കോളേജിലെ ഓണാഘോഷം അതിരുവിട്ടു; കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കണ്ണൂര്‍: ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്രചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അപകടരമായ വിധത്തിൽ വാഹനം ഓടിച്ചത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അഭ്യാസ പ്രകടനം. കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍.ടി.ഒ. തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്. അപകടകരമായ […]


