ്രത്യേക ഫീസ് ഈടാക്കണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ ചെലവ് കൂടിയത് കാരണം നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട പോകാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. 6400 കോടി രൂപയുടെ കുറവാണ് […]

ആധാർ പുതുക്കാത്തവർ ജാഗ്രതൈ; സൗജന്യമായി ചെയ്യാനുള്ള അവസരം രണ്ട് ദിവസം കൂടി മാത്രം

ഇനി രണ്ട് ദിവസം മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാൻ ശേഷിക്കുന്നത്. സെപ്റ്റംബർ 14 കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് പണം നൽകേണ്ടതായി വരും. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണ്. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി […]

പാനായിക്കുളം കേസില്‍ നിരപരാധികളെ കുടുക്കുകയും ജഡ്ജിയെ സിമിയാക്കുകയും ചെയ്ത എസ് പി ശശിധരനെ പുകഴ്ത്തി വി ഡി സതീശൻ 

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധി നേടിയ മലപ്പുറം എസ്പി എസ് ശശിധരനെ മാറ്റിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അമര്‍ഷം. മലപ്പുറം ജില്ലയിലെ പോലിസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മലപ്പുറം എസ്പി എസ് ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും സതീശന്‍ പറഞ്ഞു. പാനായിക്കുളം കേസില്‍ നിരപരാധികളെ കുടുക്കുകയും ജഡ്ജിയെ സിമിയാക്കുകയും ചെയ്ത എസ് പി ശശിധരനെ പുകഴ്ത്തി വി ഡി സതീശന്‍ […]

  • 1
  • 2