താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ? വല്ലാത്തൊരു ഫീലാണെന്ന് മന്ത്രി റിയാസ്

കോഴിക്കോട് : നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചു പിടിക്കാമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ. കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണമെന്നും ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണമെന്നും മന്ത്രി കുറിച്ചു. ചുരത്തിലെ കച്ചവടക്കാർ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം. വയനാട് പോകുന്ന എല്ലാവരുടെയും ഫേവറേറ്റ് […]

നാടിൻ നന്മകനേ പൊന്മകനേ..’; ഒന്നുമില്ലായ്മയില്‍ നിന്ന് ബി.എം.ഡബ്ല്യുവിലേറിയ ഇല്ലുമിനാറ്റി മാജിക്കുമായി ഡാബ്സി

ആവേശം’ സിനിമ കണ്ടവരാരും ഇല്ലുമിനാറ്റി പാട്ട് മറക്കില്ല. യുവാക്കളെ ആവേശത്തിരയേറാൻ പ്രാപ്തമാക്കിയ ഫഹദ് ഫാസിലിന്റെ ‘ആവേശം’ സിനിമയിലെ പാട്ട് പാടിയത് ഡാബ്സി എന്ന ചങ്ങരംകുളത്തുകാരുടെ സ്വന്തം മുഹമ്മദ് ഫാസിലാണ്. ‘കല വിപ്ലവമാണ്, ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ബി.എം.ഡബ്ല്യു നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു. അതിനേക്കാള്‍ വലിയ അഭിമാനമെന്താണ്? എനിക്ക് ചെയ്യാനാവുമെങ്കില്‍ ആർക്കും ചെയ്യാം’. ഡാബ്സി പറയുന്നു. പാട്ട് ഹിറ്റ് എന്നല്ല, ഹിറ്റോട് ഹിറ്റാണ്. ആറു മാസം കഴിഞ്ഞിട്ടും ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു ‘ഇല്ലുമിനാറ്റി.. ഇല്ലുമിനാറ്റി’ എന്ന വരികള്‍. […]

ലെബനോനിൽ ഒരേസമയം പൊട്ടിത്തെറിച്ചത് 1000ത്തിലേറെ പേജറുകൾ; 2000ത്തിലേറെ പേർക്ക് പരിക്ക്, ഏറെയും ഹിസ്ബുള്ള അംഗങ്ങൾ

ബെയ്റൂട്ട് : ഇറാൻ്റെ പിന്തുണയുള്ള ലെബനോനിൽ ഒരേസസമയം 1000ത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ച് 2000ത്തിലേറെ പേർക്ക് പരിക്ക്. എട്ടുപേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനോനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ നൂറുകണക്കിന് അംഗങ്ങൾക്ക് പരിക്കേറ്റു. ലെബനോനിലെ ഇറാൻ അംബാസഡർ മോജ്താബ അമാനിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ആരോപിച്ചു. യുഎസും യൂറോപ്യൻ യൂണിയനും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി […]

റഹീമിന്റെ മോചനം, ഒക്ടോബർ 17ന് വാദം കേൾക്കും

റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിക്കും. റഹീം നിയമ സഹായ സമിതിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറി. ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ […]

വയനാട് ദുരന്തത്തിലെ മാധ്യമ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം; ആരോപണത്തിനു പിന്നിൽ കേരളത്തിന് ചില്ലിക്കാശ് നൽകാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള തന്ത്രം

വയനാട് ദുരന്തത്തിലെ  മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം. ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ തന്ത്രമാണ് വാർത്തകൾക്കു പിന്നിലെന്നാണ് സൂചന. അതേസമയം, വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത് തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ദുരന്തഘട്ടത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരളജനതയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത. സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട്  സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് മാധ്യമങ്ങള്‍ […]

കൊടികുത്തിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വരുമാനം ഒരു കോടി കവിഞ്ഞു

പെരിന്തൽമണ്ണ: കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരി പ്രവാഹം. പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തി മലയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് അങ്ങോട്ടെത്തുന്ന പ്രകൃതി സ്‌നേഹികളുടെ എണ്ണം കൂടിയത്. പ്രവേശന ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏര്‍പ്പെടുത്തിയ 2021സെപ്റ്റംബര്‍ 15മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്. പ്രവേശന കവാടം മുതല്‍ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച്‌ മനോഹരമാക്കല്‍, നിരീക്ഷണഗോപുരം മോടികൂട്ടല്‍, കുട്ടികളുടെ […]

പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ. ഡൽഹി എൻ ഐ എ പ്രത്യേക കോടതിയാണ് നാലു ദിവസത്തെ പരോൾ നൽകിയത്. മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു അനുമതി. ബുധനാഴ്ച‌ വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയിൽ മലപ്പുറം തലക്കാട് തൃപ്പങ്ങോട്ട് ഓഡിറ്റോറിയത്തിലാണ് നികാഹ്. നികാഹിലും വീട്ടിലെ വിവാഹ ചടങ്ങുകളിലും പങ്കെടുക്കാൻ ഒരു ദിവസം ആറു മണിക്കൂർ വീതമാണ് അനുവദിച്ചത്. വിവിധ ഉപാധികളോടെയാണ് കോടതി […]

മലപ്പുറം എസ്.പി.യായി ആർ. വിശ്വനാഥ് ചുമതലയേറ്റു

മലപ്പുറം: ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് ചുമതലയേറ്റു. എസ്.പി. ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ എസ്.പി. എസ്. ശശിധരനിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ശശിധരൻ വിജിലൻസ് എറണാകുളം റെയ്ഞ്ച് എസ്.പി.യായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് വിശ്വനാഥ് എത്തുന്നത്. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായിരുന്ന വിശ്വനാഥ് ആലുവ സ്വദേശിയാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരേ പി.വി. അൻവർ എം.എൽ.എ. ആരോപണങ്ങൾ ഉന്നയിക്കുകയും ആഭ്യന്തര വകുപ്പിനു പരാതി […]

ഗുണ്ടൽപേട്ടിൽ ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി : മൂന്നു പേർക്ക് ദാരുണാന്ത്യം

ബത്തേരി : ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹൻ, ഭാര്യ പൂതാടി തോണിക്കുഴിയിൽ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ബൈക്കിൽ ടോറസ് ലോറി ഇടിച്ചു കയറിയത്. ബൈക്ക് പൂർണ്ണമായും ലോറിക്കടിയിൽപ്പെടുകയായിരുന്നു. ധനേഷ് തെറിച്ചു വീഴുകയും, അഞ്ജുവും മകനും ബൈക്കും ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. ടോറസ് ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഗവേഷണ പദ്ധതിയുടെ കോർഡിനേറ്റർ Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. […]