20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റഗ്രാമില്‍ നിയന്ത്രണങ്ങള്‍; 18 തികയാത്തവര്‍ ലോക്ക് ആകും

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ […]

ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും.

തിരുവനന്തപുരം:ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് റഗുലർ കോടതികളാക്കി മാറ്റുക. ഇതിലേക്കായി പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പോർട്ട്:- […]

കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചു; ഭർത്താവും പൂജാരിയും അറസ്റ്റിൽ

താമരശ്ശേരി: കുടുംബപ്രശ്‌നം പരിഹരിക്കാൻ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ച ഭർത്താവും പൂജാരിയും അറസ്റ്റിൽ പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയിൽ പ്രകാശൻ (46), അടിവാരം വാഴയിൽ വി ഷെമീർ (40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഷെമീറും ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ നഗ്ന പൂജ നടത്തണമെന്ന് പൂജാരിയായ പ്രകാശൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഷെമീർ ഭാര്യയെ പൂജക്ക് നിർബന്ധിച്ചുവെന്നാണ് പരാതി. നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. താമരശ്ശേരി ഇൻസ്പെക്ട‌ർ എ സായൂജ് […]

കറണ്ട് ബില്ലിൽ അടിമുടി മാറ്റം; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, ഓരോ മാസവും ബിൽ ഈടാക്കുന്നത് നീലവിൽ വരും

രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ കെഎസ്ഇബി പരിഗണിക്കുന്നത്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ […]

തൃശൂരിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിരോധനം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്

തൃശൂർ: തൃശ്ശൂർ സ്വരാജ് റൗണ്ടിനെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. ശക്തന്‍റെ തട്ടകത്തെ ത്രസിപ്പിക്കാനായി 350ലേറെ പുലികളാണ് ഇറങ്ങുക. പുലിക്കളിയിൽ പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രദേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. ഏഴു സംഘങ്ങളിലായി 350 പുലികളാണ് ആകെയുണ്ടാകുക. പുലിമടകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കാലത്ത് തന്നെ മെയ്യെഴുത്ത് ആരംഭിച്ചു. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്.ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഘങ്ങൾ മട വിട്ടിറങ്ങും. […]

കൊടിയത്തൂരിൽ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ തീപിടിച്ച് പൊട്ടിത്തെറിച്ചു

മുക്കം: കൊടിയത്തൂരിൽ തകരാര്‍ പരിഹരിക്കാന്‍ കടയില്‍ എത്തിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബൈല്‍ ഷോപ്പിലാണ് അപകടം നടന്നത്. കടയിലെ ജീവനക്കാരന്‍ ഫോണ്‍ പരിശോധിക്കുന്നതിന്‍റെയും പൊടുന്നനെ പൊട്ടിത്തെറിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യം പുറത്തുവന്നു. പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബാറ്ററി കേടുവന്ന നിലയിലാണ് ഫോണ്‍ കടയില്‍ കൊണ്ടുവന്നതെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഒരാഴ്ചയോളമായി ബാറ്ററിക്ക് തകരാര്‍ കണ്ടിരുന്നെങ്കിലും ഉപയോഗിച്ചു വരികയായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പരിശോധിക്കുന്നതിനായി കടയിലെ ജീവനക്കാരന്‍ ഫോണ്‍ തുറന്നതിന് പിന്നാലെ […]

അമ്പലപുഴയിൽ സിപി എം ൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു വനിതാ നേതാവിന്റെ ഭർത്താവും പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു

അമ്പലപ്പുഴ: സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബുവാണ് ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലൂടെ ബി.ജെ.പി. അംഗത്വമെടുത്തത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് അംബികാ ഷിബു. ഇവർ ഇപ്പോഴും പാർട്ടി പ്രവർത്തനരംഗത്ത് സജീവമാണെങ്കിലും ഭർത്താവ് ഷിബു സജീവ പാർട്ടിപ്രവർത്തകനല്ല. സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തകഴി. പാർട്ടി സമ്മേളനങ്ങളിൽ അംബികയ്ക്കെതിരേ എതിർപക്ഷം ഇത് ആയുധമാക്കാനിടയുണ്ട്. ഭർത്താവിന്റേത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും […]

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്നു; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ ഇന്ന് തുടങ്ങിയേക്കും.

ബെംഗളൂരു: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക. ഇന്നലെ വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തി. ഇന്ന് കാര്‍വാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും. […]

  • 1
  • 2