വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ […]

നിപ: പുതുക്കിയ സമ്പർക്കപ്പട്ടികയിൽ 175 പേർ; 74 ആരോഗ്യപ്രവർത്തകരും

മലപ്പുറം: നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ് ആശുപത്രി, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്, നടുവത്ത് ഫാസിൽ ക്ലിനിക്ക്, പാരമ്പര്യ വൈദ്യശാല, വണ്ടൂർ ജാഫർ ക്ലിനിക്ക് എന്നീ സ്ഥലങ്ങൾ രോഗി സന്ദർശിച്ചു. ■ പുതുക്കിയ സമ്പർക്കപ്പട്ടികയിൽ 175 പേരാണുള്ളത് ■ 104 പേർ ഹൈ-റിസ്ക‌് വിഭാഗത്തിൽ ■ 74 പേർ ആരോഗ്യപ്രവർത്തകർ ■ 13 പേരുടെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ■ 10 പേർ നിലവിൽ ചികിത്സയിൽ

മലയാള സിനിമ മേഖലയിൽ പുതിയ സംഘടന വരുന്നു; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കും ചേരിപ്പോരിനും പിന്നാലെ മലയാള സിനിമ മേഖലയിൽ പുതിയ സംഘടന രൂപീകരിക്കാൻ ശ്രമം. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. രൂപീകരണം സംബന്ധിച്ച് അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. സമത്വം, സഹകരണം, സാമൂഹിക നീതി […]

ഉല്ലാസ ബോട്ടുകളെ നിയന്ത്രിക്കും; സര്‍‌വീസ് അനുമതി 11 ബോട്ടുകള്‍ക്ക് മാത്രം

മലപ്പുറം: ഓണവും സ്‌കൂള്‍ അവധിയും ആഘോഷമാക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് മുന്നില്‍ കണ്ട് ഉല്ലാസ ബോട്ട് സർവീസുകള്‍ക്ക് കർശന നിയന്ത്രണമേർപ്പെടുത്തി അധികൃതർ. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളോട് മതിയായ രേഖകള്‍ ഹാജരാക്കാൻ മാരിടൈം ബോർഡ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 11 ബോട്ടുകള്‍ മാത്രമാണ് യഥാവിധി രേഖകള്‍ സമർപ്പിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമാണ് ഈ ഓണം സീസണില്‍ ഉല്ലാസ ബോട്ട് സർവീസ് നടത്താൻ അനുമതിയുള്ളത്. ഭാരതപുഴയിലും ചാലിയാറിലുമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ […]

മാസ്‌ക് നിര്‍ബന്ധമാക്കി, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്’; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു

മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്ബാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. […]

ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

  കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് […]

കോഴിക്കോട് പെരുവയലിൽ വീട് കുത്തിത്തുറന്ന് മേഷണം; 30 പവൻ സ്വർണവും 70,000 രൂപയും കവർന്നു

കോഴിക്കോട്: പെരുവയലില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 30 പവൻ സ്വർണവും 70,000 രൂപയും കവർന്നു. ചെറുകുളത്തൂരിലെ നിർമ്മല അന്തർജ്ജനത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടില്‍ നിർമ്മല അന്തർജനം മാത്രമാണുള്ളതെന്നും രാത്രിയില്‍ തൊട്ടടുത്ത ബന്ധു വീട്ടിലാണ് ഇവരുടെ താമസമെന്നും ബന്ധു നവീൻ പറഞ്ഞു. നിർമ്മല ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതില്‍ കർത്താണ് കള്ളൻ […]

  • 1
  • 2