ആശുപത്രി ബില്‍ അടക്കമുള്ള UPI ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി NPCI.

ഏതാനും വിഭാഗങ്ങളിലെ യു.പി.ഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമായി ഉയർത്തി നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ (NPCI).തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഉയർന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി. സ്റ്റാൻഡേർഡ് യു.പി.ഐ ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം, ക്യാപിറ്റല്‍ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകള്‍ക്ക് രണ്ടുലക്ഷവും. എന്നാല്‍, ഓഗസ്റ്റ് 24-ലെ നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ സർക്കുലർ പ്രകാരം, നികുതി ഇടപാടുകള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐ.പി.ഒ തുടങ്ങിയ ഇടപാടുകള്‍ക്ക് […]

നടക്കുന്നത് ഗൂഢനീക്കം; വയനാട് ദുരന്തനിവാരണച്ചെലവ് കണക്കിൽ വിശദീകരണവുമായി മുഖ്യമന്ത്രി

വയനാട് : ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമെന്നും വിമർശനമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച […]

 മൂലക്കുരു ക്ലിനിക്; അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂട്ടിച്ച് ജില്ലാ കളക്ടർ

തിരൂരങ്ങാടി: നഗരസഭ പരിധിയില്‍ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവ പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തിരൂരങ്ങാടിയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. മലപ്പുറം അസിസ്റ്റന്റ് കളക്‌ടർ വി.എം. ആര്യയുടെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകള്‍ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ അടച്ചുപൂട്ടിയത്. […]

ആധാര്‍ പുതുക്കല്‍ സൗജന്യം: ഡിസംബര്‍ 14വരെ നീട്ടി

ന്യൂഡൽഹി : സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 14വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി സെപ്റ്റംബര്‍ 14 ആയിരുന്നു. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാം. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് […]

നിപ ബാധിച്ച് മരിച്ച 24-കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്; പൊലീസ് സ്റ്റേഷനിലും സമ്പർക്കം

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ് സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. പനി ബാധിച്ച് ഇയാളിൽ […]

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വര്‍ഷത്തിനുള്ളില്‍? നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ദില്ലി : മൂന്നാം മോദി സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രികയിലെ വാഗ്ദാനം ബിജെപി യാഥാർത്ഥ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി […]

സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പ്രതിക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തി

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്‌മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പോലിസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പോലിസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പോലിസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ […]

രാജൻ ഇല്ലാത്ത ആദ്യ നബിദിനം ,മുടങ്ങാതെ ഈ വർഷവും മധുരം നൽകി ആറു വയസ്സുകാരൻ

ചെറുമുക്ക് : ചെറുമുക്ക് മമ്പാഉൽ ഉലും സെക്കണ്ടറി മദ്രസ ഉഖുവത്തുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിൽ നടന്ന നബിദിന ഘോഷയാത്രക്ക് ഈ വർഷവും മധുരം നൽകി ചെറുമുക്ക് മുളമുക്കിൽ രാജൻ്റെ കുടുംബം. നീണ്ട പതിനഞ്ചു വർഷക്കാലമായി മധുര പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണ നടത്തിയിരുന്ന ചെറുമുക്ക് വെസ്റ്റിലെ തെങ്ങ് കയറ്റ തോയിലാളിയും കര്ഷകനുമായ മുളമുക്കിൽ രാജൻ എന്ന സഹോദരൻ കഴിഞ്ഞ ഏപ്രീൽ ഒന്നാം തിയതി മരണപ്പെട്ടിരുന്നു. എന്നാൽ രാജൻ്റെ സ്മരണക്കായി രാജൻ്റെ മകളുടെ മകൻ ആറു വയസ്സുകാരനായ അർജിത്ത് […]

റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്, മലപ്പുറം ജില്ലയിൽ ഒക്ടോബർ 3 മുതൽ മസ്റ്ററിംഗ് നടക്കും

മലപ്പുറം : സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിങ്ങ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ഒക്ടോബര്‍ […]

ഒഴൂരിൽ പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയിലൽ കണ്ടെത്തി

ഒഴൂർ : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുക്കുടളത്ത് കല്ലുവെട്ടുകുഴിയിൽ സുബ്രഹ്‌മണ്യന്റെ മകൾ സുസ്മ‌ിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മരിച്ച തിരൂർ ഡയറ്റിലെ ഇന്ദുലേഖ എന്ന പെൺകുട്ടിയുടെ അടുത്താണ് സുസ്‌മിതയുടെയും വീട്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. […]

  • 1
  • 2