അവധി ആധിയില്ലാതെ ആഘോഷിക്കാം; വീടിനു പോലീസ് സംരക്ഷണം ഒരുക്കും

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ഇനി ഭയം വേണ്ട. അക്കാര്യം പൊലീസിനെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യമാണ് ഇതിനായി വിനിയോഗിക്കാവുന്നത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ സൗകര്യം വിനിയോഗിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന […]

പാലക്കാട് നിന്ന് വയനാടിനൊരു കൈത്താങ്ങ്; ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം

വയനാടിനായി ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം. പാലക്കാട് കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി വിളവിറക്കിയത്. ചെണ്ടുമല്ലിയുടെ വിളവെടുപ്പ് കർഷക സംഘം പാലക്കാട് ജില്ലാ ഭാരവാഹികൾ നിർവഹിച്ചു. പൊൻകതിർ വിളയുന്ന പാടത്ത് അതിജീവനത്തിൻ്റെ പൂകൃഷി നടത്തി കേരള കർഷക സംഘം. വയനാട്ടിലെ ദുരിത ബാധിതരുടെ അതിജീവനത്തിനായി കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. കർഷക സംഘം പാലക്കാട് ജില്ലാ […]

തുടരുന്ന അവഗണന; വയനാട് ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്രം

വയനാടിന്റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ ആഘാതം കണ്ടെങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇനിയും സഹായം പ്രഖ്യാപിച്ചിട്ടില്ല. മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‌ ശേഷം പ്രളയമുണ്ടായ സംസ്ഥനങ്ങൾക്ക്‌ വൻ ധനസഹായം പ്രഖ്യാപിച്ചിരിക്കെയാണ്‌ കേരളത്തോടുള്ള വിവേചനം. ദുരന്തമുണ്ടായി പതിനൊന്നാം ദിവസം പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച സഹായ വാഗ്ദാനം ഒരു മാസം പിന്നിടുമ്പോഴും പ്രഖ്യാപിച്ചിട്ടില്ല. സമഗ്ര സ്ഥിര പുനരധിവാസത്തിന്‌ ഭൂമി വരെ കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ. സാമ്പത്തിക സഹായമുൾപ്പെടെ നൽകി താൽക്കാലിക പുനരധിവാസം ഒരുമാസത്തിനിടെ […]

അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തല്‍; പരാതിയുമായി കോഴിക്കൂടം ആദിവാസി ഊരിലെ ആദിവാസികളൾ

അട്ടപ്പാടി: അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതിയുമായി കോഴിക്കൂടം ഊരിലെ ആദിവാസികൾ. ഇതു സംബന്ധിച്ച്‌ പാലക്കാട് കലക്ടര്‍ അന്വേഷണം തുടങ്ങി. വയലൂര്‍ ഭാഗത്ത് റോഡില്‍ മുറിച്ച്‌ മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശ നിയമപ്രകാരം നല്‍കിയ പ്രദേശത്തുനിന്നാണ് മരങ്ങള്‍ മുറിക്കുന്നത്. ഈ പ്രദേശത്തിന്റെ വടക്കും തെക്കും അതിര്‍ത്തി വരടിമലയാണ്. വടക്ക് വയലൂരും പടഞ്ഞാറ് വെങ്കക്കടവുമാണ് അതിരുകള്‍. പഴയകാലത്ത് കോഴിക്കൂടം, വയലൂര്‍ ഊരുകളിലെ ആദിവാസികളുടെ കൊത്തുകാട് ഭൂമികളായിരുന്നു. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 1947 ശേഷം […]

ആധാർ ഉപഭോക്താക്കൾക്ക് ആശ്വാസം; സമയ പരിധി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ സമയ പരിധി പുതുക്കിയതായി യുഐഡിഎഐ അറിയിക്കുന്നു. 2024 ഡിസംബർ 14 വരെ ആണ് പുതുക്കിയ തിയ്യതി. ഈ തീയതിക്ക് ശേഷം, നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ഫീസ് ആവശ്യമാണ്. 10 വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് യുഐഡിഎഐ വ്യക്തമാക്കുന്നു.

കോഴിക്കോട്ടുകാരെ സ്നേഹം കൊണ്ട് ഊട്ടിയ കാദർക്ക നിര്യാതനായി

കോഴിക്കോട് : 25 രൂപയ്ക്ക് ഊണും 60 രൂപക്ക് ബിരിയാണിയും വിളമ്പി കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ മനസ്സും വയറു നിറച്ച കാദർക്ക മെസ്സ് ഹൗസ് ഉടമ കാദർക്ക നിര്യാതനായി. നഗരത്തിൽ ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്ന തൊഴിലാളികളുടേയും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരുടേയും പ്രധാന ആശ്രയമായിരുന്നു ഈ മെസ്സ്. ആദ്യം ചെമ്മണ്ണൂർ ജ്വല്ലറിയുടെ അടുത്തുള്ള ചെറിയ വീട്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്റ്റേഡിയത്തിന് അടുത്തുള്ള യൂണിറ്റി ഹൗസിന് തൊട്ടരികിലുള്ള വീട്ടിലേക്ക് മാറ്റി. ഇവിടെ സപ്ലയർമാർ അല്ല ഭക്ഷണം വിളമ്പിയിരുന്നത് എന്നതാണ് ഈ […]

കോഴിക്കോട് വിദ്യാർത്ഥിനിയെ കാണാതായി

മാത്തോട്ടം:വിദ്യാർത്ഥിനിയെ കാണാതായി. മാത്തോട്ടം അരക്കിണർ കളത്തിങ്കൽ പറമ്പ് ദിൽഷാസിൽ ആയിഷ റെന (18) യെ ആണ് കാണാതായത്. മാനഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലു ള്ള Akash Institute ൽ Entrance coaching ന് പഠിക്കുകയാണ്. ഇന്നു വൈകീട്ട് 5:30 ന് mobile Phone ഉപയോഗിച്ചതിന് മാതാവ് വഴക്ക് പറത്തതിന് പിന്നാലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പോയിട്ട് തിരികെ വന്നിട്ടില്ല. വീട്ടിൽ നിന്ന് പോകുന്ന സമയം മഞ്ഞ ചുരിദാർ, റോസ് പാൻ്റ്, കറുത്ത ഷാൾ, കൂടാതെ […]

വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം; ഒരു കോടിയിലേറെ രൂപയുടെ വായ്പകള്‍ എഴുതിത്തളളും

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് […]

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്‍റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. അതേസമയം വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക് എന്ന പേരില്‍ പരിശോധനകള്‍ നടത്തി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും […]