സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരിന് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാമെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഹരീഷ് വാസുദേവ്. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. വാചകങ്ങള്‍ ചോദ്യചിഹ്നമിട്ട് കാണിക്കുന്നതുപോലും ചട്ടലംഘനമാണ്. കള്ളപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മുമ്പോട്ടുപോകണമെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍റ് വ്യൂസിലായിരുന്നു പ്രതികരണം ഒരു വാർത്ത പുറത്തുമ്പോൾ കാണിക്കേണ്ട മര്യാദ പോലും മാധ്യമങ്ങൾ ലംഘിക്കുന്നു.  ഒരു വാർത്ത നൽകുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നില്ല. ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചപ്പോൾ  മന്ത്രി അടക്കമുള്ള വേണ്ടപ്പെട്ട അധികാരികളെ വിളിച്ച് […]

അടിച്ച്’ ആഘോഷിച്ച് മലയാളി; ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വീണ്ടും വർധന, കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴി‌ഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാൽ തിരുവോണം കഴി‌ഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ച് മുൻവർഷത്തെ ആകെ വിൽപ്പന […]

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയപ്പോഴാണ് മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ സമാജം കോർ കമ്മിറ്റി അംഗവുമായ രാജേഷ് കോടോത്ത് നിവേദനം നൽകിയത്. പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി […]

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭ‌ക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാനും പിഎൻആർ സ്റ്റാറ്റസ് നോക്കാനും മറ്റൊരു ആപ്പ്. അങ്ങനെ ഓരോ ഓരോ ആപ്പെടുത്ത് ഇനി ആപ്പിലാവണ്ട. റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സൂപ്പർ ആപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ആപ്പ് പണിപുരയിലാണെന്ന കാര്യം അറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനിയൊരു കുടക്കീഴില്‍ വരും. ഐആര്‍സിടിസി തയ്യാറാക്കിവരുന്ന പുതിയ […]

ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്

മലപ്പുറം : സംസ്ഥാനത്ത് 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. നിപ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് […]

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയില്‍ നിന്നെത്തിയ 38 കാരനാണ് രോഗം

മലപ്പുറം : മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി […]

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു, രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ് : ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ട് വരാനുള്ള ചെലവ് 100 കോടി രൂപ: കായിക മന്ത്രി

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ നൂറുകോടി രൂപയിൽ അധികം വേണ്ടി വരുംമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നവംബർ ആദ്യവാരം ടീം പ്രതിനിധികൾ കേരളത്തിൽ എത്തി കൊച്ചിയിലെ ഗ്രൗണ്ട് പരിശോധിക്കുമെന്നും ഈ ഘട്ടത്തിൽ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവെക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച നടത്തിയത്. കേരളത്തിൽ അക്കാദമി തുടങ്ങാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ഫാൻസിൽ മൂന്നിലൊന്നും […]

ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചു കയറി

കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചക്ക് 1 30 ഓടുകൂടിയാണ് സംഭവം. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്നു സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചു. പിക്കപ്പ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയിൽ 100 മീറ്ററിലേറെ നീങ്ങിയ ബസിൻ്റെ ടയർ ഉരുകി തീർന്ന നിലയിലായിരുന്നു. പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം […]

  • 1
  • 2