വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന […]

മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു; പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു

മലപ്പുറം: സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ പറ്റിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ​ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന്റെ കൈയിൽ സ്വർണം കൈമാറണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ബന്ധുവിന്റെ കൈയിൽ സുബീഷ് സ്വർണം കൊടുത്തില്ല. […]

താനൂരിൽ കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ പനങ്ങാട്ടൂർ സ്വദേശി മരിച്ചു

താനൂർ: കാട്ടിലങ്ങാടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. പനങ്ങാട്ടൂർ മാണിക്യപറമ്പിൽ പരമേശ്വരൻ (58) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് അപകടം നടന്നത്. സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പുറകിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. നാളെ വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. ഭാര്യ: ശാന്ത. മൂന്ന് മക്കളുണ്ട്.

വാളയാര്‍ പെൺകുട്ടികൾക്കെതിരായ മോശം പരാമര്‍ശം: 24 ന്യൂസ് ചാനലിനെതിരെ പോക്സോ ചുമത്താവുന്നതെന്ന് ഹൈക്കോടതി

കൊച്ചി : വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. മരിച്ച വാളയാർ പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. എന്നാൽ ഉദ്യോഗസ്ഥമെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി […]

ശ്രുതിയെ തനിച്ചാക്കില്ല, ജെൻസൻ ആഗ്രഹിച്ചത് പോലെ നല്ല ജോലി സമ്മാനിക്കും -മന്ത്രി കെ. രാജൻ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നഷ്ടമായതിന് പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട് ചൂരല്‍മല സ്വദേശിനി ശ്രുതിക്ക് അനുയോജ്യമായ ജോലി നല്‍കുമെന്ന് മന്ത്രി കെ. രാജൻ. ശ്രുതിയുടെ പ്രതിശ്രുത വരൻ ജൻസെൻ കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ശ്രുതിക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കണമെന്നായിരുന്നു ജെൻസന്‍റെ ആഗ്രഹം. ജെൻസൻ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും… ശ്രുതി ഒറ്റപ്പെടില്ല. സർക്കാർ എല്ലാ സഹായങ്ങളും നല്‍കും’ -മന്ത്രി പറഞ്ഞു. […]

പെട്രോളിനും ഡീസലിനും രണ്ടു രുപ കുറയ്ക്കാൻ നിർദേശം; തീരുമാനം ക്രൂഡോയിലിന്റെ വിലയിടിഞ്ഞതിനെ തുടർന്ന്

  ന്യൂഡൽഹി: ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തി. 2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തിൽ കുറയുന്നത്. എന്നാൽ എപ്പോൾമുതലാണ് ഈ വിലക്കുറവ് നിലവിൽ വരുന്നതെന്ന് വ്യക്തമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് […]

വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി.

വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.   മുന്നിലും പിന്നിലും 70%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളിൽ 50%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.   […]

  • 1
  • 2