പണിവരുന്നുണ്ടെന്ന് എംവിഡി; അരുത്, ഇത്തരം ‘പാർക്കിംഗ് അപാരതകൾ’

റോഡുകളിലെ അനധികൃത പാർക്കിംഗിനെതിരെ ബോഝവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇതിനിതെരി രംഗത്തെത്തിയത്. താത്കാലിക സമയ ലാഭത്തിന് വേണ്ടി തോന്നിയപോലെ വാഹനം റോഡിൽ പാർക്ക് ചെയ്യുമ്പോൾ മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്യത്തെയാവാം നമ്മൾ തടസ്സപ്പെടുത്തുന്നതെന്ന് പോസ്റ്റിൽ എംവിഡി ഓർമ്മിപ്പിക്കുന്നു. അലക്ഷ്യമായ പാർക്കിംഗ് അപകട കാരണമായേക്കാമെന്നും നിയമം പാലിച്ച് ഓടിക്കുന്ന നിരപരാധികൾ ഇരകളായേക്കാം എന്നും എംവിഡി പറയുന്നു. ★താഴെ പറയുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെടുന്നു • കൊടുംവളവിലും വളവിന് സമീപത്തും •പെഡസ്ടിയൻ […]

നമ്മള്‍ ചരിത്രം സൃഷ്ടിച്ചു’ ; 100 കോടി ഫോളോവേഴ്‌സുമായി റൊണാള്‍ഡോ

കളിക്കളത്തിനു പുറത്തും റെക്കോര്‍ഡുകള്‍ കുറിക്കുന്നത് തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ഇതിഹാസത്തെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലുമായാണ് താരത്തിന് 1 ബില്യണ്‍ ഫോളോവേഴ്‌സുള്ളത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ 113 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍. ഇത് കേവലം തന്നോടുള്ള ഇഷ്ടത്തിനപ്പുറം ഫുട്‌ബോള്‍ എന്ന മഹത്തായ കായിക വിനോദത്തോടുള്ള അടങ്ങാത്ത […]

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കില്ല; ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം :  കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തിരമായി പിൻവലിക്കുവാൻ ഗതാഗതവകുപ്പ് മന്ത്രി നിർദ്ദേശിച്ചു. ആഗസ്‌ത്‌ 12നായിരുന്നു ഉത്തരവിറങ്ങിയത്‌. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാർക്ക് ശമ്പളം നൽകിയതിന് തൊട്ടുപിന്നാലെ ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് നൽകിയ നിർദ്ദേശത്തിൽ ഗതാഗതമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

2030നകം 10,000 മെ​ഗാവാട്ട് വൈദ്യുതി , ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് 2030ഓടെ 10,000 മെ​ഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കെഎസ്ഇബി. ഒരു ദശാബ്ദത്തിനുള്ളിൽ 1-01 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത നിലയങ്ങൾ പുതുതായി ​ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. ആറുവർഷത്തിനുള്ളിൽ പരമാവധി 171 മെ​ഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാനാകുമെന്ന്‌ ലക്ഷ്യവയ്‌ക്കുന്നതെന്ന് മന്ത്രി കെ ക-ൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞ് തടസപ്പെടുത്തുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് വലിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങിയെത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ്‌–- മന്ത്രി പറഞ്ഞു. 50 മെ​ഗാവാട്ടിന്റെ വെസ്‌റ്റ്‌ കല്ലട ഫ്ലോട്ടിങ് സോളാർ […]

ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റു; എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി

കോഴിക്കോട്: ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസ്സിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് പരാതിക്കാരനായ പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയ മകന്‍ പി.പി. റാഹിദ് മൊയ്തീന്‍ […]

ജനങ്ങള്‍ സൂക്ഷിക്കണം, പനി ലക്ഷണം കണ്ടാല്‍ ഉടൻ ചികിത്സ തേടൂ; രണ്ടാഴ്‌ചയ്‌ക്കിടെ മരിച്ചത് അഞ്ചുപേർ 

മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ അഞ്ച് മരണങ്ങളുണ്ടായി. പനി ബാധിച്ച്‌ ഒരാളും എലിപ്പനി ബാധിച്ച്‌ മൂന്ന് പേരും ഡെങ്കിപ്പനി ബാധിച്ച്‌ ഒരാളും മരിച്ചു. പകർച്ചവ്യാധികളെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഡെങ്കി ലക്ഷണങ്ങളോടെ 1325 പേർ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്‌ കേസുകള്‍ കൂടുതലാണ്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ പകർച്ചവ്യാധികള്‍ വർദ്ധിച്ചേക്കാമെന്നാണ് […]

ഗതാഗത നിരോധനം

തിരൂർ : പനമ്പാലം പാലം പദ്ധതിയുടെ ബാക്കിയുള്ള പ്രവൃത്തികൾ അടിയന്തിരമായിപൂർത്തീകരിക്കേണ്ടതിനാൽ പ്രസ്തുത റോഡിലൂടെയുള്ള 2024 സെപ്റ്റംബർ മാസം 18-ാ0 (18/09/2024) തിയ്യതി മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു. ഗതാഗത നിയന്ത്രണ കാലയളവിൽ വൈലത്തൂർ-മീശപ്പടി റോഡ് ഉപയോഗപ്പെടുത്തുക. തിരൂരിൽ നിന്നും പനമ്പാലം വഴി സർവീസ് നടത്തുന്ന ബസുകളും വൈലത്തൂർ-മീശപ്പടി റോഡ് ഉപയോഗിച്ച് സർവീസ് നടത്തേണ്ടതാണ്. ഇരിങ്ങാവൂർ, കടുങ്ങാത്തുകുണ്ട് ഭാഗത്തു നിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മീശപ്പടിയിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പോകേണ്ടതാണ്. […]

ഐഫോണ്‍ 16 സീരീസിനായി ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം, വിലയും മറ്റ് വിവരങ്ങളും

ഐഫോണ്‍ 16 മോഡലുകള്‍ ഇന്ന് മുതല്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ ഒമ്പതിനാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസ് പുറത്തിറക്കിയത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇതിലുള്ളത്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായെത്തുന്ന ആദ്യ ഐഫോണുകളാണിവ. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകളാണ് ഇതുവഴി ഫോണുകളില്‍ ലഭിക്കുക. ആപ്പിളിന്റെ പുതിയ എ18 ചിപ്പ്‌സെറ്റുകളിലാണ് ഫോമിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ 15 മോഡലുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ബാറ്ററി […]

33 ബോളിൽ സെഞ്ചുറി, 45 പന്തിൽ 139 റൺസ്; ഞെട്ടിച്ച് വിഷ്ണു വിനോദ്, സ്വപ്ന പ്രകടനം കേരള ക്രിക്കറ്റ് ലീഗിൽ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂർ ടൈറ്റൻസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. ആലപ്പി ടീം മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍ മറികടന്നാണ് തൃശൂര്‍ ജയം സ്വന്തമാക്കിത്. തൃശൂരിനായി ഓപ്പൺ ചെയ്ത വിഷ്ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ചു […]

മകൾ ദില്ലി പൊലീസിന്‍റെ പിടിയിലായെന്ന് വ്യാജ സന്ദേശം; എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

കൊച്ചി: എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. എംഎൽഎയുടെ മകൾ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, വെർച്വൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണംതട്ടുന്ന മറ്റൊരാൾ പൊലീസിന്‍റെ പിടിയിലാണ്. […]

  • 1
  • 2