ദുബായ് എയര്‍ ടാക്‌സി സര്‍വീസ് തീയതി പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ഡിസംബറോടെ ടാക്‌സികളില്‍ പറക്കാം

ദുബായ് : ദുബായില്‍ എയര്‍ ടാക്സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് അധികൃതര്‍. 2025 ഡിസംബറില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ച് വാണിജ്യ യാത്രാ സേവനത്തിനായി ഇലക്ട്രിക് എയര്‍ ടാക്സികള്‍ വികസിപ്പിക്കുന്ന ജോബി ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 2026 ന്‍റെ തുടക്കത്തില്‍ സര്‍വീസ് ആരംഭിക്കാനാണ് ആര്‍ടിഎയുമായുള്ള കരാര്‍ എങ്കിലും അടുത്ത വര്‍ഷം ഡിസംബറില്‍ തന്നെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജോബി ഏവിയേഷന്‍ മിഡില്‍ ഈസ്റ്റിന്‍റെ […]

മാവൂർ പെരുവയല്‍ പാടേരി ഇല്ലത്ത് വൻ കവര്‍ച്ച; തകര്‍ത്തത് ആറ് വാതിലുകള്‍, കവര്‍ന്നത് 19 ലക്ഷം രൂപയുടെ ആഭരണങ്ങൾ

കോഴിക്കോട്/മാവൂർ: മുന്നൂറിലേറെ വർഷം പഴക്കമുള്ള പൂവാട്ടുപറമ്പ് പെരുവയലിലെ പാടേരി ഇല്ലത്ത് വൻ കവർച്ച. വയോധികയായ വീട്ടമ്മമാത്രം താമസിച്ചിരുന്ന ഇല്ലത്തിന്റെ മുൻവാതില്‍ ഉള്‍പ്പെടെ ആറ് വാതിലുകളുടെ പൂട്ടുതകർത്ത് 19 ലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങള്‍ കവർന്നു. പെരിങ്ങൊളം ഹയർസെക്കൻഡറി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകൻ പരേതനായ ഗോവിന്ദൻനമ്ബൂതിരിയുടെ ഭാര്യ നിർമല അന്തർജനം (73) താമസിക്കുന്ന ചെറുകുളത്തൂർ കുന്നത്തുപറമ്ബിലെ പാടേരി ഇല്ലത്താണ് ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പകലിനും ഇടയില്‍ കവർച്ച നടന്നത്. 30 പവനിലേറെ തൂക്കംവരുന്ന വളകള്‍, മാലകള്‍, പവിത്രമോതിരം, മണിമാല […]

കൊടുക്കാത്ത ബ്രഡ് പൂത്തതുപോലെ ചെലവഴിക്കാത്ത പണം ചെലവാക്കി എന്ന് കാണിക്കുന്നു’: മന്ത്രി കെ രാജൻ 

👉 ഞങ്ങളുടെ ക്ഷമ ചൂരല്‍മലയിലെ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരിന് മുന്നില്‍ ഞങ്ങള്‍ കൊടുക്കുന്ന വിലയാണെന്ന് മന്ത്രി പറഞ്ഞു. വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നല്‍കിയ വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എന്തുകൊണ്ട് ഇക്കാര്യത്തില്‍ വികാരപരമായ അഭിപ്രായം പറയുന്നില്ല എന്നൊക്കെ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ഞങ്ങളുടെ ക്ഷമ ചൂരല്‍മലയിലെ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരിന് മുന്നില്‍ ഞങ്ങള്‍ കൊടുക്കുന്ന വിലയാണെന്ന് മന്ത്രി പറഞ്ഞു. […]

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദീഖ് കാപ്പന്‍ സുപ്രിം കോടതിയില്‍

ഹത്രാസ് കേസില്‍ ജാമ്യത്തിലിറങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചു.(Siddique Kappan seeks relaxation in bail conditions in Supreme Court)  ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഹത്രസില്‍ കലാപത്തിന് ഗൂഡാലോചന നടത്തി എന്നാരോപിച്ച് അറസ്റ്റിലായ സിദ്ദീഖ് രണ്ടു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിത്. ഉത്തര്‍പ്രദേശ് പോലീസ് സ്‌റ്റേഷനില്‍ എല്ലാ തിങ്കളാഴ്ച്ചയും ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദീഖ് കാപ്പന്‍ കോടതിയെ സമീപിച്ചത്. 2022 സപ്തംബര്‍ 8ന് ആണ് […]

കോഴിക്കോട്ടെ സ്കൂളിൽ വിദ്യാർഥിനികൾക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥിനികൾക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. 10നും 12നും ഇടയിൽ പ്രായമുള്ള 10 വിദ്യാർഥിനികളാണ് അധ്യാപനെതിരെ പരാതി നൽകിയത്. അതിനിടെ പരാതി ഒത്തുതീർപ്പാക്കാൻ അധ്യാപകനുമായി ബന്ധപ്പെട്ടവർ നീക്കം നടത്തുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്മെന്റിനും വിദ്യാർഥിനികൾ ആദ്യം പരാതി നൽകിയിരുന്നു. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിലുണ്ട്. എന്നാൽ വിദ്യാർഥികൾ പരാതി നൽകിയിട്ടും ഇക്കാര്യം പോലീസിനെയോ ശിശു ക്ഷേമ സമിതിയെയോ അറിയിക്കാൻ സ്ഥാപനം തയാറായില്ലെന്നും ആക്ഷേപമുണ്ട്. […]

മഞ്ചേരിയിൽ മങ്കി പോക്സ്? ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ; ശ്രവം പരിശോധനയ്ക്കയച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ മങ്കി പോക്സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ‌. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തിലാക്കിയത്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബർ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് […]

തദ്ദേശവാര്‍ഡ് പുനര്‍വിഭജനം: പുതിയതായി 1712 ജനപ്രതിനിധികള്‍; പ്രതിമാസം 1.56 കോടി രൂപ അധികം വേണം

തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തോടെ അധികാരത്തിലെത്തുന്ന പുതിയ 1712 ജനപ്രതിനിധികള്‍ക്കായി പ്രതിമാസം കണ്ടെത്തേണ്ടത് 1.56 കോടി രൂപ. ഓണറേറിയവും ഹാജർബത്തയും നല്‍കാനാണിത്. കൂടുതല്‍ തുക വേണ്ടത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. 375 പുതിയ അംഗങ്ങള്‍ക്കായി 1.23 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തിലെ 187 പുതിയ അംഗങ്ങള്‍ക്കായി 17.95 ലക്ഷം രൂപ വേണം. ജില്ല പഞ്ചായത്തിലെ 15 പുതിയ അംഗങ്ങള്‍ക്കായി 1.62 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയിലെ 128 കൗണ്‍സിലർമാർക്കായി 12.28 ലക്ഷവും കോർപറേഷനിലെ ഏഴ് കൗണ്‍സിലർമാർക്കായി 64,400 രൂപയും ചെലവാകും. 2025 ലെ […]

ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു.

തിരൂരങ്ങാടി: ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിൻ്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. […]

പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പള്‍സർ സുനി ഹൈകോടതിയില്‍ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പള്‍സർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ 2017 ഫെബ്രുവരി മുതല്‍ ജയിലിലാണ് സുനി. വിചാരണ നീണ്ടു പോകുന്നതിനാലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിലടക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കുള്ളില്‍ വിചാരണ […]

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും

അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. രണ്ടുദിവസങ്ങൾക്ക് ശേഷം താൻ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് […]